YouTuber KL Bro Biju: പുതുവർഷത്തിൽ റെക്കോർഡടിച്ച് കെഎൽ ബ്രോ ബിജു; ഒരാഴ്ച വീഡിയോ കാണുന്നത് 56.95 കോടി പേർ

Malayali YouTuber KL Bro Biju Rithvik :ട്യൂബ് ഫിൽറ്റർ.കോമിൻറെ കണക്കുപ്രകാരം 2024 ഡിസംബർ 22 ന് അവസാനിച്ച ആഴ്ചയിൽ ലോകത്ത് ഏറ്റവും കൂടുതൽ കാഴ്ചകാര് കണ്ട പട്ടികയിയിലാണ് മലയാളികളുടെ സ്വന്തം യൂട്യൂബ് ചാനലും ഇടപ്പിടിച്ചത്.

YouTuber KL Bro Biju: പുതുവർഷത്തിൽ റെക്കോർഡടിച്ച് കെഎൽ ബ്രോ ബിജു; ഒരാഴ്ച വീഡിയോ കാണുന്നത് 56.95 കോടി പേർ

Kl Bro Biju Rithvik

Updated On: 

02 Jan 2025 07:21 AM

ഏറെ ആരാധകരുള്ള യൂട്യൂബ‍റാണ് കണ്ണൂർ സ്വദേശി കെഎൽ ബ്രോ ബിജു റിഥ്വിക് . ഫാമിലി വ്ലോഗിങ്ങിലൂടെയാണ് കെഎൽ ബ്രോ ബിജുവും കുടുംബവും ആളുകൾക്ക് സുപരിചിതനാകുന്നത്. എന്നാൽ ഇന്ന് മലയാളികൾക്ക് മാത്രമല്ല ലോകത്ത് തന്നെ അറിയപ്പെടുന്ന യൂട്യൂബ‍റായി ഇദ്ദേ​ഹം മാറി. അഞ്ച് മാസം മുൻപാണ് അഞ്ചുകോടി യൂട്യൂബ് സബ്സ്ക്രൈബ‍ർമാരെ നേടിയതിനുള്ള പ്ലേബട്ടൺ ഇവർ സ്വന്തമാക്കിയത്. ഇപ്പോൾ സബ്സ്ക്രൈബ‍ർമാരുടെ എണ്ണം ആറു കോടി കവിഞ്ഞു. ഇതിനു പിന്നാലെ വമ്പൻ റെക്കോർഡുകൾ മറികടക്കാൻ ഇവർക്ക് സാധിച്ചു.

ഇപ്പോഴിതാ പുതിയൊരു റെക്കോർഡാണ് ഇവരെ തേടിയെത്തിയത്. ലോകത്ത് ഏറ്റവും കൂടുതൽ പേർ കണ്ട യൂട്യൂബ് വിഡിയോയിൽ കെഎൽ ബ്രോ ബിജു റിത്വികും ഉൾപ്പെട്ടു. ട്യൂബ് ഫിൽറ്റർ.കോമിൻറെ കണക്കുപ്രകാരം 2024 ഡിസംബർ 22 ന് അവസാനിച്ച ആഴ്ചയിൽ ലോകത്ത് ഏറ്റവും കൂടുതൽ കാഴ്ചകാര് കണ്ട പട്ടികയിയിലാണ് മലയാളികളുടെ സ്വന്തം യൂട്യൂബ് ചാനലും ഇടപ്പിടിച്ചത്. പട്ടികയിൽ നാലാമതാണ് കെഎൽ ബ്രോ ബിജു റിത്വിക്. ഒരാഴ്ചയ്ക്കിടെ 569,549,965 പേരാണ് കെഎൽ ബ്രോ ബിജു റിത്വികിന്റെ വിഡിയോ കണ്ടത്. ഇന്ത്യയിൽ രണ്ടാം സ്ഥാനത്താണ് മലയാളി ചാനൽ.

പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യയിൽ നിന്നുള്ള ടി സീരിസാണ്. 95 കോടി പേരാണ് ടി സീരീസിന്റെ വിഡിയോ കണ്ടത്. കെഎൽ ബിജു ബ്രോ കൂടാതെ ബേബി ബില്യൺ പ്രീസ്കൂൾ, അനയ കണ്ടാൽ, സിദാൻ ഷാഹിദ് അലി എന്നി ചാനലുകളാണ് ആദ്യ പത്തിലുള്ളത്.ലോകത്ത് ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സുള്ള മിസ്റ്റർ ബാസ്റ്റ് കാഴ്ചകാരിൽ ആറാമതാണ്. 5495 കോടി കാഴ്ചകാരാണ് കെഎൽ ബിജു ബ്രോ റിത്വിക് ചാനലിന് ഇതുവരെയുള്ളത്.

