Kerala Gold Rate : പുതുവര്‍ഷം പിറന്നിട്ട് അഞ്ച് ദിവസം, സ്വര്‍ണവില കുറഞ്ഞത് ഒരേയൊരു തവണ; വരും ദിവസങ്ങളില്‍ എന്ത് പ്രതീക്ഷിക്കാം ?
Gold Price Kerala January 2025 : കേന്ദ്രബാങ്കുകള്‍ വിദേശനാണയ ശേഖരത്തിലേക്ക് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കൂടുതലായി സ്വര്‍ണം വാങ്ങുന്നത് തുടര്‍ന്നാല്‍ അതും വില വര്‍ധനവിന് കാരണമായേക്കാം. ഇസ്രയേല്‍-ഗാസ, യുക്രെയ്ന്‍-റഷ്യ സംഘര്‍ഷങ്ങളും 2025ല്‍ സ്വര്‍ണവില വര്‍ധനവിനെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്. വരും നാളുകളില്‍ സ്വര്‍ണവിലയില്‍ വന്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കാമെന്നാണ് നിരീക്ഷണം. ഇത് എങ്ങനെയൊക്കെയാകുമെന്ന് കണ്ടറിയണം
പുതുവര്‍ഷം പിറന്നിട്ട് അഞ്ച് ദിവസമായെങ്കിലും ഇതിനിടെ സ്വര്‍ണവില കുറഞ്ഞത് ഒരേയൊരു തവണ മാത്രം. ഇന്നലെയാണ് സ്വര്‍ണവില കുറഞ്ഞത്. തുടര്‍ച്ചയായ മൂന്ന് ദിവസത്തെ വര്‍ധനവിന് ശേഷം ഇന്നലെ പവന് 320 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. 57,720 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 45 രൂപ കുറഞ്ഞ് 7215 രൂപയിലുമെത്തി. ജനുവരിയിലെ ആദ്യ മൂന്ന് ദിവസങ്ങളില്‍ 1280 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ജനുവരി ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 57,200 രൂപയായിരുന്നു. ജനുവരി മൂന്നിന് സ്വര്‍ണവില 58080 രൂപയായി. മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു പവന് വീണ്ടും 58000 രൂപയ്ക്ക് മുകളിലെത്തിയത്.
അന്താരാഷ്ട്രതലത്തിലെ വില വര്‍ധന, ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച തുടങ്ങിയവയാണ് സ്വര്‍ണവിലയെ സ്വാധീനിച്ച ഘടകങ്ങള്‍. രൂപയുടെ മൂല്യത്തകര്‍ച്ച ഇറക്കുമിച്ചെലവ് വര്‍ധിപ്പിക്കുന്നതാണ് മറ്റൊരു കാരണം.
രാജ്യാന്തര തലത്ത് ‘സുരക്ഷിത നിക്ഷേപം’ എന്ന ഖ്യാതി സ്വര്‍ണവില വര്‍ധനവിന് കാര
ണമാകുന്നുണ്ട്. യുഎസ് ഫെഡറര്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് ഇനി കുത്തനെ കുറയ്ക്കില്ലെന്നായിരുന്നു നിരീക്ഷണം. ഇതും യുഎസിലെ ട്രഷറി ബോണ്ട് യീല്‍ഡിന്റെ മുന്നേറ്റവും സ്വര്‍ണവില വര്‍ധനവിന് തടസമാകുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സാമ്പത്തികനയങ്ങളാണ് വിലയിരുത്തലുകള്‍ക്കുമപ്പുറം സ്വര്‍ണവില വര്‍ധനവിന് കാരണമാകുന്നതെന്നാണ് റിപ്പോര്‍ട്ട്.
കേന്ദ്രബാങ്കുകള്‍ വിദേശനാണയ ശേഖരത്തിലേക്ക് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കൂടുതലായി സ്വര്‍ണം വാങ്ങുന്നത് തുടര്‍ന്നാല്‍ അതും വില വര്‍ധനവിന് കാരണമായേക്കാം. ഇസ്രയേല്‍-ഗാസ, യുക്രെയ്ന്‍-റഷ്യ സംഘര്‍ഷങ്ങളും 2025ല്‍ സ്വര്‍ണവില വര്‍ധനവിനെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്. വരും നാളുകളില്‍ സ്വര്‍ണവിലയില്‍ വന്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കാമെന്നാണ് നിരീക്ഷണം. ഇത് എങ്ങനെയൊക്കെയാകുമെന്ന് കണ്ടറിയണം.
കഴിഞ്ഞ വര്‍ഷം യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ കുറയ്ക്കല്‍ അടക്കം സ്വര്‍ണവിലയെ നേരിട്ട് സ്വാധീനിച്ചിരുന്നു. രാജ്യാന്തരതലത്ത് 36 ശതമാനവും സംസ്ഥാനത്ത് 26 ശതമാനവും കഴിഞ്ഞ വര്‍ഷം വര്‍ധനവുണ്ടായി. ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതിത്തീരുവ 15 ശതമാനത്തില്‍ നിന്ന് ഒമ്പത് ശതമാനത്തോളം കുറച്ചത് ഇവിടെ സ്വര്‍ണവില കുറയാന്‍ സഹായകരമായി.
Read Also : അർമാദത്തിന് ശേഷം കിതപ്പ്! സ്വർണവിലയിൽ ഇടിവ്, നിരക്കറിയാം
ജനുവരിയിലെ ഇതുവരെയുള്ള സ്വര്‍ണനിരക്ക്
ജനുവരി 1: 57,200 രൂപ
ജനുവരി 2:57,440 രൂപ
ജനുവരി 3: 58,080 രൂപ
ജനുവരി 4: 57,720 രൂപ
സംസ്ഥാനത്തെ സ്വര്‍ണനിരക്ക് (പവൻ)
22 കാരറ്റ്: 57,720 രൂപ
24 കാരറ്റ്: 62, 968 രൂപ
18 കാരറ്റ്: 47,224 രൂപ
സംസ്ഥാനത്തെ സ്വര്‍ണനിരക്ക് (ഗ്രാം)
22 കാരറ്റ്: 7,215 രൂപ
24 കാരറ്റ്: 7,871 രൂപ
18 കാരറ്റ്: 5,903 രൂപ
ഡിസംബറിലെ നിരക്ക്
ഡിസംബര്‍ 1: 57,200, ഡിസംബര്‍ 2: 56,720, ഡിസംബര്‍ 3: 57,040, ഡിസംബര്‍ 5: 57,120, ഡിസംബര്‍ 6: 56,920, ഡിസംബര്‍ 8: 56,920, ഡിസംബര്‍ 9: 57,040, ഡിസംബര്‍ 10: 57,640, ഡിസംബര്‍ 11: 58,280, ഡിസംബര്‍ 13: 57,840, ഡിസംബര്‍ 14: 57,120, ഡിസംബര്‍ 17: 57,200, ഡിസംബര്‍ 18: 57,080, ഡിസംബര്‍ 19: 56,560, ഡിസംബര്‍ 21: 56,800, ഡിസംബര്‍ 24: 56,720, ഡിസംബര്‍ 25: 56,800, ഡിസംബര്‍ 26: 57,000, ഡിസംബര്‍ 27: 57,080, ഡിസംബര്‍ 30: 57,200, ഡിസംബര്‍ 31: 56880