‘എന്റെ അച്ഛനും രണ്ടുതവണ വിവാഹം കഴിച്ചിട്ടുണ്ട്; അവന്‍ എന്റെ കണ്ണില്‍ സുന്ദരനാണ്’; വിമര്‍ശനങ്ങള്‍ മറുപടിയുമായി വരലക്ഷ്മി – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

‘എന്റെ അച്ഛനും രണ്ടുതവണ വിവാഹം കഴിച്ചിട്ടുണ്ട്; അവന്‍ എന്റെ കണ്ണില്‍ സുന്ദരനാണ്’; വിമര്‍ശനങ്ങള്‍ മറുപടിയുമായി വരലക്ഷ്മി

Published: 

28 Apr 2024 16:41 PM

ശരത്കുമാറിന്റെ മകള്‍ വരലക്ഷ്മിയെ അധികം പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ. തന്റേതായ വ്യക്തിമുദ്ര സിനിമാ മേഖലയില്‍ പതിപ്പിക്കാന്‍ സാധിച്ച താരമാണ് വരലക്ഷ്മി. താരത്തിന്റെ വിവാഹ നിശ്ചയം ഈയടുത്താണ് കഴിഞ്ഞത്. വിവാഹ നിശ്ചയത്തിന് പിന്നാലെ വന്ന വിമര്‍ശനങ്ങള്‍ മറുപടി പറയുകയാണ് താരം.

1 / 6നടന്‍

നടന്‍ ശരത് കുമാറിന്റെ മകളും നടിയുമാ വരലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞതിന് പിന്നാലെ വിമര്‍ശനങ്ങളുടെ ഒഴുക്കായിരുന്നു. വരന്റെ രണ്ടാം വിവാഹവും ഗ്ലാമറുമെല്ലാമാണ് ചര്‍ച്ചയായത്.

2 / 6

കഴിഞ്ഞ മാര്‍ച്ചിലാണ് താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. മുംബൈ സ്വദേശിയായ ആര്‍ട്ട് ഗാലറിസ്റ്റ് നിക്കോളായ് സച്ച്‌ദേവ് ആണ് വരന്‍.

3 / 6

നിശ്ചയം കഴിഞ്ഞതിന് പിന്നാലെ നിക്കോളായയിയുടെ ലുക്കും ആദ്യവിവാഹവുമെല്ലാം ചര്‍ച്ചയായി. ഇതിനുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് വരലക്ഷ്മി.

4 / 6

പതിനാല് വര്‍ഷമായി തനിക്ക് നിക്കോളായിയെ അറിയാമെന്നാണ് വരലക്ഷ്മി പറയുന്നത്. ഞങ്ങളുടെ ബന്ധത്തെ കുറിച്ച് മോശം പറയുന്നവരെ ഞാന്‍ കാര്യമാക്കാറില്ല. എന്തിന് ഞാനതിന് ഉത്തരം പറയണം.

5 / 6

നിക്കോളായിയുടെ ആദ്യഭാര്യയെ കാണാറുണ്ടെന്നും രണ്ടുപേരും തമ്മില്‍ നല്ല സൗഹൃദത്തിലാണെന്നും താരം കൂട്ടിച്ചേര്‍ത്തു. നിക്കിന്റെ അച്ഛനമ്മമാര്‍ ആര്‍ട്ട് ഗാലറി നടത്തുന്നുണ്ട്. നിക്കും മകളും പവര്‍ലിഫ്റ്റിങ്ങില്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയിട്ടുണ്ടെന്നും താരം വരലക്ഷ്മി പറഞ്ഞു.

6 / 6

തന്റെ പിതാവ് പോലും രണ്ടുതവണ വിവാഹം കഴിച്ചു. അദ്ദേഹം സന്തോഷവാനായിരിക്കുന്നിടത്തോളം അതില്‍ തെറ്റൊന്നുമില്ല. നിക്കിനെകുറിച്ച് ആളുകള്‍ എങ്ങനെ സംസാരിക്കുന്നുവെന്ന് താന്‍ കണ്ടു. അവന്‍ തന്റെ കണ്ണില്‍ സുന്ദരനാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Follow Us On
എൻ്റെ ഹീറോ! മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായി ഡിക്യൂ
ഇവർ കാപ്പി കുടിക്കരുത്; ആരൊക്കെയാണെന്ന് അറിയാം
ബിപി കുറയ്ക്കാൻ ഇവ കഴിക്കാം
പ്രമേഹരോ​ഗികൾക്ക് ഇളനീർ കുടിക്കാമോ?
Exit mobile version