താന്‍ പ്രമേഹ രോഗത്തെ നിയന്ത്രിച്ചത് എങ്ങനെയാണെന്ന് വെളിപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
താന്‍ പ്രമേഹ രോഗിയാണെന്നും, 2020 മുതല്‍ വലിയ മാറ്റങ്ങള്‍ വരുത്തിയെന്നും ലോക കരള്‍ ദിനത്തില്‍ ഒരു പരിപാടിയില്‍ അദ്ദേഹം പറഞ്ഞു
ആവശ്യമായ ഉറക്കം, വെള്ളം, ഭക്ഷണക്രമം, പതിവ് വ്യായാമം എന്നിവയിലൂടെയാണ് താന്‍ പ്രമേഹം നിയന്ത്രിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി
ഇന്ന്, താൻ എല്ലാത്തരം അലോപ്പതി മരുന്നുകളിൽ നിന്നും ഇൻസുലിനിൽ നിന്നും മുക്തനായാണ് നിങ്ങളുടെ മുന്നിൽ നിൽക്കുന്നതെന്നും അമിത് ഷാ പറഞ്ഞു
ലളിതമായ മാറ്റങ്ങള്‍ 20 കിലോഗ്രാമിലധികം ഭാരം കുറയ്ക്കാൻ സഹായിച്ചുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി
ശരീരത്തിനായി രണ്ട് മണിക്കൂർ വ്യായാമവും തലച്ചോറിനായി ആറ് മണിക്കൂർ ഉറക്കവും സമർപ്പിക്കണമെന്ന് അദ്ദേഹം യുവാക്കളോട് പറഞ്ഞു.
അങ്ങനെ ചെയ്താല്‍ അത് വളരെ ഉപകാരപ്രദമാകുമെന്നും, അത് തന്റെ സ്വന്തം അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു. ആ അനുഭവം പങ്കിടാനാണ് താന്‍ എത്തിയതെന്നും മന്ത്രി
ആരോഗ്യമുള്ള കരൾ ആരോഗ്യമുള്ള ശരീരത്തിലേക്കുള്ള കവാടമാണെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസിൽ നടന്ന ഒരു പരിപാടിയിൽ അദ്ദേഹം പറഞ്ഞു