OYO Check In Rules : ആ പ്ലാനൊക്കെ മടക്കി പോക്കറ്റില്‍ വച്ചേരെ ! അവിവാഹിതര്‍ക്ക് ‘ഓയോ’യിലേക്ക് ഇനി അങ്ങനെയങ്ങ് പോകാനാകില്ല; കാരണം ഇതാണ്
OYO changes check in rules : അവിവാഹിതരായ കപ്പിള്‍സിന് ഓയോയില്‍ പ്രവേശനം ബുദ്ധിമുട്ടാകും. ചെക്ക് ഇന്‍ നയങ്ങളില്‍ കമ്പനി മാറ്റം വരുത്തുകയാണ്. മീററ്റില്‍ ഇത് തുടക്കമിടും. പിന്നീട് മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് പരിശോധിക്കും. ഫീഡ്ബാക്കുകള്‍ അടിസ്ഥാനമാക്കിയാകും കമ്പനി ഇത് കൂടുതല്‍ സ്ഥലങ്ങളില്‍ വ്യാപിപ്പിക്കുന്നത്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മീററ്റിലെ സിവിൽ സൊസൈറ്റി ഗ്രൂപ്പുകളിൽ നിന്ന് ഓയോയ്ക്ക് നേരത്തെ ഫീഡ്ബാക്ക് ലഭിച്ചിരുന്നു
ഓയോ(OYO) ചെക്ക് ഇന്‍ നിയമങ്ങള്‍ മാറ്റുന്നുവെന്ന് റിപ്പോര്‍ട്ട്. ഓയോയുടെ പുതിയ ചെക്ക് ഇന്‍ പോളിസിക്ക് മീററ്റിലാണ് തുടക്കമിടുന്നത്. ഈ വര്‍ഷം തന്നെ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും. ഇതുപ്രകാരം അവിവാഹിതരായ കപ്പിള്‍സിന് ചെക്ക് ഇന്‍ ചെയ്യാനാകില്ലെന്നാണ് റിപ്പോര്‍ട്ട്. പുതിയ നയം പ്രകാരം ചെക്ക് ഇന്‍ സമയത്ത് ബന്ധം തെളിയിക്കുന്ന രേഖകള്‍ അടക്കം ഹാജരാക്കാന്‍ ആവശ്യപ്പെടും. ഓണ്‍ലൈനില്‍ നടത്തിയ ബുക്കിംഗുങ്ങള്‍ക്കെല്ലാം ഇത് ബാധകമാണ്. ഇത്തരത്തിലുള്ള നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ബുക്കിംഗുകള്‍ നിരസിക്കാന്‍ പാര്‍ട്ണര്‍ ഹോട്ടലുകള്‍ക്ക് അധികാരമുണ്ടായിരിക്കുമെന്ന് ഓയോ വ്യക്തമാക്കി. ഇത് ഉടന്‍ നടപ്പിലാക്കാനാണ് മീററ്റിലെ ലൈനില്‍ നടത്തിയ ബുക്കിംഗുങ്ങള്‍ക്കെല്ലാം ഇത് ബാധകമാണ്.
ഇത്തരത്തിലുള്ള നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ബുക്കിംഗുകള്‍ നിരസിക്കാന്‍ പാര്‍ട്ണര്‍ ഹോട്ടലുകള്‍ക്ക് ഓയോ നല്‍കിയ നിര്‍ദ്ദേശം. ഫീഡ്ബാക്കുകള്‍ അടിസ്ഥാനമാക്കിയാകും കമ്പനി ഇത് കൂടുതല്‍ സ്ഥലങ്ങളില്‍ വ്യാപിപ്പിക്കുന്നത്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മീററ്റിലെ സിവിൽ സൊസൈറ്റി ഗ്രൂപ്പുകളിൽ നിന്ന് ഓയോയ്ക്ക് നേരത്തെ ഫീഡ്ബാക്ക് ലഭിച്ചിരുന്നു. അവിവാഹിതരായ കപ്പിള്‍സിനെ ചെക്ക് ഇന്‍ ചെയ്യാന്‍ അനുവദിക്കരുതെന്ന് മറ്റ് ചില നഗരങ്ങളില്‍ നിന്നുള്ളവരും ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ആതിഥ്യ മര്യാദകൾ ഉയർത്തിപ്പിടിക്കാൻ ഓയോ പ്രതിജ്ഞാബദ്ധമാണെന്ന് കമ്പനിയുടെ നോർത്ത് ഇന്ത്യ റീജിയൻ ഹെഡ് പവാസ് ശർമ പിടിഐയോട് പറഞ്ഞു. വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കുന്നതിനൊപ്പം ഞങ്ങൾ പ്രവർത്തിക്കുന്ന മൈക്രോ മാർക്കറ്റുകളിലെ നിയമപാലകരുടെയും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളുടെയും വാക്കുകൾ ശ്രദ്ധിക്കുകയും പ്രവർത്തിക്കുകയും ചെയ്യാനുള്ള ഉത്തരവാദിത്തം തിരിച്ചറിയുന്നു. ഈ നയവും അത് ചെലുത്തുന്ന സ്വാധീനവും ഇടയ്ക്കിടെ അവലോകനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
തെറ്റായ ധാരണകളെ പൊളിച്ചെഴുതാനും, കുടുംബങ്ങള്‍, വിദ്യാര്‍ത്ഥികള്‍, ബിസിനസുകാര്‍ തുടങ്ങിയവര്‍ക്ക് സുരക്ഷിതമായ അനുഭവം നല്‍കുന്നതിനുള്ള ലക്ഷ്യങ്ങളുടെ ഭാഗമാണ് പുതിയ നയരൂപീകരണം. ഉപഭോക്തൃ വിശ്വസ്തത വർധിപ്പിക്കുക കൂടുതല്‍ താമസവും, ബുക്കിംഗുകളും പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും കമ്പനിക്കുണ്ട്.
ഇതിനൊപ്പം മറ്റ് ചില പദ്ധതികളും കമ്പനി ആരംഭിച്ചിട്ടുണ്ട്. പൊലീസുമായും പാര്‍ട്ണര്‍ ഹോട്ടലുകളുമായും സുരക്ഷിതമായ ആതിഥ്യമര്യാദയെക്കുറിച്ചുള്ള സംയുക്ത സെമിനാറുകൾ, അധാർമിക പ്രവർത്തനങ്ങൾ നടത്തുന്ന ഹോട്ടലുകളെ കരിമ്പട്ടികയില്‍ പെടുത്തല്‍, അനധികൃതമായി ഓയോ ബ്രാന്‍ഡിംഗ് ഉപയോഗിക്കുന്ന ഹോട്ടലുകള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കല്‍ തുടങ്ങിയവ അതില്‍ ഉള്‍പ്പെടുന്നു.