Cooling ayurvedic herbs: കൊടും ചൂടിലും ശരീരത്തെ തണുപ്പിക്കുന്ന ആയുർവേദ സസ്യങ്ങൾ – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

Cooling ayurvedic herbs: കൊടും ചൂടിലും ശരീരത്തെ തണുപ്പിക്കുന്ന ആയുർവേദ സസ്യങ്ങൾ

Updated On: 

25 Apr 2024 15:19 PM

വേനൽക്കാലത്തെ ചൂട് അതികഠിനമാണ്. ഈ സമയത്ത് ശരീരത്തിൻ്റെ ആരോഗ്യം നിലനിർത്താൻ ഗണ്യമായ പരിശ്രമം ആവശ്യമാണ്. അത്തരത്തിൽ ശരീരത്തെ തണുപ്പിക്കാൻ കഴിയുന്ന ചില ഔഷധങ്ങളെ പരിചയപ്പെടാം.

1 / 4തുളസി:

തുളസി: തുളസി നമുക്കെല്ലാം സുപരിചിതമായ ഒരു ചെടിയാണ്. ചുമ, ജലദോഷം, പനി, അണുബാധ എന്നിവ ചികിത്സിക്കാൻ മാത്രമല്ല, വേനൽക്കാലത്തെ ചൂടിനെ ചെറുക്കാൻ സാധിക്കുന്ന ഒരു സസ്യം കൂടിയാണ് തുളസ്. ചൂടിനെ തരണം ചെയ്യാൻ ദിവസവും തുളസിയുടെ 4-5 ഇലകൾ കഴിക്കുക. ഇത് ശരീരത്തിൻ്റെ ചൂടിനെ കുറയ്ക്കാൻ സഹായിക്കു്നനു.

2 / 4

പുതിന: ശരീരത്തെ തണുപ്പിക്കാൻ സഹായിക്കുന്ന മറ്റൊരു സസ്യമാണ് പുതിന. കൂടാതെ ദഹനത്തെ സഹായിക്കുകയും നമ്മുടെ കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഔഷധഗുണങ്ങളാൽ നിറഞ്ഞതാണ് ഈ സസ്യം. പുതിനയില ഇട്ട വെള്ളം കുടിക്കുകയോ ഭക്ഷണത്തിൽ ചേർത്ത് കഴിക്കുകയോ ചെയ്യാവുന്നതാണ്. നാരങ്ങാവെള്ളം, മോക്‌ടെയിലുകൾ മുതലായ ശീതളപാനീയങ്ങളിൽ നിങ്ങൾക്ക് ഇതിൻ്റെ ഇലകൾ ചേർക്കാം.

3 / 4

മല്ലിയില: ധാരാളം ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയതാണ് മല്ലിയില. ഇത് വേനൽക്കാലത്ത് ശരീരത്തെ തണുപ്പിക്കാൻ സഹായിക്കുക മാത്രമല്ല പല ദഹന പ്രശ്‌നങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു. ഭക്ഷണത്തിൽ ഉൾപ്പെടുത്തിയോ ചട്നി പോലുള്ളവ തയ്യാറാക്കിയോ മല്ലിയില കഴിക്കാവുന്നതാണ്.

4 / 4

കറ്റാർ വാഴ: നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ അടങ്ങിയ ഒന്നാണ് കറ്റാർ വാഴ. ചൂട് മൂലം ശരീരത്തിൽ ഉണ്ടാകുന്ന പല അസ്വസ്ഥതകൾക്കും കറ്റാർവാഴ പരിഹാരമാണ്. കൂടാതെ കറ്റാർ വാഴ ജ്യൂസാക്കി കുടിക്കുന്നത് ദഹനവ്യവസ്ഥ എളുപ്പമാക്കുകയും വേനൽക്കാലത്തെ ചൂടിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

Follow Us On
എൻ്റെ ഹീറോ! മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായി ഡിക്യൂ
ഇവർ കാപ്പി കുടിക്കരുത്; ആരൊക്കെയാണെന്ന് അറിയാം
ബിപി കുറയ്ക്കാൻ ഇവ കഴിക്കാം
പ്രമേഹരോ​ഗികൾക്ക് ഇളനീർ കുടിക്കാമോ?
Exit mobile version