5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Morning Commuters Attention: പ്രഭാത സവാരികൾ അപകടത്തിലേക്കാകരുത്…; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

Kerala MVD To Morning Commuters: റോഡിലൂടെയുള്ള അശ്രദ്ധമായ നടത്തവും പരിമിതമായ ഫുട്പാത്തുകളും, താരതമ്യേനെ വെളിച്ചം കുറഞ്ഞ നിരത്തുകിലൂടെയുള്ള കാൽനട യാത്രയുമാണ് പലപ്പോഴും അപകടം ക്ഷണിച്ചുവരുത്തുന്നത്. ഇരുണ്ട വസ്ത്രം ധരിച്ചവരെ കറുത്ത റോഡുകളിൽ മുൻകൂട്ടി കാണുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത്തരത്തിൽ റോഡിലൂടെ നടക്കാൻ ഇറങ്ങുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് മോട്ടോർ വാഹന വകുപ്പ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തിറക്കിയിരിക്കുന്നത്.

Morning Commuters Attention: പ്രഭാത സവാരികൾ അപകടത്തിലേക്കാകരുത്…; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
Represental Image (Credits: Social Media)
neethu-vijayan
Neethu Vijayan | Published: 29 Dec 2024 09:31 AM

സംസ്ഥാനത്ത് അപകടങ്ങൾ തുടർക്കഥയാകുന്നതോടെ കാൽനടയാത്രക്കാർക്കും രാത്രികാലങ്ങളിൽ നടക്കാനിറങ്ങുന്നവർക്കും മുന്നറിയിപ്പുമായി കേരള മോട്ടോർ വാഹന വകുപ്പ്. പലപ്പോഴും കാൽനടയാത്രയ്ക്ക് ഇറങ്ങുന്നവർക്ക് അപകടങ്ങൾ സംഭവിക്കാറുണ്ട്. റോഡിലൂടെയുള്ള അശ്രദ്ധമായ നടത്തവും പരിമിതമായ ഫുട്പാത്തുകളും, താരതമ്യേനെ വെളിച്ചം കുറഞ്ഞ നിരത്തുകിലൂടെയുള്ള കാൽനട യാത്രയുമാണ് പലപ്പോഴും അപകടം ക്ഷണിച്ചുവരുത്തുന്നത്. ഇത്തരത്തിൽ റോഡിലൂടെ നടക്കാൻ ഇറങ്ങുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് മോട്ടോർ വാഹന വകുപ്പ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തിറക്കിയിരിക്കുന്നത്.

ഇരുണ്ട വസ്ത്രം ധരിച്ചവരെ കറുത്ത റോഡുകളിൽ മുൻകൂട്ടി കാണുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. മഴ, മൂടൽമഞ്ഞ്, ഡ്രൈവറുടെ പ്രായം, നൈറ്റ് മയോപ്പിയ, ഉറക്കം, ക്ഷീണം, ലഹരി ഉപയോഗം എന്നിവ അപകട സാദ്ധ്യത പതിൻമടങ്ങ് വർദ്ധിപ്പിക്കുമെന്നും മോട്ടോർ വാഹന വകുപ്പിൻ്റെ കുറിപ്പിൽ പറയുന്നു.

എംവിഡിയുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം

പരിമിതമായ ഫുട്പാത്തുകളും, താരതമ്യേനെ വെളിച്ചം കുറഞ്ഞ നമ്മുടെ നിരത്തുകളും, ഒരു കാൽനടക്കാരനെ സംബന്ധിച്ചിടത്തോളം അപകടം നിറഞ്ഞ ഒന്നാണ്. ഇന്ത്യയിൽ പ്രതിവർഷം നിരത്തിൽ കൊല്ലപ്പെടുന്ന ഒന്നര ലക്ഷത്തിന് മുകളിൽ ആളുകളിൽ ഇരുചക്ര യാത്രികർ കഴിഞ്ഞാൽ രണ്ടാം സ്ഥാനം കാൽനട യാത്രികരാണ് എന്നത് തന്നെ ഈ അപകട സാധ്യതയെ സൂചിപ്പിക്കുന്ന ഒന്നാണ്. രാത്രിയിൽ കാൽനടയാത്രക്കാരെ പ്രത്യേകിച്ച് ഇരുണ്ട വസ്ത്രം ധരിച്ചവരെ കറുത്ത റോഡുകളിൽ മുൻകൂട്ടി കാണുന്നത് താരതമ്യേന ദുഷ്കരമായ ഒന്നാണ്.

