20 JUNE  2024

TV9 MALAYALAM

ഗായിക അല്‍ക്ക യാഗ്നികിന് കേള്‍വിശക്തി നഷ്ടമായി

ബോളിവുഡ് ഗായിക അല്‍ക്ക യാഗ്നിക്ക് കേള്‍വി ശക്തി നഷ്ടമായെന്ന് വെളിപ്പെടുത്തല്‍. അല്‍ക്ക തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ഇക്കാര്യ വെളിപ്പെടുത്തിയത്.

വൈറല്‍ ബാധയെ തുടര്‍ന്ന് കേള്‍വിക്ക് തകരാര്‍ സംഭവിച്ചെന്നും ചികിത്സയിലാണെന്നുമാണ് ഗായിക ആരാധകരുമായി പങ്കുവെച്ചത്.

അപൂര്‍വമായി മാത്രം സംഭവിക്കുന്ന ശ്രവണ നഷ്ടം എന്ന അവസ്ഥയാണ് അല്‍ക്കയ്ക്ക് ഉണ്ടായിരിക്കുന്നത്. ആരാധകരോട് തന്റെ മടങ്ങി വരവിന് പ്രാര്‍ത്ഥിക്കണമെന്ന് അല്‍ക്ക് ആവശ്യപ്പെടുന്നുണ്ട്.

ബോളിവുഡില്‍ ഏറ്റവും അധികം സോളോ ഗാനങ്ങള്‍ പാടിയ ഗായികമാരില്‍ ഒരാളാണ് അല്‍ക്ക. 90കളില്‍ അല്‍ക്ക പാടിയ പല പ്രണയ ഗാനങ്ങളും ഇന്നും പലരുടെയും ഫേവറിറ്റ് ലിസ്റ്റിലുണ്ട്.

2022ല്‍ യൂട്യൂബില്‍ ഏറ്റവും അധികം ആളുകള്‍ കേട്ടത് അല്‍ക്കയുടെ പാട്ടുകളായിരുന്നു. മാത്രമല്ല 2020ലും 21ലും അല്‍ക്ക തന്നെയായിരുന്നു മുന്നില്‍.

ഗര്‍ഭകാലത്ത് യോഗ ചെയ്യുന്നത് നല്ലതാണോ? അറിയാം