5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Tulsi : തുളസി ഇലകള്‍ ചവയ്ക്കരുതെന്ന് പറയാന്‍ കാരണമെന്ത് ? കണ്‍ഫ്യൂഷന്‍ വേണ്ട, കാരണം അറിയാം

Never Chew Tulsi Leaves : തുളസി ഇലകള്‍ എങ്ങനെയാണ് കഴിക്കേണ്ടത്. അത് ചവച്ചരച്ചതുകൊണ്ട് പ്രശ്‌നമുണ്ടോ ? ഇത് പലര്‍ക്കുമുള്ള സംശയമാണ്. തുളസി ഇലകള്‍ ചവച്ചരച്ച് കഴിക്കുന്നത് ഗുണകരമല്ലെന്ന അഭിപ്രായങ്ങളുമുണ്ട്

Tulsi : തുളസി ഇലകള്‍ ചവയ്ക്കരുതെന്ന് പറയാന്‍ കാരണമെന്ത് ? കണ്‍ഫ്യൂഷന്‍ വേണ്ട, കാരണം അറിയാം
തുളസി ഇല (image credits: Getty Images)
jayadevan-am
Jayadevan AM | Published: 03 Dec 2024 19:29 PM

തുളസിയുടെ ഔഷധഗുണങ്ങളെക്കുറിച്ച് പ്രത്യേകം പറയേണ്ട കാര്യമില്ല. വീട്ടുമുറ്റത്ത് സര്‍വസാധാരണമായി കാണുന്ന തുളസി ഇലകള്‍ പലരുടെയും നിത്യജീവിതത്തിന്റെ ഭാഗമായി മാറി. ഔഷധ ഗുണം മാത്രമ്ല, മതപരമായ കാര്യങ്ങള്‍ക്കും പലരും തുളസി ഉപയോഗിക്കുന്നു. ഹൈന്ദവ വിശ്വാസത്തിലാണ് തുളസിക്ക് ഏറെ പ്രധാന്യമുള്ളത്.

പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനടക്കം തുളസി ഇലയ്ക്ക് കഴിയുമെന്ന് പറഞ്ഞുകേള്‍ക്കാറുണ്ട്. വെറും വയറ്റില്‍ ഒന്നോ രണ്ടോ തുളസി ഇല കഴിക്കുന്നത് നല്ലതാണെന്ന് കരുതുന്നവരുമുണ്ട്. ആയുര്‍വേദത്തിലടക്കം തുളസിക്ക് സവിശേഷമായ സ്ഥാനമുണ്ട്. അതുകൊണ്ട് തന്നെ തുളസിയുടെ പ്രാധാന്യത്തെക്കുറിച്ച് അധികം ചര്‍ച്ചകള്‍ പോലും ആവശ്യമില്ല. നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് തുളസി പരിഹാരമായി പണ്ടുകാലത്ത് മുതിര്‍ന്നവര്‍ കണ്ടിരുന്നു.

എന്നാല്‍ തുളസി ഇലകള്‍ എങ്ങനെയാണ് കഴിക്കേണ്ടത്. അത് ചവച്ചരച്ചതുകൊണ്ട് പ്രശ്‌നമുണ്ടോ ? ഇത് പലര്‍ക്കുമുള്ള സംശയമാണ്. തുളസി ഇലകള്‍ ചവച്ചരച്ച് കഴിക്കുന്നത് ഗുണകരമല്ലെന്ന അഭിപ്രായങ്ങളുമുണ്ട്. ഇതില്‍ ഭിന്നാഭിപ്രായങ്ങളാണുള്ളത്.

വില്ലന്‍ മെര്‍ക്കുറി

തുളസി ഇലയില്‍ ഉയര്‍ന്ന അളവില്‍ മെര്‍ക്കുറിയുടെ അംശം അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. തുളസി ഇല ചവച്ചിറക്കരുതെന്ന് പറയുന്നതും ഇത് മൂലമാണ്. നിരന്തരമായി തുളസിയില ചവയ്ക്കുന്നത് പല്ലുകള്‍ക്ക് ദോഷകരമായി മാറിയേക്കാം. ഇനാമലിന് ഇത് ഗുണകരമല്ല.

തുളസിയില പതിവായി ചവച്ചിറക്കുമ്പോള്‍ മെര്‍ക്കുറിയുടെ അംശം വായിലെത്തും. ഇത് പല്ലുകള്‍ക്ക് കേടുപാടു വരുത്താന്‍ കാരണമാകും. ചിലപ്പോള്‍ പല്ലുകളുടെ നിറം പോലും മാറിയേക്കാം. തുളസിയിലയ്ക്ക് ചെറിയ തോതില്‍ അമ്ല ഗുണമുള്ളത് ഇനാമലിനെ ദോഷകരമായി ബാധിക്കും. തുളസിയില ചവച്ചിറക്കരുതെന്ന് പറയാനുള്ള പ്രധാന കാരണവും ഇതു തന്നെ.

ALSO READ: തുളസി നുള്ളുന്നത് നിസാരമായി കാണരുത്; ഈ ദിനങ്ങള്‍ ദോഷം ചെയ്യും

ചെയ്യേണ്ടത്‌

ചവച്ചിറക്കുന്നത് അപകടമെങ്കില്‍ പിന്നെ എങ്ങനെയാണ് തുളസി കഴിക്കേണ്ടതെന്നാകും പലരുടെയും സംശയം. അതിനും പരിഹാരമുണ്ട്. തുളസി ചായ, തുളസി കലര്‍ന്ന നെയ്യ്, തുളസി ജ്യൂസ് തുടങ്ങിയവയാണ് ഇതിനുള്ള പരിഹാരം.

ഇതില്‍ തുളസി ചായ കുടിക്കുന്നതാണ് എളുപ്പം. ഇതിനായി 10 മിനിറ്റോളം തുളസി ഇലകള്‍ വെള്ളത്തില്‍ തിളപ്പിക്കണം. തേനും നാരങ്ങയും അധിക സ്വാധിനായി വേണമെങ്കില്‍ ചേര്‍ക്കാവുന്നതാണ്. ഇത് കഫീന്‍ രഹിതമാണെന്നതാണ് പ്രത്യേകത.

തുളസി ജ്യൂസാണ് മറ്റൊരു പോംവഴി. ഇതിനായി ഒരു കപ്പ് വെള്ളത്തില്‍ പത്തിലേറെ തുളസി ഇലകള്‍ എടുക്കാം. ആവശ്യമെങ്കില്‍ നാരങ്ങാനീരും, തേനും ഇതില്‍ ഉള്‍പ്പെടുത്താം. ഈ ചേരുവകള്‍ മിക്‌സിയിലിട്ട് അടിച്ചതിന് ശേഷം, അരിച്ചെടുത്താല്‍ തുളസി ജ്യൂസ് റെഡി.

ഉണങ്ങിയ തുളസി ഇലകള്‍ ഉപയോഗിച്ച് പൊടി ഉണ്ടാക്കിയതിന് ശേഷം, ഇത് ഒന്നോ രണ്ടോ ടീസ്പുണ്‍ നെയ്യില്‍ ചേര്‍ത്തും ഉപയോഗിക്കാം. അര ടീസ്പുണ്‍ പൊടി ചേര്‍ത്താല്‍ മതിയാകും. നിങ്ങളുടെ താല്‍പര്യത്തിന് അളവുകള്‍ ക്രമീകരിക്കാം.

Latest News