കേരളത്തിൽ 2019 ആവർത്തിച്ച് യുഡിഎഫ്; പക്ഷെ തൃശൂർ സുരേഷ് ഗോപി എടുത്തൂ | Lok Sabha Election Results 2024 live counting and updates in Malayalam Kerala election result party wise winner list BJP, congress, CPM, LDF, UDF Malayalam news - Malayalam Tv9

Kerala LS Election Results 2024 LIVE : കേരളത്തിൽ 2019 ആവർത്തിച്ച് യുഡിഎഫ്; പക്ഷെ തൃശൂർ സുരേഷ് ഗോപി എടുത്തൂ

Updated On: 

09 Jun 2024 15:47 PM

Lok Sabha Election Results 2024 LIVE Counting and Updates in malayalam: 20 മണ്ഡലങ്ങളിലാണ് ലോക്സഭ തിരഞ്ഞെടുപ്പ് സംഘടിപ്പിച്ച്. 2019 തിരഞ്ഞെടുപ്പിൽ ആലപ്പുഴ ഒഴികെ ബാക്കിയെല്ലാം മണ്ഡലങ്ങളിലും കോൺഗ്രസ് നയിച്ച യൂഡിഎഫിനായിരുന്നു ജയം

Kerala LS Election Results 2024 LIVE : കേരളത്തിൽ 2019 ആവർത്തിച്ച് യുഡിഎഫ്; പക്ഷെ തൃശൂർ സുരേഷ് ഗോപി എടുത്തൂ
Follow Us On

കേരളത്തിൽ നിന്നുള്ള 20 മണ്ഡലങ്ങളിലേക്കുള്ള ലോക്സഭ തിരഞ്ഞെടുപ്പ് ഫലത്തിൻ്റെ സമഗ്രമായ തത്സമയ വിവരണവുമായി ടിവി9 മലയാളം. എക്സിറ്റ് പോൾ പറയും പോലെ ഇത്തവണ കേരളത്തിൽ താമര വിരിയുമോ അല്ലെങ്കിൽ ഭരണകക്ഷിയായ സിപിഎം നയിക്കുന്ന എൽഡിഎഫ് പൂജ്യത്തിലേക്ക് കൂപ്പുകുത്തുമോ എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. എല്ലാവർക്കും ടിവി9 മലയാളത്തിൻ്റെ ലോക്സഭ തിരഞ്ഞെടുപ്പിൻ്റെ തത്സമയ വിവരണത്തിലേക്ക് സ്വാഗതം.

LIVE NEWS & UPDATES

The liveblog has ended.
  • 04 Jun 2024 05:15 PM (IST)

    Attingal Lok Sabha Election Result Update : ആറ്റിങ്ങലിൽ യുഡിഎഫിന് ഫോട്ടോഫിനിഷിലൂടെ ജയം

    ത്രികോണ മത്സരം നിറഞ്ഞ നിന്ന ആറ്റിങ്ങലിൽ കോൺഗ്രസിന് ജയം. കോൺഗ്രസിൻ്റെ അടൂർ പ്രകാശ് 1700 വോട്ടിനാണ് ജയിച്ചത്.

  • 04 Jun 2024 04:40 PM (IST)

    Attingal Lok Sabha Election Update : ആറ്റിങ്ങലിൽ മാറിമറിഞ്ഞ് ലീഡ്

    ആറ്റിങ്ങലിൽ ഫോട്ടോഫിനിഷിലേക്ക്.  അടൂർ പ്രകാശ് വീണ്ടും ലീഡ് നേടി. 610 വോട്ടിൻ്റെ ലീഡ് മാത്രമാണ് സിറ്റിങ് എംപിക്കുള്ളത്. ശക്തമായി ത്രികോണ മത്സരമാണ് ആറ്റിങ്ങലിൽ നടക്കുന്നത്. രണ്ടാം സ്ഥാനത്താണ് സിപിഎമ്മിൻ്റെ വിഎസ് ജോയിയും കേന്ദ്രമന്ത്രി വി മുരളീധരനാണ് രണ്ടാം സ്ഥാനത്ത്


