കേരളത്തില്‍ IELTS പരിശീലനം തുടരുന്നത് രണ്ട് ലക്ഷത്തിലേറെപ്പേര്‍ | ielts-exam-coaching centers increased in kerala Malayalam news - Malayalam Tv9

IELTS Exam: കേരളത്തില്‍ IELTS പരിശീലനം തുടരുന്നത് രണ്ട് ലക്ഷത്തിലേറെപ്പേര്‍

Published: 

10 Jun 2024 12:28 PM

IELTS Exam Applicants Increased in Kerala: 10 കോടിക്ക് മുകളില്‍ പണം പരിശീലന കേന്ദ്രങ്ങളില്‍ മാത്രമായി വിദ്യാര്‍ഥികള്‍ ഈ വര്‍ഷം ചെലവഴിച്ച് കഴിഞ്ഞു. കേരളത്തില്‍ ഇപ്പോള്‍ 5000 ത്തോളം പരിശീലന കേന്ദ്രങ്ങളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.

IELTS Exam: കേരളത്തില്‍ IELTS പരിശീലനം തുടരുന്നത് രണ്ട് ലക്ഷത്തിലേറെപ്പേര്‍
Follow Us On

വിദേശ രാജ്യങ്ങളില്‍ പോയി പഠിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ ഭൂരിഭാഗം വിദ്യാര്‍ഥികളും. നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ ന്യൂനതകള്‍ ചൂണ്ടിക്കാട്ടിയാണ് പലരും വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇവിടെ എത്രയൊക്കെ അവസരങ്ങള്‍ ഉണ്ടെങ്കിലും വിദേശത്ത് പോകുന്നത് ഒരു ട്രെന്റായി മാറികഴിഞ്ഞു. ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച ബിസിനസ് ഏതാണെന്ന് ചോദിച്ചാല്‍ ഐഇഎല്‍ടിഎസ് കോച്ചിങ് സെന്ററുകളുമാണ്.

എത്രയെത്ര കോച്ചിങ് സെന്ററുകളാണല്ലെ നമ്മുടെ കേരളത്തില്‍ തന്നെയുള്ളത്. വിദേശത്തേക്ക് പഠിക്കാനും കുടിയേറ്റം നടത്താനും ആഗ്രഹിക്കുന്നവരുടെ അത്രമാത്രം വര്‍ധനവ് ഉണ്ടായതുകൊണ്ട് തന്നെയാണ് കോച്ചിങ് സെന്ററുകളും വര്‍ധിക്കുന്നത്. ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് ലംഗ്വേജ് ടെസ്റ്റിങ് സിസ്റ്റത്തിലെ പരീക്ഷയ്ക്ക് കേരളത്തില്‍ നിന്ന് മാത്രം പരിശീലനം നേടുന്നത് രണ്ട് ലക്ഷത്തിലേറെപ്പേരാണ്.

10 കോടിക്ക് മുകളില്‍ പണം പരിശീലന കേന്ദ്രങ്ങളില്‍ മാത്രമായി വിദ്യാര്‍ഥികള്‍ ഈ വര്‍ഷം ചെലവഴിച്ച് കഴിഞ്ഞു. കേരളത്തില്‍ ഇപ്പോള്‍ 5000 ത്തോളം പരിശീലന കേന്ദ്രങ്ങളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. കൊവിഡിന് മുമ്പ് 500 ഓളം സെന്ററുകള്‍ മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. കൊച്ചി, തിരുവനന്തപുരം ജില്ലകളിലെ സെന്ററുകളിലാണ് കൂടുതല്‍ പേര്‍ പരിശീലനം നേടുന്നത്.

ഇപ്പോള്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ പരീക്ഷാകേന്ദ്രങ്ങള്‍ക്ക് പുറമേ കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളില്‍ കേന്ദ്രങ്ങള്‍ അനുവദിക്കാറുണ്ട്. 2000ത്തില്‍ ഓരോ വര്‍ഷവും 500ഓളം അപേക്ഷകര്‍ മാത്രമാണ് സംസ്ഥാനത്ത് ഉണ്ടാവാറുള്ളത്. എന്നാല്‍ കൊവിഡിന് ശേഷം വിദേശത്തേക്ക് പോകാന്‍ വന്‍ തോതില്‍ അപേക്ഷകര്‍ ഉണ്ടായാതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

നേരത്തെ യുകെ, കാനഡ, യുഎസ്എ, അയര്‍ലന്‍ഡ്, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ ഇംഗ്ലീഷ് പ്രഥമ ഭാഷയായ രാജ്യങ്ങളിലേക്ക് മാത്രമാണ് ഐഇഎല്‍ടിസി പരീക്ഷ നിര്‍ബന്ധമാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ജര്‍മനി, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകണമെങ്കിലും ടെസ്റ്റ് പാസാവണം. ഇതാവാം ഒരുപക്ഷെ അപേക്ഷകരുടെ എണ്ണം കൂടാന്‍ കാരണമായതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഐഇഎല്‍ടിഎസ്

വിദേശത്തേക്ക് പഠിക്കാന്‍ പോകുന്ന വിദ്യാര്‍ഥിയുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം പരിശോധിക്കുന്ന പരീക്ഷയാണ് ഐഇഎല്‍ടിഎസ്. ബ്രിട്ടീഷ് കൗണ്‍സിലാണ് ഇത് സംഘടിപ്പിക്കുന്നത്. ലിസണിങ്, റീഡിങ്, റൈറ്റിങ്, സ്പീക്കിങ് എന്നിങ്ങനെ നാല് തരത്തിലായിരിക്കും പരീക്ഷ. ആറ് മുതല്‍ ആറര വരെയുള്ള സ്‌കോര്‍ നേടിയിരിക്കണം എന്നാണ്.

എൻ്റെ ഹീറോ! മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായി ഡിക്യൂ
ഇവർ കാപ്പി കുടിക്കരുത്; ആരൊക്കെയാണെന്ന് അറിയാം
ബിപി കുറയ്ക്കാൻ ഇവ കഴിക്കാം
പ്രമേഹരോ​ഗികൾക്ക് ഇളനീർ കുടിക്കാമോ?
Exit mobile version