Dr Manmohan Singh : കാലാതിവര്‍ത്തിയായ വാക്കുകളുടെ ഉടമ, ദീര്‍ഘദര്‍ശി; മന്‍മോഹന്‍ സിങ് സമ്മാനിച്ചത്‌

Dr Manmohan Singh Passed Away : 2004 മുതല്‍ 2014 വരെയാണ് അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയായത്. 2009ലാണ് രണ്ടാമതും പ്രധാനമന്ത്രിയായത്. അനാരോഗ്യം പിടിമുറുക്കിയപ്പോഴും അദ്ദേഹം വെറുതെയിരുന്നില്ല. വീല്‍ചെയറില്‍ അദ്ദേഹം രാജ്യസഭയിലെത്തി. ഒരു അംഗം തന്റെ കടമകളില്‍ എത്രമാത്രം ജാഗ്രത പുലര്‍ത്തുന്നുവെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇതെന്നായിരുന്നു മന്‍മോഹന്‍ സിങിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നീട് പറഞ്ഞത്. ഇന്ത്യന്‍ രാഷ്രീയത്തിലെ സൗമ്യ മുഖത്തെയാണ് മന്‍മോഹന്‍ സിങിന്റെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്

Dr Manmohan Singh : കാലാതിവര്‍ത്തിയായ വാക്കുകളുടെ ഉടമ, ദീര്‍ഘദര്‍ശി; മന്‍മോഹന്‍ സിങ് സമ്മാനിച്ചത്‌

ഡോ. മന്‍മോഹന്‍ സിങ്‌

Updated On: 

27 Dec 2024 00:11 AM

‘വിവരാവകാശ നിയമം നല്ല ഭരണത്തിന് പകരമല്ല. ഈ പ്രക്രിയയെ പിന്തുണയ്ക്കാനും സഹായിക്കാനും മാത്രമേ കഴിയൂ. കൈകള്‍ നീട്ടിയാണ് ഈ നിയമം ജനം സ്വീകരിച്ചിരിക്കുന്നത്. ജനാധിപത്യ ഭരണത്തിന്റെ ഭാവിക്കായാണ് ഇത് സജ്ജമാക്കുന്നതെന്ന് നാമെല്ലാവരും അറിയണം. അന്തസ് ഉയര്‍ത്തിപ്പിടിക്കാന്‍ നിര്‍ണായകമായ എല്ലാ അവകാശങ്ങളിലും ഏറ്റവും അടിസ്ഥാനപരമായത് അറിയാനുള്ള അവകാശമാണ്. വിവരങ്ങളുടെയും ആശയങ്ങളുടെയും തടസമില്ലാത്ത ഒഴുക്ക് വികസനത്തിന്റെയും ക്ഷേമത്തിന്റെയും ഗതിവേഗം നിര്‍ണയിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. അതുകൊണ്ട് തന്നെ വിവരാവകാശ നിയമം നടപ്പാക്കുന്നത് പ്രബുദ്ധ സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനുള്ള സുപ്രധാന നാഴികക്കല്ലാണ്”-വിവരാവകാശ നിയമം നടപ്പാക്കി ഒരു വര്‍ഷത്തിന് ശേഷം അന്ന് പ്രധാനമന്ത്രിയായിരുന്ന ഡോ മന്‍മോഹന്‍ സിങ് പറഞ്ഞ വാക്കുകളാണിത്.

ജനാധിപത്യ സംവിധാനത്തില്‍ വിവരാവകാശ നിയമത്തിന്റെ കരുത്ത് എത്രത്തോളമാണെന്ന് അദ്ദേഹം അന്നേ തിരിച്ചറിഞ്ഞിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് വാക്കുകള്‍. വിവരാവകാശ നിയമം ഇന്ന് സമൂഹത്തില്‍ നേടിയെടുത്ത പ്രാധാന്യം മന്‍മോഹന്‍ സിങ് അന്ന് പറഞ്ഞതെല്ലാം കാലാതിവര്‍ത്തിയാണെന്ന് അടിവരയിടുന്നു.

2004ല്‍ മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമുള്ള പാര്‍ലമെന്റിന്റെ ആദ്യ ശീതകാല സമ്മേളനം നടക്കുന്ന സമയത്താണ് വിവരാവകാശം (ആര്‍ടിഐ) നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിയമനിര്‍മ്മാണം നടത്തണമെന്ന് അഭ്യര്‍ത്ഥിച്ച് ഒരു കൂട്ടം ആക്ടിവിസ്റ്റുകള്‍ അദ്ദേഹത്തെ കാണാനെത്തിയത്.

