ജിയോ ഇറക്കി 395 രൂപയ്ക്കൊരു പ്ലാൻ; എയർടെല്ലും പിന്നാലെ 395-ലേക്ക് | Best Recharge Plan of Jio Malayalam news - Malayalam Tv9

Best Recharge Plan: ജിയോ ഇറക്കി 395 രൂപയ്ക്കൊരു പ്ലാൻ; എയർടെല്ലും പിന്നാലെ 395-ലേക്ക്, ഏതാണ് മെച്ചം?

Published: 

07 Jun 2024 16:03 PM

എന്നാലിതാ 395 ക്ലബിലേക്ക് വൈൽ കാർഡിൽ എൻട്രി ചെയ്തിരിക്കുകയാണ് എയർടെൽ. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വന്ന എയർടെല്ലിൻ്റെ ഈ പ്ലാനും ഇപ്പോൾ വൈറലാണ്

Best Recharge Plan: ജിയോ ഇറക്കി 395 രൂപയ്ക്കൊരു പ്ലാൻ; എയർടെല്ലും പിന്നാലെ 395-ലേക്ക്, ഏതാണ് മെച്ചം?
Follow Us On

ടെലികോം താരിഫ് നിരക്ക് ഉയർന്നതിന് പിന്നാലെ 28 ദിവസത്തിൽ കൂടുതൽ വാലിഡിറ്റിയുള്ള അൺലിമിറ്റഡ് പ്ലാനുകൾ ഒരു കമ്പനിയും അങ്ങിനെ അവതരിപ്പിക്കാറില്ല. ഇതിനൊരു അപവാദമായി മാറിയത് ജിയോയാണ്. 395 രൂപയുടെ കിടിലൻ പ്ലാനിൽ മികച്ച ആനുകൂല്യങ്ങളായിരുന്നു ജിയോ വാഗ്ദാനം ചെയ്തത്. എന്നാലിതാ 395 ക്ലബിലേക്ക് വൈൽ കാർഡിൽ എൻട്രി ചെയ്തിരിക്കുകയാണ് എയർടെൽ. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വന്ന എയർടെല്ലിൻ്റെ ഈ പ്ലാനും ഇപ്പോൾ വൈറലാണ്. ഏതെടുക്കുന്നതാണ് നിങ്ങൾക്ക് നല്ലത്? അതാണ് ഇവിടെ പരിശോധിക്കുന്നത്.

കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യം എന്നതാണ് രണ്ട് പ്ലാനുകളുടെയും പ്രത്യേകത. അൺലിമിറ്റഡ് കോളിങ്, 600 എസ്എംഎസ്, 6 ജിബി ഡാറ്റ (ആകെ) എന്നിവ
എയർ ടെൽ 395-ന് നൽകുമ്പോൾ വാലിഡിറ്റി 56 ദിവസമാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. പ്രീ-പെയ്ഡ് പ്ലാനാണിതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഇതിനൊപ്പം അപ്പോളോ 24|7 സർക്കിൾ, ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവ തികച്ചും ഫ്രീ..മറ്റൊരു കാര്യം പ്ലാനിൽ പറയും പോലെ ലിമിറ്റ് കഴിഞ്ഞാൽ ലോക്കൽ എസ്എംഎസിന് 1 രൂപയും എസ്ടിഡി എസ്എംഎസിന് 1.5 രൂപയും നിരക്കിൽ കമ്പനി ഈടാക്കും. ഇതിൽ എന്തായാലും അൺലിമിറ്റഡ് 5G ലഭിക്കില്ല.

ഇനി പരിശോധിക്കുന്നത് ജിയോയുടെ 395 രൂപയുടെ പ്ലാനാണ്. എയർടെൽ പോലെ തന്നെ അ‌ൺലിമിറ്റഡ് കോളിങ്ങും, 1000 എസ്എംഎസും, ആറ് ജിബി ഡേറ്റയും ഇതിനുമുണ്ടെങ്കിലും 84 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി എന്നതാണ് ഇതിലെ ഹൈലൈറ്റ്. മാത്രമല്ല എയർ ടെല്ലിൽ നിന്നും വ്യത്യസ്തമായി ഇതോടൊപ്പം അ‌ൺലിമിറ്റഡ് 5ജി യും ജിയോ നൽകുന്നുണ്ട്. അതായത് കുറഞ്ഞ നിരക്കും കൂടുതൽ നേട്ടവും ഉറപ്പ്.

ഏതാണ് ലാഭം

രണ്ടിൻ്റെയും 395-ൻ്റെ പ്ലാനുകൾ പരിശോധിച്ചാൽ ലാഭം ജിയോക്ക് തന്നെയെന്നതിൽ സംശയമില്ല. അ‌ൺലിമിറ്റഡ് 5ജി, 84 ദിവസ വാലിഡിറ്റി എന്നിവയൊക്കെയാണ് ജിയോയുടെ ഹൈലൈറ്റ്. 5ജി ഫോണുള്ള ജിയോ വരിക്കാരനാണെങ്കിൽ പ്രദേശത്ത് 5ജി കിട്ടുന്നുണ്ടെങ്കിൽ ഡാറ്റ ബൂസ്റ്റർ പോലും ചെയ്യേണ്ട ആവശ്യമില്ല. എയർടെൽ ആകെ 600 എസ്എംഎസുകൾ ഫ്രീ നൽകുമ്പോൾ ജിയോ 1000 എസ്എംഎസുകളാണ് ഫ്രീയായി നൽകുന്നത്.

 

എൻ്റെ ഹീറോ! മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായി ഡിക്യൂ
ഇവർ കാപ്പി കുടിക്കരുത്; ആരൊക്കെയാണെന്ന് അറിയാം
ബിപി കുറയ്ക്കാൻ ഇവ കഴിക്കാം
പ്രമേഹരോ​ഗികൾക്ക് ഇളനീർ കുടിക്കാമോ?
Exit mobile version