ഭീതി വേണ്ട, രാജ്യത്ത് എം പോക്സ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോ​ഗ്യ മന്ത്രാലയം; സംസ്ഥാനങ്ങൾക്ക് ജാ​ഗ്രതാ നിർദേശം | Mpox in india, Central Government Issues Advisory notice to states following suspected case Malayalam news - Malayalam Tv9

M Pox: ഭീതി വേണ്ട, രാജ്യത്ത് എം പോക്സ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോ​ഗ്യ മന്ത്രാലയം; സംസ്ഥാനങ്ങൾക്ക് ജാ​ഗ്രതാ നിർദേശം

Updated On: 

09 Sep 2024 15:38 PM

M pox: വിദേശത്ത് നിന്ന് എത്തിയ യുവാവിന്റെ പരിശോധനാ ഫലം നെ​ഗറ്റീവ്. സംസ്ഥാനങ്ങൾ ജാ​ഗ്രത തുടരണമെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം.

M Pox: ഭീതി വേണ്ട, രാജ്യത്ത് എം പോക്സ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോ​ഗ്യ മന്ത്രാലയം; സംസ്ഥാനങ്ങൾക്ക് ജാ​ഗ്രതാ നിർദേശം

David Talukdar/Moment/Getty Images

Follow Us On

ന്യൂഡൽഹി: രാജ്യത്ത് എം പോക്സ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോ​ഗ്യ മന്ത്രാലയം. പൂനെ വെെറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയച്ച സാമ്പിളുകൾ നെ​ഗ്റ്റീവ് ആണെന്ന് ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഒരാളെ എം പോക്സ് രോ​ഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാജ്യത്ത് എം പോക്സ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സംസ്ഥാനങ്ങൾ ജാ​ഗ്രത തുടരണമെന്ന് ആരോ​ഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

എംപോക്സ് രോ​ഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ ആശുപത്രികളിൽ പ്രവേശിപ്പിക്കണമെന്നും നിരീക്ഷിക്കണമെന്നും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സംസ്ഥാനങ്ങൾക്കും നിർദേശം നൽകി. മങ്കിപോക്സ് സ്ഥിരീകരിച്ചിട്ടുള്ള ആഫ്രിക്കൻ രാജ്യത്ത് നിന്ന് നിന്നാണ് ഇയാൾ ഇന്ത്യയിലെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഫലം നെ​ഗറ്റീവായി. ഐസോലേഷനിൽ തുടരുന്ന ഇയാളുടെ ആരോ​ഗ്യനില തൃപ്തികരമാണ്. നിലവിൽ 116 രാജ്യങ്ങളിലാണ് വെെറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലോകാരോ​ഗ്യ സംഘടന ആരോ​ഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. എം പോക്സിനെ ​ഗ്രേഡ് 3 അടിയന്തര വിഭാ​ഗത്തിലാണ് ലോകാരോ​ഗ്യ സംഘടന ഉൾപ്പെടുത്തിയിരിക്കുന്നത്.

പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്തെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ആരോഗ്യമന്ത്രാലയം നിരീക്ഷണം ശക്തമാക്കി. രോഗനിർണ്ണയത്തിനായി 32 ലാബുകളാണ് രാജ്യത്ത് സജ്ജമാക്കിയിട്ടുണ്ട്. ഡൽഹിയിലെ ആർഎംഎൽ, സഫ്ദർജംഗ്,ലേഡി ഹാർഡിം​ഗ് ആശുപത്രികളിൽ രോ​ഗപ്രതിരോധത്തിനായി പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ആരോ​ഗ്യ പ്രവർത്തകർക്ക് രോ​ഗ ലക്ഷണങ്ങളെ കുറിച്ച് കൃത്യമായ അവബോധം നൽകാനുള്ള നടപടികളും കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുണ്ട്.

എം പോക്സ് ആദ്യമായി സ്ഥിരീകരിച്ചത്

1958-ൽ ഡെൻമാർക്കിൽ പരീക്ഷണങ്ങൾക്കായുള്ള കുരുങ്ങുകളിലാണ് ആദ്യമായി മങ്കി പോക്സ് സ്ഥിരീകരിച്ചത്. 1970-ൽ ആഫ്രിക്കൻ രാജ്യമായ കോം​ഗോയിൽ ഒമ്പതുമാസം പ്രായമായ കുട്ടിയിലാണ് ആദ്യമായി രോ​ഗം മനുഷ്യരിൽ സ്ഥിരീകരിക്കപ്പെടുന്നത്. വസൂരിക്ക് കാരണമാകുന്ന ഓർത്തോപോക്സ് വെെറസ് ജനസിൽപ്പെട്ടതാണ് മങ്കിപോക്സ് വെെറസ്. ക്ലേഡ് വൺ, ക്ലേഡ് ടു എന്നിങ്ങനെ രണ്ട് വകഭേദങ്ങളാണ് വെെറസിനുള്ളത്.