മഴ, മൂടൽമഞ്ഞ്, ഡ്രൈവറുടെ പ്രായം, നൈറ്റ് മയോപ്പിയ, ഉറക്കം, ക്ഷീണം, ലഹരി ഉപയോഗം എന്നിവ അപകട സാദ്ധ്യത പതിൻമടങ്ങ് വർദ്ധിപ്പിക്കുന്നു. വിജനമായ റോഡിലും മറ്റും കാൽനടയാത്രക്കാരെ ഡ്രൈവർമാർ പ്രതീക്ഷിക്കില്ല എന്നതും പ്രശ്നമാണ്. റോഡിൽ കൂടി നടക്കുന്നയാളുടെ ചിന്ത നേരെ മറിച്ചാണ് ഈ ലോകം മുഴുവൻതന്നെ കാണുന്നുണ്ട് എന്ന് ചിന്തിച്ചായിരിക്കും അയാളുടെ സഞ്ചാരം.

പ്രഭാത സഞ്ചാരത്തിന് ഇറങ്ങുന്നവരും രാത്രികാലങ്ങളിൽ റോഡിൽകൂടി നടക്കുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ….

•  പ്രഭാത നടത്തും കഴിയുന്നതും പ്രഭാത വെളിച്ചത്തിലാക്കാം.

•  കഴിയുന്നതും വാഹനങ്ങളില്ലാത്ത മൈതാനങ്ങളോ പാർക്കുകളോ തിരഞ്ഞെടുക്കുക. അല്ലെങ്കിൽ വെളിച്ചമുള്ളതും, ഫുട്പാത്തുകൾ ഉള്ളതുമായ റോഡുകൾ മാത്രം തിരഞ്ഞെടുക്കാം.

•  തിരക്കേറിയതും, വാഹനങ്ങളുടെ വേഗത കൂടുതലുള്ള റോഡുകൾ പൂർണ്ണമായും ഒഴിവാക്കുക..

•  ഫുട്പാത്ത് ഇല്ലെങ്കിൽ നിർബന്ധമായും അരികിൽ കൂടി വരുന്ന വാഹനങ്ങൾ കാണാവുന്ന രീതിയിൽ റോഡിന്റെ വലത് വശം കൂടി നടക്കുക.

•  വെളുത്തതോ ഇളം കളറുള്ളതോ ആയ വസ്ത്രങ്ങൾ തിരഞ്ഞെടുക്കണം, കറുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ നിർബന്ധമായും ഒഴിവാക്കണം.

•  റിഫ്ളക്ടീവ് ജാക്കറ്റുകളൊ വസ്ത്രങ്ങളൊ ഉപയോഗിക്കുക.

•  ഫോൺ ഉപയോഗിച്ചു കൊണ്ടും ഇയർ ഫോൺ ഉപയോഗിച്ച് പാട്ട് കേട്ടുകൊണ്ടും നടക്കുന്നത് ഒഴിവാക്കണം.

•  കുട്ടികൾക്ക് അധിക ശ്രദ്ധ നൽകണം

•  വർത്തമാനം പറഞ്ഞും, കുട്ടം കൂടിയും നടക്കുന്നത് ഒഴിവാക്കണം.

•  മൂടൽ മഞ്ഞ്, മഴ എന്നീ സന്ദർഭങ്ങളും കുട പിടിച്ച് നടക്കുന്നതും ഒഴിവാക്കണം ..

Latest News