ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാൻ കഴിക്കേണ്ട എട്ട് പച്ചക്കറികൾ Malayalam news - Malayalam Tv9

ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാൻ കഴിക്കേണ്ട എട്ട് പച്ചക്കറികൾ

Published: 

27 Apr 2024 17:48 PM

ലോകത്ത് ഏറ്റവുമധികം ആളുകൾ ഇന്ന് മരണപ്പെടുന്നത് പ്രധാന കാരണം ഹൃദ്രോഗമാണ്. ഹൃദ്രോഹത്തിലേക്ക് നയിക്കുന്നതിൽ പ്രധാനപ്പെട്ട ഘടകമാണ് ശരീരത്തിൽ കൊളസ്ട്രോൾ അളവ് കൂടുന്നത്. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ കഴിക്കേണ്ട പച്ചക്കറികളെക്കുറിച്ചറിയാം.

1 / 8കോളിഫ്ലവർ:

കോളിഫ്ലവർ: നാരുകൾ ധാരാളം അടങ്ങിയ ഒന്നാണ് കോളിഫ്ലവർ. കലോറിയും കാർബോയും കുറവായതിനാൽ കോളിഫ്ലവർ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കുന്നു.

2 / 8

ചീര: ഫൈബറും വിറ്റാമിനുകളും അടങ്ങിയ ചീര ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ ഹൃദയത്തിൻ്റെ ആരോ​ഗ്യം സം​രക്ഷിക്കാനും ഇവ വളരെ നല്ലതാണ്.

3 / 8

ബീറ്റ്റൂട്ട്: വിറ്റാമിനുകളും ധാതുക്കളും ആൻ്റിഓക്സഡൻ്റുകളും ധാരാളം അടങ്ങിയ ഒന്നാണ് ബീറ്റ്റൂട്ട്. ഇവ കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.

4 / 8

ക്യാരറ്റ്: ക്യാരറ്റിൽ ബീറ്റാ കരോട്ടിനും നാരുകളും ധാരാളം കാണപ്പെടുന്നു. അതിനാൽ ക്യാരറ്റ് കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ നീക്കം ചെയ്യാൻ സാധിക്കുന്നു.

5 / 8

റാഡിഷ്: ഫൈബർ ധാരാളം അടങ്ങിയതും കലോറി കുറഞ്ഞതുമായ റാഡിഷ് കഴിക്കുന്നതും ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കാൻ സഹായിക്കുന്നു.

6 / 8

മധുരക്കിഴങ്ങ്: ഫൈബർ അടങ്ങിയതിനാൽ മധുരക്കിഴങ്ങ് കഴിക്കുന്നതും ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കാൻ സഹായിക്കുന്നു.

7 / 8

വെളുത്തുള്ളി: ആൻ്റി ഓക്സിഡൻ്റുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ വെളുത്തുള്ളി കഴിക്കുന്നത് വളരെ നല്ലതാണ്.

8 / 8

വെണ്ടയ്ക്ക: ഫൈബർ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഇവ ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കി ഹൃദയത്തിൻ്റെ ആരോ​ഗ്യ സംരക്ഷിക്കുന്നു.

Follow Us On
എൻ്റെ ഹീറോ! മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായി ഡിക്യൂ
ഇവർ കാപ്പി കുടിക്കരുത്; ആരൊക്കെയാണെന്ന് അറിയാം
ബിപി കുറയ്ക്കാൻ ഇവ കഴിക്കാം
പ്രമേഹരോ​ഗികൾക്ക് ഇളനീർ കുടിക്കാമോ?
Exit mobile version