UGC NET December 2024 Admit Card :യുജിസി നെറ്റ് പരീക്ഷ: അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗൺലോഡ് ചെയ്യാം
UGC NET December 2024 Admit Card Released: ഉദ്യോഗാർത്ഥികൾക്ക് അവരുടെ അപേക്ഷാ നമ്പറും ജനനത്തീയതിയും സഹിതം ലോഗിൻ ചെയ്ത് ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.ac.in-ൽ നിന്ന് ഹാൾടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാം.
ന്യൂഡല്‍ഹി: യുജിസി നെറ്റ് പരീക്ഷയുടെ ഔദ്യോഗിക അഡ്മിറ്റ് കാര്‍ഡുകള്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് അവരുടെ അപേക്ഷാ നമ്പറും ജനനത്തീയതിയും സഹിതം ലോഗിൻ ചെയ്ത് ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.ac.in-ൽ നിന്ന് ഹാൾടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാം.
2025 ജനുവരി 3 മുതൽ 16 വരെയാണ് യുജിസി നെറ്റ് ഡിസംബർ 2024 പരീക്ഷകൾ നടക്കാക്കാൻ പോകുന്നത്. എന്നാൽ ജനുവരി 3-ൽ നടക്കാൻ പോകുന്ന പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ മാത്രമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഔദ്യോഗിക പ്രസ്താവനയിൽ സൂചിപ്പിച്ചതുപോലെ തുടർന്നുള്ള പരീക്ഷാ തീയതികൾക്കുള്ള അഡ്മിറ്റ് കാർഡുകൾ പിന്നീട് ലഭ്യമാക്കും.
അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
- ആദ്യം എന്‍ടിഎ യുജിസി നെറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.ac.in സന്ദര്‍ശിക്കുക
- ഹോം പേജില്‍ ‘യുജിസി നെറ്റ് ഡിസംബർ 2024 എക്‌സാമിനേഷന്‍ അഡ്മിറ്റ് കാര്‍ഡ്’ ക്ലിക്ക് ചെയ്യുക
- നിങ്ങളുടെ യുജിസി നെറ്റ് ആപ്ലിക്കേഷൻ നമ്പർ, ജനനത്തീയതി, നൽകിയിരിക്കുന്ന സുരക്ഷാ പിൻ എന്നിവ നൽകുക.
- അഡ്മിറ്റ് കാര്‍ഡ് പരിശോധിച്ച ശേഷം സേവ് ചെയ്യുക
- പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിച്ച് വയ്ക്കുക
Also Read: യുജിസി നെറ്റ് പരീക്ഷ; എക്സാം സിറ്റി സ്ലിപ് പ്രസിദ്ധീകരിച്ചു, എങ്ങനെ ഡൗൺലോഡ് ചെയ്യാം?
യുജിസി നെറ്റ് ഡിസംബർ പരീക്ഷ
ജനുവരി ഒന്ന് മുതൽ 19 വരെയാണ് ആദ്യം യുജിസി നെറ്റ് ഡിസംബർ 2024 പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് മാറ്റിവയ്ക്കകുയായിരുന്നു. നിലവിൽ ജനുവരി മൂന്ന് മുതൽ 16 വരെയാണ് പരീക്ഷ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ആണ് ഇക്കാര്യം ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടത്. 85 വിഷയങ്ങളിൽ കമ്പ്യൂട്ടർ അധിഷ്‌ഠിത ടെസ്റ്റ് (CBT) ഫോർമാറ്റിൽ ആണ് പരീക്ഷ നടക്കുക. മൂന്ന് മണിക്കൂർ ദൈർഖ്യമുള്ള പരീക്ഷയിൽ രണ്ടു പേപ്പറുകളാണ് ഉണ്ടാവുക. ആദ്യത്തേതിൽ 100 മാർക്കിന്റെ 50 ചോദ്യങ്ങളും, രണ്ടമത്തേതിൽ 200 മാർക്കിന്റെ 100 ചോദ്യങ്ങളും ഉണ്ടാകും. ആപ്റ്റിട്യൂഡ്, ലോജിക്കൽ തിങ്കിങ്, റീസണിങ്, പൊതു അവബോധം തുടങ്ങിയ വിഷയങ്ങളാണ് പേപ്പർ ഒന്നിൽ ഉൾപ്പെടുന്നത്. വിദ്യാർഥികൾ തിരഞ്ഞെടുത്ത വിഷയത്തെ കുറിച്ചുള്ള ആഴത്തിലുള്ള അറിവ് പരിശോധിക്കുന്നതാണ് രണ്ടാമത്തെ പേപ്പർ.
