Instagram hack: സ്റ്റോറികളിൽ പുതുതായി അവതരിപ്പിച്ച ആഡ് മ്യൂസിക്, ഫ്രെയിമുകൾ, കട്ടൗട്ട് സ്റ്റിക്കറുകൾ എങ്ങനെ ഉപയോഗിക്കാം – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

Instagram hack: സ്റ്റോറികളിൽ പുതുതായി അവതരിപ്പിച്ച ആഡ് മ്യൂസിക്, ഫ്രെയിമുകൾ, കട്ടൗട്ട് സ്റ്റിക്കറുകൾ എങ്ങനെ ഉപയോഗിക്കാം

Updated On: 

04 May 2024 18:39 PM

ഇൻസ്റ്റാഗ്രാം സ്റ്റോറികൾക്കായി പുതിയ തരം സ്റ്റിക്കറുകൾ എത്തുന്നു. ഈ സ്റ്റിക്കറുകൾ ഉപയോക്താക്കളെ അവരുടെ പ്രിയപ്പെട്ട പാട്ടുകൾ പങ്കിടാനും ഫ്രെയിമുകൾ ഉപയോഗിച്ച് ഓർമ്മകളെ സ്‌പോട്ട്‌ലൈറ്റ് ചെയ്യാനും സഹായിക്കുന്നു. വിശദമായി നോക്കാം.

1 / 4മ്യൂസിക്

മ്യൂസിക് ചേർക്കുക: ആഡ് യുവേഴ്‌സ് ഫീച്ചർ മ്യൂസിക് സ്റ്റിക്കറുമായി സംയോജിപ്പിച്ച്, ഇൻസ്റ്റാഗ്രാം "ആഡ് യുവേഴ്‌സ് മ്യൂസിക്" സ്റ്റിക്കർ എത്തുന്നു. ഇത് ഉപയോ​ഗിച്ച് ഉപയോക്താക്കളെ പാട്ടുകൾ പങ്കിടാനും അവരുടെ സംഗീതം ചേർക്കാനും കഴിയും. ഇത് ഉപയോഗിക്കാൻ, സ്റ്റിക്കറുകൾ ഐക്കണിൽ ടാപ്പുചെയ്‌ത് “Add Yours Music” തിരഞ്ഞെടുക്കുക. Instagram-ൻ്റെ സംഗീത ലൈബ്രറിയിൽ നിന്ന് ഒരു ഗാനം തിരഞ്ഞെടുത്ത് നിങ്ങളുടെ സ്റ്റോറി പോസ്റ്റ് ചെയ്യുക.

2 / 4

ഫ്രെയിംസ് സ്റ്റിക്കർ: ഇൻസ്റ്റാഗ്രാം ഒരു ഫ്രെയിംസ് സ്റ്റിക്കർ ചേർക്കാൻ കഴിയും. ഇതിന് നിങ്ങൾ സ്റ്റിക്കർ ഐക്കണിൽ ടാപ്പുചെയ്യേണ്ടതുണ്ട്, ഫ്രെയിമുകൾ തിരഞ്ഞെടുത്ത ശേഷം നിങ്ങളുടെ ഗാലറിയിൽ നിന്ന് ഒരു ചിത്രം തിരഞ്ഞെടുക്കുക. ഓപ്ഷണലായി, നിങ്ങൾക്ക് ഓട്ടോമാറ്റിക് തീയതിയും ടൈംസ്റ്റാമ്പും ഉപയോഗിച്ച് ഒരു അടിക്കുറിപ്പ് ചേർക്കാം.

3 / 4

റിവീൽ സ്റ്റിക്കർ: ഇൻസ്റ്റാഗ്രാം സ്റ്റോറിയുടെ മറ്റൊരു കൂട്ടിച്ചേർക്കലാണ് റിവീൽ സ്റ്റിക്കർ. മറഞ്ഞിരിക്കുന്ന സ്റ്റോറികൾ പോസ്റ്റുചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. ഇത് ഉപയോഗിക്കാൻ, സ്റ്റിക്കർ എന്ന ഐക്കണിൽ ടാപ്പുചെയ്‌ത് റിവീൽ എന്ന ഒാപ്ഷൻ തിരഞ്ഞെടുക്കുക.

4 / 4

കട്ട്ഔട്ട് സ്റ്റിക്കർ: ഇൻസ്റ്റാഗ്രാം ഉപയോക്താക്കളെ അവരുടെ ഫോട്ടോകളുടെയോ വീഡിയോകളുടെയോ ഏതെങ്കിലും ഭാഗത്ത് നിന്ന് ഇഷ്ടാനുസൃത സ്റ്റിക്കറുകൾ തയ്യാറാക്കാൻ സഹായിക്കുന്നു.

Follow Us On
എൻ്റെ ഹീറോ! മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായി ഡിക്യൂ
ഇവർ കാപ്പി കുടിക്കരുത്; ആരൊക്കെയാണെന്ന് അറിയാം
ബിപി കുറയ്ക്കാൻ ഇവ കഴിക്കാം
പ്രമേഹരോ​ഗികൾക്ക് ഇളനീർ കുടിക്കാമോ?
Exit mobile version