  • 04 Jun 2024 03:07 PM (IST)

    Attingal Lok Sabha Election Result 2024 Update : ആറ്റിങ്ങലിൽ ഫോട്ടോഫിനിഷ്

    ആറ്റങ്ങലിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ 1500 അധികം വോട്ടിൻ്റെ നേരിയ ഭൂരിപക്ഷമാണ് കോൺഗ്രസിൻ്റെ അടൂർ പ്രകാശ് നേടിയത്. രണ്ട് ലക്ഷത്തിൽ അധികം വോട്ടുകളും കൂടി ഇനി ആറ്റിങ്ങലിൽ എണ്ണി തീരാനുണ്ട്. സിപിഎമ്മിൻ്റെ വി എസ് ജോയിയാണ് രണ്ടാം സ്ഥാനത്ത്

  • 04 Jun 2024 02:14 PM (IST)

    Kottayam Lok Sabha Election Result 2024 Update : കോട്ടയം യുഡിഎഫിന് തിരികെ നൽകി ജോസഫ് ഗ്രൂപ്പ്

    കോട്ടയത്ത് 80,000 വോട്ടിന് ഭൂരിപക്ഷത്തിൽ കെ ഫ്രാൻസിസ് ജോർജ് മുന്നിട്ട് നിൽക്കുന്നു. സിറ്റിങ് എംപിയായ തോമസ് ചാഴിക്കാടനാണ് രണ്ടാം സ്ഥാനത്ത്.

  • 04 Jun 2024 01:55 PM (IST)

    Vadakara Lok Sabha Election Result Update : ‘ചിരി മായാതെ മടങ്ങൂ ടീച്ചർ..’

    “രാഷ്ട്രീയം പറഞ്ഞ് നമുക്ക് മത്സരിക്കാവുന്ന വടകര ബാക്കിയുണ്ട് എന്ന പ്രതീക്ഷയോടെ മടങ്ങാൻ കഴിയുന്നതല്ലേ ഭാഗ്യം… വരും തിരഞ്ഞെടുപ്പുകളിൽ മതമല്ല, മനുഷ്യനാണ് ഇവിടെ പ്രവർത്തിക്കുക എന്ന പ്രതീക്ഷയോടെ ഇങ്ങോട്ടേക്ക് വരാൻ ഇന്നാട് ബാക്കിയുണ്ട്..” വടകരയിൽ ജയം ഉറപ്പിച്ചതിന് പിന്നാലെയാണ് ഫേസ്ബുക്കിൽ കുറിച്ച് കെകെ രമ


  • 04 Jun 2024 01:50 PM (IST)

    Alappuzha Lok Sabha Election Result Update : മണ്ഡലം തിരിച്ചുപിടിച്ച് കെസി

    ആലപ്പുഴ മണ്ഡലം തിരിച്ചുപിടിച്ച് കെ സി വേണുഗോപാൽ. സിറ്റിങ് എംപിയായ എ എം ആരിഫിനെതിരെ 55,000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷമാണ് കെ സി വേണുഗോപാൽ സ്വന്തമാക്കിയത്. മൂന്നാം സ്ഥാനത്തുള്ള ബിജെപിയുടെ ശോഭ സുരേന്ദ്രനും രണ്ടാം ആരിഫും തമ്മിലുള്ളത് നേരിയ വോട്ടിൻ്റെ വ്യത്യാസമാണ്

  • 04 Jun 2024 01:45 PM (IST)

    Mavelikara Lok Sabha Election Update : മാവേലിക്കരിയിൽ പിടിച്ച് നിന്ന് കൊടിക്കുന്നിൽ സുരേഷ്.