രോ​ഗ ലക്ഷണങ്ങൾ

വെെറസ് ബാധയുണ്ടായാവൽ ഒന്ന് മുതൽ രണ്ടാഴ്ചയ്ക്കുള്ളിൽ ​രോ​ഗ ലക്ഷണങ്ങൾ പ്രകടമാക്കും. കടുത്ത പനി, പേശി വേദന, ലിംഫുനോഡുകളിലെ വീക്കം, തലവേദന, ത്വക്കിൽ പഴുപ്പും ചൊറിച്ചിലുമുള്ള വേദനയുള്ള കുമിളകൾ, തടിപ്പുകൾ എന്നിവയാണ് രോ​ഗലക്ഷണങ്ങൾ. അണുബാധിതരായവരുമായോ രോ​ഗം ബാധിച്ച മൃ​ഗങ്ങളുമായോ ഉള്ള ശാരീരിക സമ്പർക്കത്തിലൂടെ രോ​ഗം പകരാം. കുരങ്ങ് മാത്രമല്ല എലി, അണ്ണാൻ തുടങ്ങിയ മൃ​ഗങ്ങളിൽ നിന്നും ഈ വെെറസ് മനുഷ്യരിലേക്ക് പകരും.

ചികിത്സ

വെെറൽ ​രോ​ഗമായതിനാൽ എം പോക്സിന് പ്രത്യേക ചികിത്സയില്ല. രോ​ഗ ലക്ഷണങ്ങൾ ലഘൂകരിക്കുക, രോ​ഗം മൂലമുള്ള സങ്കീർണ്ണതകൾ കെെകാര്യം ചെയ്യുക എന്നതിലൂടെ വലിയ പ്രശ്നങ്ങൾ ഒഴിവാക്കാം. എംപോക്സ് ലക്ഷണമുള്ളയാളെ മറ്റുള്ളവരിൽ നിന്ന് ഒറ്റപ്പെടുത്തുകയും നിരീക്ഷണത്തിൽ വയ്ക്കുകയും വേണം. എംപോക്സ് ബാധിതനാണെങ്കിൽ വ്രണങ്ങളും തടിപ്പുകളും പൂർണ്ണമായും ഇല്ലാതാകുന്നത് വരെ മറ്റുള്ളവരിൽ നിന്ന് അകൽച്ച പാലിക്കണം. രോ​ഗം ഭേദമാകാൻ രണ്ട് മുതൽ നാല് ആഴ്ച വരെ സമയമെടുക്കും.

വാക്സിൻ

എംപോക്സിനെതിരെ ലോകാരോ​ഗ്യ സംഘടന നിർദ്ദേശിച്ചിട്ടുള്ള വാക്സിനുകൾ ഉണ്ട്. എം.വി.ബി.എൻ, എൽ സി 16, എസി എഎം2000 എന്നീ മൂന്ന് വാക്സിനുകളാണ് എം പോക്സിനെതിരെ ലോകാരോ​ഗ്യ സംഘടന ശുപാർശ ചെയ്യുന്നത്. എം പോക്സുള്ള ആളുമായി സമ്പർക്കം പുലർത്തിയാൽ നാല് ദിവസത്തിനുള്ളിൽ വാക്സിൻ നൽകണം. വാക്സിനേഷനിലൂടെ രോഗം കുറയ്ക്കാനാകും. 2022-ൽ ക്ലേഡ് ടു ബി വെെറസ് വകഭേദമാണ് ​രോ​ഗ വ്യാപനത്തിന് കാരണമായതെങ്കിൽ ഇപ്പോൾ കൂടുതൽ വ്യാപന ശേഷിയുള്ള ക്ലേഡ് വൺ ബി വകഭേദമാണ് വ്യാപിക്കുന്നത്. ഇപ്പോഴത്തെ വകഭേ​ദത്തിന് മരണസാധ്യത പഴയ വകഭേദത്തിനേക്കാൾ 10 ശതമാനം കൂടുതലാണ്.

Related Stories
Manipur: കേന്ദ്രസർക്കാർ മണിപ്പൂരിനൊപ്പം; ജനങ്ങൾക്ക് അവശ്യസാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുമെന്ന് അമിത് ഷാ
PM Modi Birthday: സൗജന്യ ഓട്ടോ യാത്ര, 4,000 കിലോ ഭക്ഷണവിതരണം; മോദിയുടെ 74ാം ജന്മദിനം സേവ പർവായി ആചരിക്കും
Subhadra Yojana: പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പൈസ എത്തും; ആദ്യ ഘട്ടം ഇവിടെ
Kolkata Doctor Case: കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം: പ്രതിഷേധങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തെരുവില്‍ നൃത്തമാടി നടി മോക്ഷ
Rahul Gandhi: സംവരണം ഇല്ലാതാക്കുന്നതിനെ കുറിച്ച് ഞങ്ങള്‍ ചിന്തിക്കും; രാഹുലിന്റെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം
Namo Bharat Rapid Rail: വന്ദേ മെട്രോയല്ല, ഇത് നമോ ഭാരത് റാപിഡ് റെയില്‍; ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പേരുമാറ്റം
സ്വന്തം മുഖമാണെങ്കിലും ഉറക്കമുണര്‍ന്നയുടന്‍ കണ്ടാല്‍ ഫലം നെഗറ്റീവ്‌
നെയിൽ പോളിഷ് ചെയ്യാം; അതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
അയ്യോ ജീന്‍സ് കഴുകല്ലേ! കഴുകാതെ തന്നെ ദാ ഇത്രയും നാള്‍ ഉപയോഗിക്കാം
ഓണാശംസ നേര്‍ന്ന് വിജയ്ക്ക് ട്രോൾ മഴ
Exit mobile version