ജനുവരു മൂന്നിന് ആരംഭിക്കുന്ന പരീക്ഷയുടെ ആദ്യ ദിനത്തിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ- പബ്ലിക് അഡ്മിനിസ്ട്രേഷൻ, വിദ്യാഭ്യാസം എന്നീ വിഷയങ്ങളിലാണ് പരീക്ഷ നടക്കാൻ പോകുന്നത്. ഉച്ച കഴിഞ്ഞ് 3 മുതൽ 6 വരെ ഇക്കണോമിക്സുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് പരീക്ഷ. ജനുവരി 6ന് രാവിലെ കമ്പ്യൂട്ടർ സയൻസ്, പൊളിറ്റിക്കൽ സയൻസ്, പേർഷ്യൻ, റഷ്യൻ, ബംഗാളി, ചൈനീസ്, രാജസ്ഥാനി, അറബ് സംസ്കാരവും ഇസ്ലാമിക പഠനവും ഉച്ചകഴിഞ്ഞ് താരതമ്യ സാഹിത്യത്തിൽ പരീക്ഷ നടക്കും.
ജനുവരി 7ന് രാവിലെ കൊമേഴ്സ് ഉച്ച കഴിഞ്ഞ് ഇംഗ്ലീഷ്, യോഗ . ജനുവരി 8ന് രാവിലെഹിന്ദി, മണിപ്പൂരി, കന്നഡ വിഷയങ്ങളിലും ഉച്ചയ്ക്ക് ശേഷം ആസമീസ്, സന്താലി, സോഷ്യൽ വർക്ക്, ഹോം സയൻസ്, സംഗീതം എന്നീ വിഷയങ്ങളിലുമാണ് പരീക്ഷ.ജനുവരി 9ന് രാവിലെ പഞ്ചാബി, തമിഴ്, ഭൂമിശാസ്ത്രം, മറാത്തി, ഒറിയ എന്നീ വിഷയങ്ങളിലും ഉച്ച കഴിഞ്ഞ് അറബി, ഗുജറാത്തി, തെലുങ്ക്, ഫിസിക്കൽ എഡ്യൂക്കേഷൻ, സംസ്കൃതം തുടങ്ങിയ വിഷയങ്ങളിലും പരീക്ഷ നടക്കും. ജനുവരി 10 രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ ചരിത്രം, പാലി വിഷയങ്ങളിലും വൈകീട്ട് മനഃശാസ്ത്രം, നരവംശശാസ്ത്രം കമ്മ്യൂണിറ്റി ഹെൽത്ത്, ഫോറൻസിക് സയൻസ്, ടൂറിസം അഡ്മിനിസ്ട്രേഷൻ തുടങ്ങിയ വിഷയങ്ങളിലും പരീക്ഷ നടക്കും.
ജനുവരി 15ന് രാവിലെ സംസ്കൃതം, ജേർണലിസം, ജാപ്പനീസ്, പെർഫോമിംഗ് ആർട്ട്, ഇലക്ട്രോണിക് സയൻസ്, നിയമം തുടങ്ങിയ വിഷയങ്ങളിലും വൈകുന്നേരം മലയാളം, ഉർദു, ക്രിമിനോളജി, കൊങ്കണി, പരിസ്ഥിതി ശാസ്ത്രം എന്നീ വിഷയങ്ങളിലുമാണ് പരീക്ഷ. ജനുവരി 16ന് രാവിലെ സോഷ്യോളജി, ജർമ്മൻ, സിന്ധി, ഫ്രഞ്ച് എന്നിവയിലും വൈകുന്നേരം ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, പൊളിറ്റിക്സ്, സ്പാനിഷ്, മതങ്ങളുടെ താരതമ്യ പഠനം, ഫിലോസഫി, കശ്മീരി തുടങ്ങിയ വിഷയങ്ങളിലും പരീക്ഷ നടക്കും.