Santosh Trophy 2024 Kerala vs Delhi : സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ അപരാജിത കുതിപ്പ്; ഡല്‍ഹിയെയും കീഴടക്കി

Santosh Trophy 2024 Kerala continues winning streak : ഒഡീഷയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തിലെ വിജയത്തോടെ കേരളം ക്വാര്‍ട്ടറില്‍ പ്രവേശിപ്പിച്ചിരുന്നു. ഒഡീഷയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് കേരളം തോല്‍പിച്ചത്. 41-ാം മിനിറ്റില്‍ മുഹമ്മദ് അജ്‌സലും, 54-ാം മിനിറ്റില്‍ നസീബ് റഹ്‌മാനുമാണ് ഒഡീഷയ്‌ക്കെതിരെ ഗോളുകള്‍ നേടിയത്

Santosh Trophy 2024 Kerala vs Delhi : സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ അപരാജിത കുതിപ്പ്; ഡല്‍ഹിയെയും കീഴടക്കി

കേരള ഫുട്‌ബോള്‍ ടീം

Published: 

22 Dec 2024 21:51 PM

ന്തോഷ് ട്രോഫിയില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് കേരളം. ഗ്രൂപ്പ് ബിയിലെ പോരാട്ടത്തില്‍ കേരളം ഇന്ന് ഡല്‍ഹിയെ കീഴടക്കി. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് കേരളത്തിന്റെ ജയം. നസീബ് റഹ്‌മാന്‍, ജോസഫ് ജസ്റ്റിന്‍, ഷിജിന്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്. ഇതിനകം ക്വാര്‍ട്ടറില്‍ പ്രവേശിച്ച കേരളം ഡല്‍ഹിയെയും കീഴടക്കിയതോടെ ഗ്രൂപ്പ് ബിയില്‍ ടേബിള്‍ ടോപ്പേഴ്‌സായി. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ തമിഴ്‌നാടിനെ കേരളം നേരിടും. 24നാണ് തമിഴ്‌നാടിനെതിരായ പോരാട്ടം.

ക്വാര്‍ട്ടറില്‍

ഒഡീഷയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തിലെ വിജയത്തോടെ കേരളം ക്വാര്‍ട്ടറില്‍ പ്രവേശിപ്പിച്ചിരുന്നു. ഒഡീഷയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് കേരളം തോല്‍പിച്ചത്. 41-ാം മിനിറ്റില്‍ മുഹമ്മദ് അജ്‌സലും, 54-ാം മിനിറ്റില്‍ നസീബ് റഹ്‌മാനുമാണ് ഒഡീഷയ്‌ക്കെതിരെ ഗോളുകള്‍ നേടിയത്.

നസീബ് റഹ്‌മാന്‍ നല്‍കിയ പാസ് കൃത്യമായി സ്വീകരിച്ച് നടത്തിയ കുതിപ്പിലാണ് അജ്‌സല്‍ കേരളത്തിന് ആദ്യ ഗോള്‍ സമ്മാനിച്ചത്. അജ്‌സലിനെ തടയാന്‍ ഒഡീഷയുടെ പ്രതിരോധ നിര ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നാലെ മുഹമ്മദ് മുഷാറഫ് നല്‍കിയ പാസ് സ്വീകരിച്ച് അത് കൃത്യമായി വലയിലെത്തിച്ച് നസീബ് റഹ്‌മാന്‍ കേരളത്തിന് ലീഡ് സമ്മാനിക്കുകയായിരുന്നു.

കേരളത്തിന്റെ വിജയഗാഥ

ഒഡീഷയ്‌ക്കെതിരായ മത്സരത്തിന് മുമ്പ് മേഘാലയക്കെതിരെ നടന്ന പോരാട്ടത്തിലും കേരളം ആധികാരിക ജയം സ്വന്തമാക്കിയിരുന്നു. അന്ന് എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ജയം. കേരളത്തിന്റെ ഗോള്‍വേട്ടക്കാരന്‍ മുഹമ്മദ് അജ്‌സലായിരുന്നു അന്നും വിജയശില്‍പി. 37-ാം മിനിറ്റിലാണ് താരം ഗോളടിച്ചത്.

മത്സരത്തില്‍ കേരളം നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും മേഘാലയയുടെ ശക്തമായ പ്രതിരോധം മൂലം കൂടുതല്‍ ഗോളുകള്‍ പിറന്നില്ല. കേരളത്തിന്റെ ഗോള്‍മുഖത്ത് അപകടം വിതയ്ക്കാന്‍ മേഘാലയയ്ക്കും സാധിച്ചില്ല.

