Sunscreen for Summer: സണ്‍സ്‌ക്രീന്‍ തെരഞ്ഞെടുക്കേണ്ടത് ചര്‍മ്മത്തെ അറിഞ്ഞ് മാത്രം – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

Sunscreen for Summer: സണ്‍സ്‌ക്രീന്‍ തെരഞ്ഞെടുക്കേണ്ടത് ചര്‍മ്മത്തെ അറിഞ്ഞ് മാത്രം

Published: 

01 May 2024 12:49 PM

സൗന്ദര്യ സംരക്ഷണം അല്‍പം ബുദ്ധമുട്ടുള്ള കാര്യമാണല്ലേ. ഈ ബുദ്ധിമുട്ട് കൂടുതല്‍ അനുഭവപ്പെടുന്നത് വേനല്‍കാലത്തുമാണ്. വേനല്‍കാലത്ത് ചര്‍മ്മത്തിന് കേടുപാട് സംഭവിക്കാന്‍ സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ വേനല്‍കാലത്ത് സൗന്ദര്യ സംരക്ഷണം അല്‍പം ബുദ്ധിമുട്ടേറിയ ജോലിയാണ്. എങ്ങനെയാണ് വേനല്‍കാലത്ത് നമ്മുടെ സൗന്ദര്യം സംരക്ഷിക്കേണ്ടതെന്നാണ് താഴെ കൊടുത്തിരിക്കുന്നത്.

1 / 7ചൂട്

ചൂട് കൂടിയതുകൊണ്ട് തന്നെ സൂര്യാഘാതം ഏല്‍ക്കാതെ സ്വയം സംരക്ഷിക്കുക എന്നതാണ് ആദ്യ ടാസ്‌ക്. എല്ലായ്‌പ്പോഴും ചര്‍മ്മത്തെ തിരിച്ചറിഞ്ഞ് അതിന് അനുയോജ്യമായത് വേണം നല്‍കാന്‍.

2 / 7

എസ്പിഎഫ് 50: ഒരു സണ്‍സ്‌ക്രീന്‍ തെരഞ്ഞെടുക്കുമ്പോള്‍ ആദ്യം ചെയ്യേണ്ടത് എസ്പിഎഫ് 50ന് മുകളിലുണ്ടോ എന്ന് നോക്കുകയാണ്. എസ്പിഎഫ് ലോഷനുകള്‍ക്ക് ചര്‍മ്മത്തിന് കൂടുതല്‍ പരിരക്ഷ നല്‍കാന്‍ സാധിക്കും.

3 / 7

സെന്‍സിറ്റീവ് സ്‌കിന്‍: സെന്‍സിറ്റീവ് ചര്‍മ്മമുള്ളവര്‍ എന്താണെങ്കിലും സണ്‍സ്‌ക്രീന്‍ ഉപയോഗിച്ചേ മതിയാകൂ. ഇക്കൂട്ടര്‍ ഉയര്‍ന്ന എസ്പിഎഫ് ഉള്ള സണ്‍സ്‌ക്രീന്‍ ആണ് ഉപയോഗിക്കേണ്ടത്. ചര്‍മ്മത്തില്‍ ചൊറിച്ചിലിനും എരിച്ചിലിനും കാരണമാകുന്ന സണ്‍സ്‌ക്രീനുകള്‍ ഉപയോഗിക്കാതിരിക്കുക. മുഖക്കുരു വരാന്‍ സാധ്യതയുള്ളവര്‍ മികച്ച സണ്‍സ്‌ക്രീന്‍ നോക്കി തന്നെ തെരഞ്ഞെടുക്കണം. ലൈറ്റ് വൈറ്റ്, കൊഴുപ്പ് അടങ്ങിയിട്ടില്ലാത്ത സ്‌പ്രേ എന്നിവ നോക്കിയാണ് സണ്‍സ്‌ക്രീന്‍ വാങ്ങിക്കേണ്ടത്.

4 / 7

എണ്ണമയമുള്ള സ്‌കിന്‍: വെള്ളം കൂടുതല്‍ അടങ്ങിയ സണ്‍സ്‌ക്രീനാണ് എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ ഉപയോഗിക്കേണ്ടത്. ക്രീമി സണ്‍സ്‌ക്രീനുകള്‍ എണ്ണമയമുള്ള ചര്‍മ്മക്കാരില്‍ സ്റ്റിക്കിയായും ഭാരമുള്ളതായും അനുഭവപ്പെടും.

5 / 7

വരണ്ട സ്‌കിന്‍: ഇത്തരം ചര്‍മ്മമുള്ളവര്‍ക്ക് ലോഷനുകള്‍ അനുയോജ്യമല്ല. അവര്‍ക്ക് ഉയര്‍ന്ന എസ്പിഎഫ് ഉള്ള മോയ്‌സ്ചറൈസിംഗ് സണ്‍സ്‌ക്രീന്‍ ലോഷനുകളാണ് ഉത്തമം. അല്ലങ്കില്‍ ക്രീമുകളാണ് ഉപയോഗിക്കേണ്ടത്. കറ്റാര്‍ വാഴ, ഹൈലൂറോണിക് ആസിഡ്, ഗ്ലിസറിന്‍ എന്നിവ അടങ്ങിയ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നതാകും ഇവര്‍ക്ക് നല്ലത്.

6 / 7

നോര്‍മല്‍ സ്‌കിന്‍: നോര്‍മല്‍ സ്‌കിന്‍ ഉള്ളവര്‍ക്ക് യുവിഎ, യുവിബി എന്നിവയുള്ള ഏത് സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാം. നല്ല സ്‌കിന്‍ ആണെങ്കില്‍ എസ്പിഎഫ് ഉയര്‍ന്നിരിക്കുന്ന ലോഷനുകള്‍ ഉപയോഗിക്കാം.

7 / 7

കോമ്പിനേഷന്‍ സ്‌കിന്‍: മുഖത്തിന്റെ ചിലഭാഗങ്ങള്‍ വരണ്ടതും ചിലഭാഗങ്ങള്‍ എണ്ണമയമായുള്ളതുമാണ് കോമ്പിനേഷന്‍ സ്‌കിന്‍. ഇത്തരക്കാര്‍ ഭാരം കുറഞ്ഞ ജെല്‍ പോലുള്ള സണ്‍സ്‌ക്രീന്‍ വേണം ഉപയോഗിക്കാന്‍. എണ്ണമയമുള്ള ഭാഗത്തിന് ലൈറ്റ് വൈറ്റായതും വരണ്ട ഭാഗത്തിന് മിനുസമാര്‍ന്നതുമായ സണ്‍സ്‌ക്രീനാണ് ഉപയോഗിക്കേണ്ടത്.

Follow Us On
എൻ്റെ ഹീറോ! മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായി ഡിക്യൂ
ഇവർ കാപ്പി കുടിക്കരുത്; ആരൊക്കെയാണെന്ന് അറിയാം
ബിപി കുറയ്ക്കാൻ ഇവ കഴിക്കാം
പ്രമേഹരോ​ഗികൾക്ക് ഇളനീർ കുടിക്കാമോ?
Exit mobile version