Also Read: അമ്പമ്പോ! ജെസിബി എത്തിച്ചും പാചകം, ഫിറോസിന്റെ നിര്‍ത്തിപ്പൊരിക്കല്‍ വീഡിയോ വൈറല്‍

ഇതുവരെ 2,900 വീഡിയോകളാണ് ചാനലിൽ അപ്‍ലോഡ് ചെയ്തിട്ടുള്ളത്. 2024 ലെ യൂട്യൂബ്ര് റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലെ ടോപ്പ് യൂട്യൂബർമാരിൽ നാലാം സ്ഥാനമാണ് കെഎൽ ബ്രോ ബിജു റിഥ്വികിന്. യൂട്യൂബിൻറെ ഗ്ലോബൽ കൾചർ ആൻഡ് ട്രെൻഡ് റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ നിന്നും 2024 ൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സിനെ നേടിയവരിൽ നാലാമതാണ് ഇവർ. ഇതിനു പുറമെ ലോകത്ത് ഏറ്റവും കൂടുതൽ കണ്ട 50 ചാനലുകളിൽ 13 എണ്ണവും ഇന്ത്യയിൽ നിന്നുള്ളതാണ്. യുഎസിൽ നിന്നും 10 ചാനലുകളും ഇൻഡോനേഷ്യയിൽ നിന്നുള്ള അഞ്ച് ചാനലുകളും പട്ടികയിലുണ്ട്.

കണ്ണൂർ കുറ്റിയാട്ടൂരിലെ പാവന്നൂർ മൊട്ട എന്ന സ്ഥലത്തു നിന്നാണ് കെഎൽ ബ്രോ യൂട്യൂബിൽ എത്തിയത്. ടിക്ക് ടോക്ക് വീഡിയോകളിലൂടെയായിരുന്നു തുടക്കം. നാടകമെഴുതി ശീലമുള്ള ബിജു സമ്മാനമായി കിട്ടിയ കാമറ ഫോണിൽ വെറുത നടത്തിയ പരീക്ഷണങ്ങളാണ് ഇന്ന് ലോകത്തെ തന്നെ വിസ്മയിപ്പിക്കുന്നത്. കൂടുതലായും ഫാമിലി വ്ലോ​ഗാണ് ചാനലിൽ ഇടാറുള്ളത്.

Related Stories
Marco OTT: ‘മാര്‍ക്കോ’ ഉടൻ ഒടിടി റിലീസിനില്ല; തെറ്റായ പ്രചരണമാണ് നടക്കുന്നതെന്ന് നിര്‍മ്മാതാവ്
Pani OTT: ജോജുവിൻ്റെ ‘പണി’ ഇനി ഒടിടിയിൽ; പ്രതികാരത്തിൻ്റെയും പകയുടെയും ഫാമിലി എന്റർടെയ്‌നർ, എവിടെ എപ്പോൾ കാണാം?
Shah Rukh Khan-Gauri: വിവാഹം കഴിഞ്ഞ് 33 വര്‍ഷങ്ങള്‍ക്കിപ്പുറം ഷാരൂഖ് ഖാന്‍ ഭാര്യയെ മക്കയിലെത്തിച്ച് മതം മാറ്റി? അമ്പരന്ന് ആരാധകർ, വാസ്തവം എന്ത് ?
Tamil Actor Vishal: വിശാൽ ആരാധകർ നിരാശയിൽ; വിശ്രമിക്കാൻ നിർദേശം
Mirage Movie: കൂമന് ശേഷം ആസിഫ് അലിയും ജിത്തു ജോസഫും; ‘മിറാഷ്’ ടൈറ്റിൽ പോസ്റ്റർ
Muskan Nancy James: സ്വത്തും പണവും ആവശ്യപ്പെട്ടു, ഗാർഹിക പീഡനവും; നടി ഹൻസികയ്‌ക്കും സഹോദരനുമെതിരെ മുസ്‌കാൻ നാൻസി ജെയിംസ്
മലബന്ധമാണോ പ്രശ്നം? ഇനി വിഷമിക്കണ്ട ഇങ്ങനെ ചെയ്യൂ
'ഇതെങ്ങനെയാണ് അമല പോൾ ഇത്ര മാറിയത്'?
മാനത്തുണ്ട് വിസ്മയക്കാഴ്ചകള്‍
വിരാട് കോലി ടീമിൽ സ്ഥാനം അർഹിക്കുന്നില്ല: ഇർഫാൻ പഠാൻ