    മാവേലിക്കരയിൽ കൊടിക്കന്നലിന് ഭൂരിപക്ഷം. സിപിഐയുടെ അരുൺ കുമാർ സിഎയ്ക്കെതിരെ 11,000ത്തിൽ അധികം ഭൂരിപക്ഷമാണ് കൊടിക്കുന്നിൽ സുരേഷ് ഇതുവരെ നേടിട്ടുള്ളത്

  • 04 Jun 2024 01:31 PM (IST)

    Attingal Lok Sabha Election Update : ആറ്റിങ്ങലിൽ ഫോട്ടോഫിനിഷോ?

    ആറ്റിങ്ങലിൽ കോൺഗ്രസിൻ്റെ അടൂർ പ്രകാശ് നേരിയ വോട്ടിന് മുന്നിൽ. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റ് പ്രകാരം 2500 വോട്ടിൻ്റെ ഭൂരിപക്ഷമാണ് അടൂർ പ്രകാശിന് സിപിഎമ്മിൻ്റെ വി എസ് ജോയിക്കെതിരെയുള്ളത്

  • 04 Jun 2024 01:27 PM (IST)

    Thiruvananthapuram Lok Sabha Election Update : തിരുവനന്തപുരത്ത് ശശി തരൂർ തിരികെ എത്തി

    തിരുവനന്തപുരം മണ്ഡലത്തിൽ കോൺഗ്രസിൻ്റെ ശശി തരൂറിന് ലീഡ്. 200 വോട്ടിൻ്റെ ഭൂരിപക്ഷമാണ് ശശി തരൂർ നേടിയെടുത്തത്. ഇനി ഒരു ലക്ഷം വോട്ടുകൾ കൂടി എണ്ണാനുള്ളൂ. 2014 തിരഞ്ഞെടുപ്പിന് സമാനമായ സ്ഥിതിയാണ് തിരുവനന്തപുരത്ത് നടക്കുന്നത്

  • 04 Jun 2024 01:15 PM (IST)

    Pathanamthitta Lok Sabha Election Result 2024 Update : ഹാട്രിക് അടിക്കാൻ ആൻ്റോ ആൻ്റണി

    പത്തനംതിട്ടയിൽ ഹാട്രിക് അടിക്കാൻ ആൻ്റോ ആൻ്റണി. കോൺഗ്രസ് സ്ഥാനാർഥി 30,000ത്തിൽ അധികം വോട്ടിലാണ് ലീഡ് ചെയ്യുന്നത്. സിപിഎമ്മിൻ്റെ ഡോ. ടി.എം തോമസ് ഐസക്കാണ് രണ്ടാം സ്ഥാനത്ത്. ബിജെപിയുടെ അനിൽ ആൻ്റണി മൂന്നാം സ്ഥാനത്ത്

  • 04 Jun 2024 12:11 PM (IST)

    Thiruvananthapuram Election Update : തിരുവനന്തപുരത്ത് മുന്നേറാനാകതെ ശശി തരൂർ

    തിരുവനന്തപുരം മണ്ഡലത്തിൽ കോൺഗ്രസിൻ്റെ ശശി തരൂർ അരലക്ഷം വോട്ടിന് പിന്നിൽ. കേന്ദ്രമന്ത്രിയായ ബിജെപിയുടെ രാജീവ് ചന്ദ്രശേഖർ 24,118 വോട്ടിന് മുന്നിലാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിടുന്ന കണക്ക്

  • 04 Jun 2024 12:10 PM (IST)

    Kollam Lok Sabha Election Result Update : കൊല്ലം പ്രേമചന്ദ്രനൊപ്പം

    കൊല്ലത്ത് എൻ കെ പ്രേമചന്ദ്രൻ 63,000ത്തിൽ അധികം വോട്ടിന് മുന്നിൽ. സിപിഎമ്മിൻ്റെ നടൻ മുകേഷ് രണ്ടാം സ്ഥാനത്ത്

  • 04 Jun 2024 10:36 AM (IST)

