New India Assurance Recruitment : ന്യൂ ഇന്ത്യ അഷ്വറന്‍സില്‍ അസിസ്റ്റന്റാകാം; സമയപരിധി അവസാനിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം; ബിരുദധാരികളെ സമയം കളയല്ലേ
New India Assurance Recruitment of 500 Assistants : 21 മുതല്‍ 30 വയസ് വരെയുള്ള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്ന സംസ്ഥാനത്തെയോ, കേന്ദ്രഭരണപ്രദേശത്തെയോ പ്രാദേശിക ഭാഷ വായിക്കാനും, എഴുതാനും, സംസാരിക്കാനും അറിഞ്ഞിരിക്കണം. കേരളത്തിലാകെ 40 ഒഴിവുകളുണ്ട്. ഇതില്‍ എസ്‌സി കാറ്റഗറിക്ക് പതിനൊന്നും, എസ്ടിക്ക് ഒന്നും, ഒബിസിക്ക് മൂന്നും, ഇഡബ്ല്യുഎസിന് നാലും, അണ്‍ റിസര്‍വ്ഡ് കാറ്റഗറിയില്‍ 21 ഒഴിവുകളും നീക്കിവച്ചിരിക്കുന്നു
ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി ലിമിറ്റഡില്‍ അസിസ്റ്റന്റാകാന്‍ അവസരം. 500-ഓളം വേക്കന്‍സികളുണ്ട്. ഓണ്‍ലൈന്‍ ടെസ്റ്റ്, റീജിയണല്‍ ലാഗ്വേജ് ടെസ്റ്റ് എന്നിങ്ങനെ പരീക്ഷകള്‍ നടത്തും. ഡിസംബര്‍ 17 മുതല്‍ അപേക്ഷ ക്ഷണിച്ചിരുന്നു. ജനുവരി ഒന്നിന് സമയപരിധി അവസാനിക്കും. 21 മുതല്‍ 30 വയസ് വരെയുള്ള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്ന സംസ്ഥാനത്തെയോ, കേന്ദ്രഭരണപ്രദേശത്തെയോ പ്രാദേശിക ഭാഷ വായിക്കാനും, എഴുതാനും, സംസാരിക്കാനും അറിഞ്ഞിരിക്കണം. കേരളത്തിലാകെ 40 ഒഴിവുകളുണ്ട്. ഇതില്‍ എസ്‌സി കാറ്റഗറിക്ക് പതിനൊന്നും, എസ്ടിക്ക് ഒന്നും, ഒബിസിക്ക് മൂന്നും, ഇഡബ്ല്യുഎസിന് നാലും, അണ്‍ റിസര്‍വ്ഡ് കാറ്റഗറിയില്‍ 21 ഒഴിവുകളും നീക്കിവച്ചിരിക്കുന്നു.
പ്രിലിമിനറി, മെയിന്‍ പരീക്ഷകളുണ്ടായിരിക്കും. ജനുവരി 27ന് പ്രിലിമിനറിയും, മാര്‍ച്ച് രണ്ടിന് മെയിനും നടത്തും. പരീക്ഷകളുടെ ഏഴ് ദിവസം മുമ്പ് കോള്‍ ലെറ്റര്‍ ഡൗണ്‍ലോഡ് ചെയ്യാം. ഏതെങ്കിലും ഒരു സംസ്ഥാനം അല്ലെങ്കില്‍ കേന്ദ്രഭരണപ്രദേശത്തെ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥിക്ക് അപേക്ഷിക്കാം.
പ്രിലിമിനറി, മെയിന്‍ പരീക്ഷകളില്‍ വിജയിക്കുന്ന ഉദ്യോഗാര്‍ത്ഥികളെ റീജിയണല്‍ ലാഗ്വേജ് ടെസ്റ്റിന് വിളിക്കും. പ്രായപരിധിയില്‍ ചട്ടപ്രകാരം എസ്‌സി, എസ്ടി, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍, ഡിസബിലിറ്റി കാറ്റഗറി, വിമുക്ത സൈനികര്‍, വിധവകള്‍, വിവാഹമോചിതരായ സ്ത്രീകള്‍, നിലവിലെ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി ജീവനക്കാര്‍ എന്നിവര്‍ക്ക് ഇളവുകള്‍ അനുവദിക്കും.