ബിൽ ആ സമ്മേളനത്തിൽ തന്നെ അവതരിപ്പിച്ചു. 2005 ജൂണിൽ പാർലമെൻ്റ് പാസാക്കുകയും ചെയ്തു. 2005 ഒക്‌ടോബർ 13ന് ഇത് നിയമവുമായി. വിവരാവകാശ നിയമത്തിനായുള്ള അരുണ റോയിയുടെയും മസ്ദൂര്‍ കിസാന്‍ ശക്തി സംഘാതന്‍ സംഘടനയുടെയും പോരാട്ടങ്ങള്‍ക്കുള്ള അംഗീകാരമായിരുന്നു ഈ നിയമനിര്‍മ്മാണം. പില്‍ക്കാലത്ത് അഴിമതിക്കെതിരായ പോരാട്ടത്തിന്റെ സുപ്രധാന ഏടായി മാറി ഈ നിയമം. ജനാധിപത്യത്തിന്റെ കരുത്തും സൗന്ദര്യവും കൂടുതല്‍ തെളിയുകയായിരുന്നു ഈ നിയമത്തിലൂടെ. അത് നടപ്പാക്കാനുള്ള നിയോഗം കാലം സമ്മാനിച്ചത് മന്‍മോഹന്‍ സിങ് സര്‍ക്കാരിനായിരുന്നു.

Read Also : ഇനിയില്ല ആ സൗമ്യമുഖം; ഡോ. മന്‍മോഹന്‍ സിങിന് വിട

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം, 6-14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്ന റൈറ്റ് ഓഫ് ചില്‍ഡ്രന്‍ ടു ഫ്രീ ആന്‍ഡ് കമ്പള്‍സറി എജ്യുക്കേഷന്‍ (ആർടിഇ) നിയമം തുടങ്ങിയവയും മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്താണ് നടപ്പായത്‌. സാമ്പത്തിക ഉദാരവല്‍ക്കരണ നയങ്ങളിലൂടെ രാജ്യത്തെ പുതിയ കാലത്തിലേക്ക് നയിച്ച മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയെന്ന നിലയില്‍ ഇന്ത്യയ്ക്ക് നല്‍കിയ പ്രധാന സംഭാവനകളായിരുന്നു ഈ നിയമങ്ങള്‍.

2004 മുതല്‍ 2014 വരെയാണ് അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയായത്. 2009ലാണ് രണ്ടാമതും പ്രധാനമന്ത്രിയായത്. അനാരോഗ്യം പിടിമുറുക്കിയപ്പോഴും അദ്ദേഹം വെറുതെയിരുന്നില്ല. വീല്‍ചെയറില്‍ അദ്ദേഹം രാജ്യസഭയിലെത്തി. ഒരു അംഗം തന്റെ കടമകളില്‍ എത്രമാത്രം ജാഗ്രത പുലര്‍ത്തുന്നുവെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇതെന്നായിരുന്നു മന്‍മോഹന്‍ സിങിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നീട് പറഞ്ഞത്. ഇന്ത്യന്‍ രാഷ്രീയത്തിലെ സൗമ്യ മുഖത്തെയാണ് മന്‍മോഹന്‍ സിങിന്റെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്.

Related Stories
Manmohan Singh Funeral: മൻമോഹൻ സിങിന് വിടചൊല്ലാൻ രാജ്യം; സംസ്കാര ചടങ്ങുകൾ സൈനിക ബഹുമതിയോടെ 11.45ന്
Train Ticket Name Change: ട്രെയിന്‍ ടിക്കറ്റില്‍ പേരുമാറ്റം സാധ്യമാണോ? മറ്റൊരാളുടെ പേരിലേക്ക് മാറ്റാന്‍ എന്ത് ചെയ്യണം?
Digital Scams in 2024: നഷ്ടപ്പെട്ടത് കുറച്ചൊന്നുമല്ല; ഇന്ത്യയില്‍ 2024ല്‍ നടന്ന സൈബര്‍ തട്ടിപ്പുകള്‍ ഇവയാണ്‌
RJ Simran Sing: ആര്‍ജെ സിമ്രന്‍ സിങിനെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി; ദുരൂഹത; പോലീസ് അന്വേഷണം ആരംഭിച്ചു
‘ചരിത്രം എന്നോട് കരുണകാണിക്കും’; പ്രധാനമന്ത്രിയായി അവസാന വാർത്താസമ്മേളനത്തിലെ മൻമോഹൻ സിംഗിൻ്റെ വാക്കുകൾ ചർച്ചയാവുന്നു
Dr Manmohan Singh Demise: ഉപദേശകനേയും വഴികാട്ടിയേയും നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് രാഹുല്‍; അദ്ദേഹത്തോളം ബഹുമാനിക്കപ്പെടുന്നവര്‍ അപൂര്‍വമാണെന്ന് പ്രിയങ്ക
നല്ല ഉറക്കത്തിന് മത്തങ്ങ വിത്തുകൾ
ദേഷ്യം കുറയ്ക്കാന്‍ ഈ പൂവുകള്‍ നിങ്ങളെ സഹായിക്കും
എന്തുപറ്റി? മൂടിപ്പുതച്ച് കിടന്ന് സമാന്ത !
ക്യാപ്റ്റൻ vs ക്യാപ്റ്റൻ; രോഹിത് ശർമ്മയ്ക്ക് മോശം റെക്കോർഡ്