    Thirssur Suresh Gopi Election Result Update : തൃശൂർ സുരേഷ് ഗോപി എടുക്കുന്നു

    തൃശൂരിൽ സുരേഷ് ഗോപിയുടെ ലീഡ് നില കാൽലക്ഷത്തിലേക്ക് അടുക്കുന്നു. രണ്ടാം സ്ഥാനത്ത് സിപിഐയുടെ വി എസ് സുനിൽകുമാറാണുള്ളത്. കോൺഗ്രസിൻ്റെ കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് തഴയപ്പെട്ടു

  • 04 Jun 2024 10:32 AM (IST)

    Thiruvananthapuram Election Update : തിരുവനന്തപുരത്ത് ശശി തരൂർ പിന്നിൽ

    തിരുവനന്തപുരം മണ്ഡലത്തിൽ കോൺഗ്രസിൻ്റെ ശശി തരൂർ പിന്നിൽ. കേന്ദ്രമന്ത്രിയായ ബിജെപിയുടെ രാജീവ് ചന്ദ്രശേഖർ 2000 വോട്ടിന് മുന്നിലാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിടുന്ന കണക്ക്

  • 04 Jun 2024 08:53 AM (IST)

    Kerala Lok Sabha Election Results 2024: കേരളത്തിലെ ആദ്യ ഫല സൂചനകൾ

    കേരളത്തിലെ പോസ്റ്റൽ വോട്ടുകൾ എണ്ണി തീർന്നപ്പോൾ യുഡിഎഫ് 15 സീറ്റുകൾ മുന്നിൽ. നാല് എണ്ണത്തിൽ എൽഡിഎഫും. തിരുവനന്തപുരത്ത് ബിജെപിയുടെ രാജീവ് ചന്ദ്രശേഖരാണ് മുന്നിൽ നിൽക്കുന്നത്

  • 04 Jun 2024 08:41 AM (IST)

    Kerala Lok Sabha Election Results 2024 Updates : ഇവിഎം മെഷനിലെ വോട്ടെണ്ണൽ ആരംഭിച്ചു

    പോസ്റ്റൽ വോട്ടുകൾ എണ്ണി പൂർത്തിയായി. പിന്നാലെ ഇവിഎം മെഷനുകളിൽ വോട്ടെണ്ണൽ ആരംഭിച്ചു. അതേസമയം തൃശൂർ, വടകര മണ്ഡലങ്ങളിലെ തപാൽ വോട്ടുകൾ ഇതുവരെ എണ്ണി തുടങ്ങിട്ടില്ല. 18 മണ്ഡലങ്ങളിൽ 12 ഇടത്ത് യുഡിഎഫ് മുന്നിൽ.

  • 04 Jun 2024 08:19 AM (IST)

    ലോക്സഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ 2024 : കേരളത്തിലെ ആദ്യ ഫലസൂചനകൾ ഇങ്ങനെ

    കേരളത്തിൽ 13 മണ്ഡലങ്ങളിൽ ഫലസൂചനകൾ പുറത്ത് വന്നിരിക്കുന്നത്. എട്ട് എൽഡിഎഫ് അഞ്ച് ഇടത്ത് യുഡിഎഫുമാണ് മുന്നിട്ട് നിൽക്കുന്നത്. പോസ്റ്റൽ ബാലറ്റുകൾ എണ്ണി തുടങ്ങിയപ്പോൾ അറ്റിങ്ങൽ, കൊല്ലം, പത്തനംതിട്ട, മാവേലിക്കര, ചാലക്കുടി, ആലത്തൂർ, പാലക്കാട്, കാസർകോഡ് എന്നീ മണ്ഡലങ്ങളിലാണ് മുന്നിട്ട് നിൽക്കുന്നത്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, മലപ്പുറം, വയാനട് എന്നീ മണ്ഡലങ്ങളിലാണ് യുഡിഎഫ് മുന്നിട്ട് നിൽക്കുന്നത്

  • 04 Jun 2024 08:05 AM (IST)

