KSRTC Record Revenue: പ്രതിദിന വരുമാനത്തില്‍ സര്‍വകാല റെക്കോഡിലേക്ക്‌; കെഎസ്ആര്‍ടിസി ഇത് എങ്ങനെ സാധിച്ചു ?

KSRTC Bus Revenue : മുന്‍കൂട്ടി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയത് വരുമാന വര്‍ധനവിന് സഹായകരമായി. കൃത്യമായ ആസൂത്രണത്തോടെ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലെ അധിക സര്‍വീസുകളും വാരാന്ത്യ സര്‍വീസുകളും യാത്രക്കാര്‍ക്ക് ഗുണകരമായെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി. തിരുവനന്തപുരം-കോഴിക്കോട്-കണ്ണൂര്‍ സര്‍വീസുകള്‍ യാത്രക്കാര്‍ ഏറ്റെടുത്തതും കെഎസ്ആര്‍ടിസിയുടെ വരുമാനം വര്‍ധിക്കുന്നതില്‍ നിര്‍ണായകമായി

KSRTC Record Revenue: പ്രതിദിന വരുമാനത്തില്‍ സര്‍വകാല റെക്കോഡിലേക്ക്‌; കെഎസ്ആര്‍ടിസി ഇത് എങ്ങനെ സാധിച്ചു ?

കെഎസ്ആര്‍ടിസി ബസ്‌

Published: 

29 Dec 2024 09:57 AM

തിരുവനന്തപുരം: പ്രതിദിന വരുമാനത്തില്‍ സര്‍വകാല റെക്കോഡിലേക്ക് നീങ്ങുകയാണ് കെഎസ്ആര്‍ടിസി. കഴിഞ്ഞ തിങ്കളാഴ്ച്ച പ്രതിദിന വരുമാനം 9.22 കോടി രൂപയായിരുന്നു. 2023 ഡിസംബര്‍ 23ന് നേടിയ 9.06 കോടി കോടി എന്ന നേട്ടം കെഎസ്ആര്‍ടിസി മറികടന്നു. മുഴുവന്‍ ജീവനക്കാരെയും സൂപ്പര്‍വൈര്‍മാരെയും ഓഫിസര്‍മാരെയും ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ അഭിനന്ദിച്ചു. മുന്‍കൂട്ടി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയത് വരുമാന വര്‍ധനവിന് സഹായകരമായി. കൃത്യമായ ആസൂത്രണത്തോടെ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലെ അധിക സര്‍വീസുകളും വാരാന്ത്യ സര്‍വീസുകളും യാത്രക്കാര്‍ക്ക് ഗുണകരമായെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി.

തിരുവനന്തപുരം-കോഴിക്കോട്-കണ്ണൂര്‍ സര്‍വീസുകള്‍ യാത്രക്കാര്‍ ഏറ്റെടുത്തതും കെഎസ്ആര്‍ടിസിയുടെ വരുമാനം വര്‍ധിക്കുന്നതില്‍ നിര്‍ണായകമായി. ശബരിമല സ്‌പെഷ്യല്‍ സര്‍വീസിനൊപ്പം മറ്റ് സര്‍വീകളും മുടക്കമില്ലാതെ നടത്താന്‍ കെഎസ്ആര്‍ടിസിക്ക് സാധിച്ചു. കൃത്യമായ ആസൂത്രണത്തോടെ സര്‍വീസുകള്‍ നടത്തി. ജനങ്ങള്‍ക്ക് ഉപകാരമില്ലാത്തതും, കടുത്ത നഷ്ടത്തിലുള്ളതുമായ ട്രിപ്പുകള്‍ ഒഴിവാക്കിയതും ഗുണകരമായി.

Read Also : പ്രഭാത സവാരികൾ അപകടത്തിലേക്കാകരുത്…; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

 റോയൽ വ്യൂ ഡബിൾ ഡക്കർ സർവീസ്

അതേസമയം, കെഎസ്ആർടിസിയുടെ ഏറ്റവും ന്യൂതന സംരംഭമായ കെഎസ്ആർടിസി റോയൽ വ്യൂ സർവീസിന് തുടക്കമിടുന്നു. യാത്രക്കാർക്ക് പുറം കാഴ്ചകൾ പൂർണ്ണമായും ആസ്വദിക്കുവാൻ കഴിയുന്ന തരത്തിലാണ് കെഎസ്ആര്‍ടിസി റോയല്‍ വ്യൂവിന്റെ നിര്‍മ്മാണം.

തിരുവനന്തപുരം നഗരക്കാഴ്ചകൾ എന്ന പേരിൽ ആരംഭിച്ച രണ്ട് ഓപ്പൺ ഡബിൾഡക്കർ സർവീസുകൾ ജനപ്രീതി നേടിയിരുന്നു. കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായാണ് ഇത് ആരംഭിച്ചത്. ഇതേ മാതൃകയിലാണ് റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ സര്‍വീസ് നടത്തുന്നത്. മൂന്നാറിലെ യാത്രക്കാര്‍ക്കായുള്ള കെഎസ്ആര്‍ടിസിയുടെ പുതുവത്സര സമ്മാനമാണിത്.