15ന് നടന്ന മത്സരത്തില്‍ ഗോവയെയും കേരളം തകര്‍ത്തിരുന്നു. 4-3നാണ് കേരളം ഗോവയെ തോല്‍പിച്ചത്. മത്സരത്തിന്റെ തുടക്കത്തില്‍ ഗോള്‍ നേടി ഗോവ ഞെട്ടിച്ചെങ്കിലും കേരളം കൂടുതല്‍ കരുത്തോടെ ആഞ്ഞടിക്കുകയായിരുന്നു. 15-ാം മിനിറ്റില്‍ പി.ടി. മുഹമ്മദ് റിയാസാണ് കേരളത്തിനായി ആദ്യ ഗോള്‍ നേടിയത്. ഇതോടെ മത്സരത്തില്‍ കേരളം ഒപ്പമെത്തി. തൊട്ടുപിന്നാലെ മുഹമ്മദ് അജ്‌സലും വല കുലുക്കി. 20-ാം മിനിറ്റിലായിരുന്നു അജ്‌സലിന്റെ ഗോള്‍ നേട്ടം. ഈ ഗോളോടെ മത്സരത്തില്‍ കേരളം ലീഡ് നേടി.

32-ാം മിനിറ്റില്‍ നസീബ് റഹ്‌മാനും ഗോളടിച്ചതോടെ മത്സരത്തില്‍ കേരളത്തിന്റെ സമഗ്രാധിപത്യം ഉറപ്പിച്ചു. ആദ്യ പകുതിയില്‍ 3-1ന്റെ വ്യക്തമായ ലീഡായിരുന്നു കേരളം സ്വന്തമാക്കിയത്. രണ്ടാം പകുതിയില്‍ ക്രിസ്റ്റി ഡേവിസിലൂടെ കേരളം ഗോള്‍ വേട്ട തുടര്‍ന്നു. 69-ാം മിനിറ്റിലായിരുന്നു ക്രിസ്റ്റി ഗോള്‍ നേടിയത്.

Read Also : ഹാവൂ, ആശ്വാസം ! മുഹമ്മദനെതിരെ തകര്‍പ്പന്‍ ജയം; കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും വിജയവഴിയില്‍

എന്നാല്‍ രണ്ടാം പകുതിയില്‍ കളത്തിലിറങ്ങിയ ഷുബേര്‍ട്ട് ജോനസ് പെരേര കേരളത്തിന് തലവേദന സമ്മാനിച്ചു. 76, 86 മിനിറ്റുകളിലാണ് പെരേര ഗോളുകള്‍ കണ്ടെത്തിയത്. രണ്ടാം പകുതിയില്‍ പെരേരയെ രംഗത്തിറക്കിയ ഗോവന്‍ പരിശീലകന്റെ പദ്ധതി ശരിയെന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു താരത്തിന്റെ പ്രകടനം. എന്നാല്‍ പിന്നീട് ഗോളുകള്‍ കണ്ടെത്താന്‍ ഗോവയ്ക്ക് കഴിഞ്ഞില്ല. ഇതോടെ കേരളം തകര്‍പ്പന്‍ ജയം സ്വന്തമാക്കി. കഴിഞ്ഞ സന്തോഷ് ട്രോഫിയില്‍ ആദ്യ ഘട്ടത്തില്‍ ഗോവ കേരളത്തെ തോല്‍പിച്ചിരുന്നു. ഈ തോല്‍വിയോട് ഇത്തവണ ഗോവയെ തോല്‍പിച്ച് കേരളം മധുരപ്രതികാരം നടത്തി.

Related Stories
Sanju Samson: ‘ഇന്ത്യൻ ടെസ്റ്റ് ടീം താരമല്ലേ, ഐപിഎലിൽ അവൻ കീപ്പ് ചെയ്യട്ടെ’; വരും സീസണിൽ ധ്രുവ് ജുറേൽ വിക്കറ്റ് കാക്കുമെന്ന് സഞ്ജു
Kerala Blasters : ഹാവൂ, ആശ്വാസം ! മുഹമ്മദനെതിരെ തകര്‍പ്പന്‍ ജയം; കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും വിജയവഴിയില്‍
England Squad : ഇംഗ്ലണ്ട് സജ്ജം; ചാമ്പ്യന്‍സ് ട്രോഫിക്കും, ഇന്ത്യന്‍ പര്യടനത്തിനുമുള്ള ടീമുകളെ പ്രഖ്യാപിച്ചു; ബട്ട്‌ലര്‍ ക്യാപ്റ്റന്‍
Akash Deep : രവീന്ദ്ര ജഡേജയ്ക്ക് പിന്നാലെ ആകാശ് ദീപും സംസാരിച്ചത് ഹിന്ദിയില്‍; വീണ്ടും ആരോപണമുന്നയിച്ച് ഓസ്‌ട്രേലിയന്‍ മാധ്യമം
IND vs AUS : പരിശീലനത്തിനിടെ കാൽമുട്ടിന് പരിക്ക്; നാലാം ടെസ്റ്റിൽ രോഹിത് ശർമ്മ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്
U19 Womens Asia Cup: ബംഗ്ലാദേശും വീണു; അപരാജിതരായി ഇന്ത്യക്ക് അണ്ടർ 19 വനിതാ ഏഷ്യാ കപ്പ് കിരീടം
ഓർമ്മശക്തി വർധിപ്പിക്കാൻ ഇവ പതിവാക്കാം
ഉറങ്ങുന്നതിന് മുമ്പ് എന്തൊക്കെ ചെയ്യാൻ പാടില്ല
ജെഫ് ബെസോസും ലോറൻ സാഞ്ചസും വിവാഹിതരാകുന്നു
വിട്ടുമാറാത്ത ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം