ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് ആരോഗ്യകരമാണോ? കൂടുതലറിയാം – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് ആരോഗ്യകരമാണോ? കൂടുതലറിയാം

Published: 

24 Apr 2024 12:09 PM

പഴങ്ങൾ ജ്യൂസ് രൂപത്തിൽ കഴിക്കാനിഷ്ടമുള്ളവർ നിരവധിയാണ്. എന്നാൽ എല്ലായിപ്പോഴും ഇത് ആരോ​ഗ്യകരമാകണമെന്നില്ല. വണ്ണംകുറയ്ക്കാൻ ഒരുങ്ങുന്നവരാണ് നിങ്ങളെങ്കിൽ ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് അത്ര​ഗുണം ചെയ്യില്ല.

1 / 10മുഴുവൻ പഴങ്ങളിലും നാരുണ്ട്. എന്നാൽ പഴച്ചാറുകൾ ഈ നാര് നീക്കം ചെയ്യുന്നു. നാരുകൾ ഇല്ലാത്ത പഴച്ചാറുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്.

മുഴുവൻ പഴങ്ങളിലും നാരുണ്ട്. എന്നാൽ പഴച്ചാറുകൾ ഈ നാര് നീക്കം ചെയ്യുന്നു. നാരുകൾ ഇല്ലാത്ത പഴച്ചാറുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്.

2 / 10

മധുരമുള്ള പഴച്ചാറുകൾ പതിവായി കഴിക്കുന്നത് പല്ലിന്റെ ഇനാമൽ നഷ്ടമാകുന്നത് ഉൾപ്പെടെയുള്ള പല പ്രശ്നങ്ങൾക്കും സാധ്യത വർദ്ധിപ്പിക്കുന്നു.

3 / 10

പഴങ്ങൾ കഴിക്കുമ്പോൾ അവ സ്വാഭാവിക വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ നിലനിർത്തുന്നു. അതേസമയം പഴങ്ങൾ ജ്യൂസ് ആക്കുമ്പോൾ ചില പോഷക നഷ്ടത്തിലേക്ക് നയിച്ചേക്കും. ഉദാഹരണത്തിന് വിറ്റാമിൻ സി പോലുള്ള വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിനുകൾ നഷ്ടമാകുന്നു.

4 / 10

പഴച്ചാറുകൾ പഴങ്ങളേക്കാളും കൂടുതൽ കലോറി അടങ്ങിയതാണ്. അതിനാൽ ഇത് കൂടുതൽ കലോറിയും പഞ്ചസാരയും ‌‌ശരീരത്തിൽ എത്തിക്കുന്നു.

5 / 10

വണ്ണംകുറയ്ക്കാൻ ഒരുങ്ങുന്നവരാണ് നിങ്ങളെങ്കിൽ ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് അത്ര​ഗുണം ചെയ്യില്ലെന്നാണ് പഠനങ്ങളിൽ പറയുന്നത്. കാരണം പഴച്ചാറുകളിൽ കലോറി കൂടുതലാണ്.

6 / 10

നാരിൻ്റെ അംശവും ച്യൂയിംഗ് പ്രക്രിയയും ഉൾപ്പെട്ടിരിക്കുന്നതിനാൽ, പഴങ്ങളും കഴിക്കുന്നത് ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നതിനേക്കാൾ കൂടുതൽ ആരോ​ഗ്യകരമാണ്.

7 / 10

ഒരു ദിവസം ഫ്രഷ് ഫ്രൂട്ട് ജ്യൂസ് കഴിക്കുന്നതിന്റെ അളവ് 300 മില്ലിയിൽ കൂടരുതെന്നാണ് പഠനങ്ങൾ പറയുന്നത്.

8 / 10

പഞ്ചസാര ചേർക്കാതെ 100 ശതമാനം ശുദ്ധമായ ഫ്രൂട്ട് ജ്യൂസ് കഴിക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്നു.

9 / 10

കഴിയുന്നതും വീട്ടിലുണ്ടാക്കുന്ന ജ്യൂസുകൾ കുടിക്കാൻ ശ്രമിക്കുക.

10 / 10

പഴങ്ങളിൽ കാണപ്പെടുന്ന അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയുടെ ഉപഭോഗം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു സൗകര്യപ്രദമായ മാർഗമാണ് ഫ്രഷ് ഫ്രൂട്ട് ജ്യൂസ്.

കെമിക്കലിനോട് നോ പറയാം; ഷാംപൂ മാറി നിൽക്കും ഈ താളിക്ക് മുമ്പിൽ
മൈഗ്രേനിന്‍റെ പ്രധാന ലക്ഷണങ്ങള്‍
മൂന്ന് വിക്കറ്റ് കൂടി നേടിയാൽ ബുംറയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്
ബറോസിലെ ദുർമന്ത്രവാദിനി ആര്?