    Kerala Lok Sabha Election Results 2024: വോട്ടെണ്ണൽ തുടങ്ങി

    2024 ലോക്സഭ തിരഞ്ഞെടുപ്പിൻ്റെ കേരളത്തിലെ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണി തുടങ്ങുന്നത്. പോസ്റ്റൽ വോട്ടുകളിൽ വീടുകളിൽ നിന്നെടുത്ത വോട്ടുകളാണ് എണ്ണി തുടങ്ങിയത്

  • 04 Jun 2024 08:01 AM (IST)

    Kerala Lok Sabha Election Results 2024: 20 സീറ്റുകൾ ആരൊക്കെ സ്വന്തമാക്കും

    രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം പോസ്റ്റൽ വോട്ടുകൾ എണ്ണിയതിന് ശേഷം ഏകദേശം 8.30 ഓടെ ആദ്യ ഫലസൂചനകൾ പുറത്ത് വരും

  • 04 Jun 2024 07:46 AM (IST)

    Kerala Lok Sabha Election Results 2024: പോസ്റ്റൽ വോട്ട് ആദ്യം എണ്ണും

    രാവിലെ എട്ട് മണി മുതലാണ് വിവിധ കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ ആരംഭിക്കുക. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണി തുടങ്ങുക

  • 04 Jun 2024 07:38 AM (IST)

    Lok Sabha Election Results 2024 : കേരളത്തിൻ്റെ വിധി എന്ത്?

    ലോക്സഭ തിരഞ്ഞെടുപ്പിൽ ഇത്തവണ അത്ഭുതങ്ങൾ സംഭവിക്കുമോ? എല്ലാമറിയാൻ ഇനി നിമിഷങ്ങൾ മാത്രം ബാക്കി. 20 മണ്ഡലങ്ങളിലേക്കുള്ള വിധി എഴുത്ത് എന്താണെന്നറിയാൻ കാത്തിരിക്കുന്ന മലയാളികൾക്ക് ടിവി9 മലയാളത്തിൻ്റെ ലോക്സഭ തിരഞ്ഞെടുപ്പ തത്സമയ വിവരണത്തിലേക്ക് സ്വാഗതം

Related Stories
Trivandrum Airport: കരാർ ജീവനക്കാരുടെ സമരം; തിരുവനന്തപുരം എയർപോർട്ടിൽ വിമാനങ്ങൾ വെെകുന്നു; സർവ്വീസ് റദ്ദാക്കിയിട്ടില്ലെന്ന് അധികൃതർ
Kerala Rain Update: ബം​ഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തിപ്രാപിക്കും; ഇന്ന് ഈ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത
M R Ajithkumar: ADGPയെ കൈവിടുമോ? ക്ലിഫ് ഹൗസിൽ ഡിജിപി-മുഖ്യമന്ത്രി കൂടിക്കാഴ്ച; എംആര്‍ അജിത് കുമാര്‍ അവധിയിലേക്ക്
Onam special train: ടിക്കറ്റില്ലാതെ ഓണത്തിന് നാട്ടിലെത്താന്‍ ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ? ഈ ട്രെയിനുകളിൽ ടിക്കറ്റുകൾ സുലഭം
M Mukesh: മുകേഷിനെതിരെ സർക്കാർ; മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘം
Suresh Gopi: ’14 ദിവസത്തിനകം ശക്തന്‍പ്രതിമ പുനഃസ്ഥാപിക്കണം, ഇല്ലെങ്കിൽ വെങ്കല പ്രതിമ ഞാൻ പണിതു നൽകും’; സുരേഷ് ​ഗോപി
എൻ്റെ ഹീറോ! മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായി ഡിക്യൂ
ഇവർ കാപ്പി കുടിക്കരുത്; ആരൊക്കെയാണെന്ന് അറിയാം
ബിപി കുറയ്ക്കാൻ ഇവ കഴിക്കാം
പ്രമേഹരോ​ഗികൾക്ക് ഇളനീർ കുടിക്കാമോ?
Exit mobile version