ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

Updated On: 

27 Apr 2024 19:19 PM

ശരീരകലകളിലേക്ക് ഓക്‌സിജന്‍ എത്തിക്കുന്നത് രക്തത്തിലെ ചുവന്ന രക്താണുക്കളായ ഹീമോഗ്ലോബിനാണ്. ഹീമോഗ്ലോബിന്‍ നിര്‍മിക്കാന്‍ സഹായിക്കുന്നത് ഇരുമ്പാണ്. അതുകൊണ്ട് തന്നെ ഇരുമ്പ് കുറയുന്നത് ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതിലേക്ക് നയിക്കും. എങ്ങനെയാണ് ശരീരത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറയാതെ സംരക്ഷിക്കുക. അതിന് എന്തൊക്കെയാണ് കഴിക്കേണ്ടത്. നോക്കാം...

1 / 6ശരീരത്തിലെ

ശരീരത്തിലെ ചുവന്ന രക്തകോശങ്ങളില്‍ കാണപ്പെടുന്ന പ്രോട്ടീനിനെയാണ് ഹീമോഗ്ലോബിനെന്ന് പറയുന്നത്. പ്രതിരോധ ശേഷി മെച്ചപ്പെടുത്താനുമെല്ലാം ഹീമോഗ്ലോബിന്‍ അത്യന്താപേഷിതമാണ്. ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം

2 / 6

ബീറ്റ് റൂട്ട്- കരളില്‍ നിന്ന് വിഷാംശം പുറന്തള്ളാന്‍ ബീറ്റ്‌റൂട്ട് നമ്മളെ സഹായിക്കും. ബീറ്റ്‌റൂട്ട് കഴിക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണ്.

3 / 6

ചുവന്ന ചീര- ചീരയില്‍ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുള്ളതിനാല്‍ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ ചീര സഹായിക്കും.

4 / 6

ഉണക്ക മുന്തിരിയിട്ട വെള്ളം- ഉണക്ക മുന്തിരിയിട്ട വെള്ളം പതിവായി കുടിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ നല്ലതാണ്.

5 / 6

മത്തങ്ങ- ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അയണും മത്തങ്ങയില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ സഹായിക്കും.

6 / 6

ഫ്‌ളാക്‌സ് സീഡ്- അയണ്‍ ധാരാളം അടങ്ങിയിട്ടുള്ള ഫ്‌ളാക്‌സ് വിത്തുകള്‍ കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ നല്ലതാണ്.

Follow Us On
എൻ്റെ ഹീറോ! മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായി ഡിക്യൂ
ഇവർ കാപ്പി കുടിക്കരുത്; ആരൊക്കെയാണെന്ന് അറിയാം
ബിപി കുറയ്ക്കാൻ ഇവ കഴിക്കാം
പ്രമേഹരോ​ഗികൾക്ക് ഇളനീർ കുടിക്കാമോ?
Exit mobile version