എസ്‌സി, എസ്ടി, , ഒബിസി (നോണ്‍ ക്രീമി ലെയര്‍), പിഡബ്ല്യുബിജി വിഭാഗങ്ങള്‍ക്ക് അപേക്ഷസമത്ത് ആവശ്യമെങ്കില്‍ പ്രീ എക്‌സാമിനേഷന്‍ ട്രെയിനിങ് തിരഞ്ഞെടുക്കാം. ഇമെയില്‍, എസ്എംഎസ് മുഖേന ട്രെയിനിങ് വിശദാംശങ്ങള്‍ പിന്നീട് ലഭിക്കും.
പ്രിലിമിനറി പരീക്ഷ 60 മണിക്കൂറായിരിക്കും. ആകെ 100 ചോദ്യങ്ങളുണ്ടാകും. ഇംഗ്ലീഷ് ഭാഷയില്‍ 30 ചോദ്യവും, റീസണിങ്ങിലും, ന്യൂമെറിക്കല്‍ എബിലിറ്റിയിലും 35 വീതം ചോദ്യങ്ങളും ഉണ്ടായിരിക്കും. ഓരോ വിഭാഗത്തിനും 20 മിനിറ്റ് ദൈര്‍ഘ്യമാണ് അനുവദിച്ചിരിക്കുന്നത്. ആകെ 100 മാര്‍ക്കിലാണ് പരീക്ഷ.
Read Also : യുജിസി നെറ്റ് പരീക്ഷ: അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗൺലോഡ് ചെയ്യാം
മെയിന്‍ പരീക്ഷയ്ക്ക് അഞ്ച് സെക്ഷനുകളുണ്ടാകും. ആകെ 200 ചോദ്യവും 250 മാര്‍ക്കുമുണ്ടാകും. ഇംഗ്ലീഷ്, റീസണിങ്, ന്യൂമെറിക്കല്‍ എബിലിറ്റി, കമ്പ്യൂട്ടര്‍ നോളജ്, ജനറല്‍ അവയര്‍നസ് വിഭാഗങ്ങളിലാണ് പരീക്ഷ. ഓരോ വിഭാഗത്തിലും 40 ചോദ്യങ്ങളും, 50 മാര്‍ക്കുമുണ്ടായിരിക്കും. ഇംഗ്ലീഷ്, റീസണിങ്, ന്യൂമെറിക്കല്‍ എബിലിറ്റി സെക്ഷനുകള്‍ക്ക് 30 മിനിറ്റ് വീതവും, കമ്പ്യൂട്ടര്‍ നോളജ്, ജനറല്‍ അവയര്‍നസ് സെക്ഷനുകള്‍ക്ക് 15 മിനിറ്റ് വീതവുമാണ് അനുവദിച്ചിരിക്കുന്നത്.
1/4 ആണ് ഓരോ തെറ്റായ ഉത്തരങ്ങള്‍ക്കുമുള്ള നെഗറ്റീവ് മാര്‍ക്ക്. കേരളത്തില്‍ ആലപ്പുഴ, കണ്ണൂര്‍, എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട് തിരുവനന്തപുരം ജില്ലകളില്‍ പ്രിലിമിനറി പരീക്ഷയ്ക്ക് സെന്റര്‍ അനുവദിച്ചിട്ടുണ്ട്. മെയിന്‍ പരീക്ഷ എറണാകുളം ജില്ലയിലായിരിക്കും.
എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി, എക്‌സ് സര്‍വീസ്‌മെന്‍ എന്നീ വിഭാഗങ്ങളില്‍ 100 രൂപയും മറ്റ് കാറ്റഗറികളില്‍ 850 രൂപയുമാണ് പരീക്ഷാഫീസ്. https://www.newindia.co.in/ എന്ന വെബ്‌സൈറ്റിലെ റിക്രൂട്ട്‌മെന്റ് വിഭാഗത്തില്‍ തന്നിരിക്കുന്ന വിജ്ഞാപനം പൂര്‍ണമായി വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രമേ അപേക്ഷിക്കാവൂ. അപേക്ഷയുമായി ബന്ധപ്പെട്ടുള്ള മുഴുവന്‍ കാര്യങ്ങളും വിജ്ഞാപനത്തില്‍ വിശദീകരിച്ചിട്ടുണ്ട്.