ശ്വാസകോശ അര്‍ബുദം തള്ളികളയേണ്ട ഒന്നല്ല; ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്, കരുതലോടെ ഇരിക്കാം | World Lung Cancer Day Symptoms, Cause, Types and Stage details in Malayalam Malayalam news - Malayalam Tv9

World Lung Cancer Day: ശ്വാസകോശ അര്‍ബുദം തള്ളികളയേണ്ട ഒന്നല്ല; ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്, കരുതലോടെ ഇരിക്കാം

Published: 

01 Aug 2024 12:30 PM

Lung Cancer Symptoms: വളരെ സാധാരണമായ ക്യാന്‍സറുകളിലൊന്നായി ശ്വാസകോശാര്‍ബുദം മാറികഴിഞ്ഞു. ക്യാന്‍സര്‍ ബാധിച്ച ആളുകള്‍ മരണപ്പെടുന്നതിനുള്ള പ്രധാനകാരണം ശ്വാസകോശ അര്‍ബുദമാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

World Lung Cancer Day: ശ്വാസകോശ അര്‍ബുദം തള്ളികളയേണ്ട ഒന്നല്ല; ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്, കരുതലോടെ ഇരിക്കാം
Follow Us On

ഇന്ന് ലോക ശ്വാസകോശ അര്‍ബുദ ദിനം, ലോകമെമ്പാടുമുള്ള ആളുകളില്‍ ശ്വാസകോശ അര്‍ബുദത്തെ ശ്രദ്ധിക്കേണ്ടതിന്റെ പ്രാധാന്യം അറിയിക്കുന്നതിനായി ഈ ദിനം ആചരിക്കുന്നത്. വളരെ സാധാരണമായ ക്യാന്‍സറുകളിലൊന്നായി ശ്വാസകോശാര്‍ബുദം മാറികഴിഞ്ഞു. ക്യാന്‍സര്‍ ബാധിച്ച ആളുകള്‍ മരണപ്പെടുന്നതിനുള്ള പ്രധാനകാരണം ശ്വാസകോശ അര്‍ബുദമാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

ശ്വാസകോശ അര്‍ബുദ ദിനം

ശ്വാസകോശ അര്‍ബുദത്തിന്റെ അവബോധം സൃഷ്ടിക്കുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്. അസുഖം കണ്ടുപിടിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി 2012 മുതലാണ് ഈ ദിനം ആചരിച്ച് തുടങ്ങുന്നത്. ഫോറം ഓഫ് ഇന്റര്‍നാഷണല്‍ റെസ്പിറേറ്ററി സൊസൈറ്റികളും ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ലങ് ക്യാന്‍സറും ചേര്‍ന്നാണ് ഈ ദിനം ആചരിക്കുന്നതിന് തുടക്കം കുറിച്ചത്. ക്ലോസ് ദി കെയര്‍ ഗ്യാപ്പ്: എല്ലാവര്‍ക്കും ക്യാന്‍സര്‍ പരിചരണം ലഭിക്കാന്‍ അര്‍ഹതയുണ്ട് എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം.

Also Read: Onam 2024: ഓണത്തെ കുറിച്ച് എന്തറിയാം? എന്തിനാണ് ഓണം ആഘോഷിക്കുന്നത്?

ശ്വാസകോശ അര്‍ബുദം

അസാധാരണമായ രീതിയില്‍ കോശങ്ങള്‍ വളരുകയും ശരീരത്തില്‍ മുഴകള്‍ രൂപപ്പെടുകയും ചെയ്യുമ്പോഴാണ് ശ്വാസകോശ അര്‍ബുദമുണ്ടാകുന്നത്. ശ്വാസകോശ അര്‍ബുദം വരുന്നതിന് പ്രധാന കാരണം പുകവലിയാണ്. ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 85 ശതമാനത്തിലധികം കേസുകളുടെയും കാരണം പുകവലിയാണ്.

ശ്വാസകോശത്തില്‍ ആരംഭിക്കുന്ന ഈ അസുഖം കൃത്യ സമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. ശ്വാസകോശത്തിലെ കോശങ്ങള്‍ അനിയന്ത്രിതമായി വളരുകയും മുഴകള്‍ രൂപപ്പെടുകയും ചെയ്യുന്നത് ശരീരത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നുണ്ട്.

ലക്ഷണങ്ങള്‍

  1. നെഞ്ച് വേദന
  2. ശ്വാസതടസം
  3. നിരന്തരമായ ചുമ
  4. പെട്ടെന്ന് ഭാരം കുറയുക
  5. ഇടയ്ക്കിടെ വരുന്ന ശ്വാസകോശ അണുബാധ

Also Read: Onam 2024: പുളകം കൊള്ളുക തുമ്പപ്പൂവേ പൂക്കളിൽ നീയേ ഭാഗ്യവതി…!; എന്തുകൊണ്ടാണ് ഓണത്തിന് തുമ്പപ്പൂവിന് ഇത്ര പ്രാധാന്യമേറുന്നത്

രോഗം എങ്ങനെ തടയാം

  1. ശ്വാസകോശ അര്‍ബുദം തടയുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗം പുകവലി ഉപേക്ഷിക്കുക എന്നതാണ്. പുകവലിക്കുന്നതിലൂടെ ശ്വാസകോശ അര്‍ബുദം വരാനുള്ള സാധ്യത 20 മുതല്‍ 30 ശതമാനം വരെ വര്‍ധിക്കുന്നുണ്ട്.
  2. ശ്വാസകോശ അര്‍ബുദം തടയുന്നതിന് പ്രത്യേക ഭക്ഷണത്തെ കുറിച്ച് എവിടെയും പ്രതിപാദിക്കുന്നില്ല. എങ്കിലും സമീകൃത ആഹാരം കഴിക്കുന്നത് രോഗം തടയുന്നതിന് ഒരു പരിധി വരെ സഹായിക്കും. പഴങ്ങള്‍, പച്ചക്കറികള്‍, പ്രോട്ടീന്‍, ധാന്യങ്ങള്‍ എന്നിവ കഴിക്കുന്നത് ശ്വാസകോശ അര്‍ബുദ സാധ്യത കുറയ്ക്കാന്‍ സാധ്യതയുണ്ട്.
  3. പതിവായി വ്യായാമം ചെയ്യുന്നതിലൂടെ സ്ത്രീകളില്‍ ശ്വാസകോശ അര്‍ബുദം വരുന്നത് 20 മുതല്‍ 30 ശതമാനവും പുരുഷന്മാരില്‍ 20 മുതല്‍ 50 ശതമാനം വരെയും കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. വ്യായാമം മൊത്തത്തിലുള്ള ആരോഗ്യം വര്‍ധിപ്പിക്കാനും ശ്വാസകോശ അര്‍ബുദ സാധ്യത കുറയ്ക്കാനും സഹായിക്കുന്നുവെന്നത് പ്രത്യേകം ശ്രദ്ധിക്കണം.
മഴക്കാലത്ത് കാർ എങ്ങനെ സംരക്ഷിക്കാം? ഇതാ ചില മാർഗങ്ങൾ
ചുണ്ടിലെ കറുപ്പ് നിറം മാറാന്‍ ഈ സാധനം മതി
മരണം അടുത്തെത്തിയോ എന്ന് എങ്ങനെ അറിയാം
നടി ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയായി
Exit mobile version