ചൊവ്വാഴ്ച (ഡിസംബര്‍ 31) രാവിലെ 11ന് ആനയറ സ്വിഫ്റ്റ് ആസ്ഥാനത്ത് കടകംപള്ളി സുരേന്ദ്രൻ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ റോയൽ വ്യൂ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിക്കും. കെഎസ്ആർടിസിയുടെ 2025 ലെ കലണ്ടർ പ്രകാശനവും ഗതാഗത വകുപ്പ് മന്ത്രി നിർവഹിക്കും. ചടങ്ങില്‍ എല്ലാവരും പങ്കെടുക്കണമെന്ന് കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചു.

ഹൗസ് കീപ്പിംഗ് ട്രെയിനിംഗ്

‘മാലിന്യമുക്ത കെഎസ്ആർടിസി’ എന്ന ലക്ഷ്യവുമായി ബന്ധപ്പെട്ട്‌ ജീവനക്കാർക്ക് കെഎസ്ആര്‍ടിസി ഹൗസ് കീപ്പിംഗ് ട്രെയിനിംഗ് നല്‍കി. കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിലും ഓഫീസുകളിലും വൃത്തിയും ശുദ്ധിയും ഉള്ള സാഹചര്യം സംജാതമാക്കുക എന്ന ലക്ഷ്യത്തോടെ ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദേശപ്രകാരമാണ്‌ ‘മാലിന്യമുക്ത കെഎസ്ആർടിസി’ കാമ്പെയ്ന്‍ നടത്തുന്നത്. നവംബര്‍ ഒന്നിനാണ് പരിശീലനം തുടങ്ങിയത്. ഡിസംബര്‍ 18 വരെ ഇത് നീണ്ടു. കെഎസ്ആര്‍ടിസി ചീഫ് ഓഫീസിലാണ് പരിശീലനം ആരംഭിച്ചത്. സംസ്ഥാനത്തെ എല്ലാ യൂണിറ്റുകളിലെയും സിഎല്‍ആര്‍ ജീവനക്കാര്‍ക്കും പരിശീലനം നല്‍കി.

കെഎസ്ആർടിസിയിലെ 427 ജീവനക്കാരാണ് ഹൗസ് കീപ്പിംഗ് പരിശീലന പരിപാടിയില്‍ പങ്കെടുത്തത്. കെഎസ്ആർടിസി ഹൗസ് കീപ്പിംഗ് സ്റ്റേറ്റ് കോഡിനേറ്റർ ശശികല ഗജ്ജാര്‍ നേതൃത്വം നല്‍കി. കെഎസ്ആർടിസിയുടെ ദക്ഷിണ, മധ്യ, ഉത്തര മേഖലകളിലായി സംഘടിപ്പിച്ച ഹൗസ് കീപ്പിംഗ് പരിശീലന പരിപാടിയിൽ എല്ലാ കെഎസ്ആർടിസി യൂണിറ്റുകളിലെയും ബന്ധപ്പെട്ട ജീവനക്കാര്‍ പങ്കെടുത്തു.

Related Stories
Paramekkavu Fireworks: പാറമേക്കാവിന്റെ പ്രതിനിധി പരീക്ഷ പാസായി; വെടിക്കെട്ടിന് അനുമതി നൽകി എഡിഎം
Nimisha Priya : നിമിഷപ്രിയയുടെ വധശിക്ഷ; വിഷയത്തിൽ ഇടപെട്ട് സഹായം നൽകാൻ തയ്യാറാണെന്ന് ഇറാൻ
Kerala Lottery Results: ഇന്നത്തെ ഭാഗ്യവാനെ കാത്തിരിക്കുന്നത് 80 ലക്ഷം രൂപ; നേടിയത് നിങ്ങളോ? കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു
Uma Thomas: സീറ്റിൽനിന്നു എഴുന്നേറ്റു; റിബൺ കെട്ടിയ സ്റ്റാൻഡിനൊപ്പം എംഎൽഎയും താഴേക്ക്; ഉമ തോമസിന്റെ അപകട ദൃശ്യങ്ങൾ പുറത്ത്
NDPS Act: കഞ്ചാവ് കേസിൽ വധശിക്ഷ വരെ കിട്ടാം, 30 വർഷം വരെ തടവ്; രക്ഷപെടാനും എളുപ്പം
Rajendra Vishwanath Arlekar: ​ഗോവ നിയമസഭയിൽ കടലാസില്ലാതാക്കിയ സ്പീക്കർ, രാജേന്ദ്ര അർലെക്കർ ​കേരള ഗവർണറാകുമ്പോൾ എന്തൊക്കെ മാറും?
കെമിക്കലിനോട് നോ പറയാം; ഷാംപൂ മാറി നിൽക്കും ഈ താളിക്ക് മുമ്പിൽ
മൈഗ്രേനിന്‍റെ പ്രധാന ലക്ഷണങ്ങള്‍
മൂന്ന് വിക്കറ്റ് കൂടി നേടിയാൽ ബുംറയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്
ബറോസിലെ ദുർമന്ത്രവാദിനി ആര്?