5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Dr Manmohan Singh Passed Away : ഇനിയില്ല ആ സൗമ്യമുഖം; ഡോ. മന്‍മോഹന്‍ സിങിന് വിട

Former Prime Minister Manmohan Singh Passes Away : ഈ വര്‍ഷം ആദ്യം രാജ്യസഭയില്‍ നിന്നും മൻമോഹൻ സിങ്ങ് വിരമിച്ചിരുന്നു. 2004 മുതൽ 2014 വരെ രാജ്യത്തിന്റെ പ്രധാനമന്ത്രിയും. പി.വി. നരസിംഹ റാവു മന്ത്രിസഭയില്‍ ധനമന്ത്രിയുമായിരുന്നു അദ്ദേഹം

Dr Manmohan Singh Passed Away : ഇനിയില്ല ആ സൗമ്യമുഖം; ഡോ. മന്‍മോഹന്‍ സിങിന് വിട
ഡോ. മന്‍മോഹന്‍ സിങ്‌ Image Credit source: Social Media
jayadevan-am
Jayadevan AM | Updated On: 26 Dec 2024 23:12 PM

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് അന്തരിച്ചു (92). ഡല്‍ഹി എയിംസില്‍ വച്ചാണ് അന്ത്യം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് രാത്രി എട്ട് മണിയോടെയാണ്‌ അദ്ദേഹത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമായിരുന്നു. 2004 മുതൽ 2014 വരെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു. ഈ വര്‍ഷം ആദ്യമാണ് രാജ്യസഭയില്‍ നിന്ന് വിരമിച്ചത്. പി.വി. നരസിംഹ റാവു മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നു.

 

ജീവിതം, നാള്‍വഴികള്‍

1932 സെപ്തംബര്‍ 26നാണ് പഞ്ചാബിലെ ഗാഹില്‍ ഗുര്‍മുഖ് സിങിന്റെയും അമൃത് കൗറിന്‍രെയും മകനായി ജനനം. ഇന്ത്യാ വിഭജനത്തിന് ശേഷം ഇപ്പോള്‍ പാകിസ്ഥാനിലാണ് ഈ പ്രദേശമുള്ളത്. ഇന്ത്യാ വിഭജനത്തിന് ശേഷം മന്‍മോഹന്‍ സിങിന്റെ കുടുംബം അമൃത്സറിലേക്ക് കുടിയേറുകയായിരുന്നു.

എയിംസ് പത്രക്കുറിപ്പ്

പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് ഉന്നത പഠനം പൂര്‍ത്തിയാക്കി. 1954ല്‍ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ പിഎച്ച്ഡി പഠനത്തിനായി ചേര്‍ന്നു. പഠനത്തിന് ശേഷം പഞ്ചാബ് സര്‍വകലാശാലയില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. 1960-ൽ ഡിഫില്ലിനായി ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ പ്രവേശിച്ചു.

1966 മുതൽ 1969 വരെ യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡെവലപ്‌മെൻ്റിൽ ജോലിയില്‍ പ്രവേശിച്ചു. ഇതിനിടയില്‍ സാമ്പത്തിക വിദഗ്ധനെന്ന നിലയില്‍ മന്‍മോഹന്‍ സിങ് ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് വിദേശ വ്യാപാര മന്ത്രാലയത്തിന്റെ ഉപദേശകനായി അദ്ദേഹം നിയമിതനായി. 1972ല്‍ ധനമന്ത്രാലയത്തിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി. 1976-ൽ ധനമന്ത്രാലയത്തിൽ സെക്രട്ടറിയായി.

1980-82 കാലഘട്ടത്തില്‍ അദ്ദേഹം ആസൂത്രണ കമ്മീഷനില്‍ പ്രവര്‍ത്തിച്ചു. 1982 ൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണറായി. 1985 വരെ ആര്‍ബിഐ ഗവര്‍ണറായിരുന്നു. 1985 മുതൽ 1987 വരെ ആസൂത്രണ കമ്മീഷൻ്റെ ഉപാധ്യക്ഷനായി. 1987 മുതൽ 1990 നവംബർ വരെ സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയിലുള്ള സൗത്ത് കമ്മീഷന്റെ സെക്രട്ടറി ജനറലായി പ്രവര്‍ത്തിച്ചു. 1990ല്‍ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയെത്തി. തുടര്‍ന്ന് അന്ന് പ്രധാനമന്ത്രിയായിരുന്ന ചന്ദ്ര ശേഖറിന്റെ സാമ്പത്തിക ഉപദേശകനായി പ്രവര്‍ത്തിച്ചു. 1991ല്‍ യൂണിവേഴ്‌സിറ്റ് ഗ്രാന്‍ഡ് കമ്മീഷന്റെ ചെയര്‍മാനായി.

Read Also : ‘ഇന്ത്യ ഇപ്പോള്‍ ഉണര്‍ന്നിരിക്കുന്നു, നമ്മള്‍ വിജയിക്കും, മറികടക്കും’; മന്‍മോഹന്‍ സിങ്ങിന് വിട

1991 ജൂണില്‍ അദ്ദേഹത്തെ പി. വി. നരസിംഹറാവു മന്ത്രിസഭയില്‍ ധനമന്ത്രിയായി നിയമിക്കുകയായിരുന്നു. 1991 ല്‍ ആദ്യമായി അദ്ദേഹം അസമില്‍ നിന്ന് രാജ്യസഭയിലെത്തി. 1995, 2001, 2007,  2013 വർഷങ്ങളിൽ അദ്ദേഹം വീണ്ടും അസമില്‍ നിന്ന് രാജ്യസഭയിലെത്തി. 1998 മുതല്‍ 2004 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായി.

2004ല്‍ തേടിയെത്തിയത് പ്രധാനമന്ത്രി പദം

2004ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യുപിഎ മികച്ച വിജയം നേടിയപ്പോള്‍ പ്രധാനമന്ത്രി ആരാകുമെന്നതായിരുന്നു പ്രധാന ചോദ്യം. സോണിയാ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നായിരുന്നു വിലയിരുത്തലുകള്‍. എന്നാല്‍ അപ്രതീക്ഷിതമായി മന്‍മോഹന്‍ സിങിനെ പ്രധാനമന്ത്രിയായി കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു.

2014 വരെ അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്ത് തുടര്‍ന്നു. 2009 മെയിലാണ് രണ്ടാമത് പ്രധാനമന്ത്രിയായി അധികാരമേറ്റത്. 1987 ല്‍ പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു. മികച്ച ധനകാര്യമന്ത്രിക്കുള്ള ഏഷ്യാ മണി, യൂറോ മണി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. കേംബ്രിജ് സര്‍വകലാശാലയുടെ ആഡം സ്മിത്ത് സമ്മാനവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Latest News