ധനകാര്യവും ഓൺലൈൻ സാധ്യതകളും; പുതിയ മേഖകളിൽ പരീക്ഷണ ലക്ഷമിട്ട് അദാനി ഗ്രൂപ്പ് Malayalam news - Malayalam Tv9

Adani group: ധനകാര്യവും ഓൺലൈൻ സാധ്യതകളും; പുതിയ മേഖകളിൽ പരീക്ഷണ ലക്ഷമിട്ട് അദാനി ഗ്രൂപ്പ്

Published: 

28 May 2024 14:26 PM

രാജ്യത്തെ പ്രധാന ഡിജിറ്റൽ പണമിടപാട് ശൃംഖലയായ യുപിഐക്കുള്ള അനുമതിക്കായി അദാനി ഗ്രൂപ്പ് അപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

Adani group: ധനകാര്യവും ഓൺലൈൻ സാധ്യതകളും; പുതിയ മേഖകളിൽ പരീക്ഷണ ലക്ഷമിട്ട് അദാനി ഗ്രൂപ്പ്
Follow Us On

ഖനനത്തിൽ തുടങ്ങി തുറമുഖം വഴി ഊർജ മേഖല ഉൾപ്പടെയുള്ളവയിൽ സാമ്രാജ്യം തീർത്തവരാണ് അദാനി ​ഗ്രൂപ്പ്. ഇപ്പോളിതാ ധനകാര്യ, ഓൺലൈൻ സാധ്യതകൾകൂടി പരീക്ഷിക്കാനൊരുങ്ങുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. രാജ്യത്തെ പ്രധാന ഡിജിറ്റൽ പണമിടപാട് ശൃംഖലയായ യുപിഐക്കുള്ള അനുമതിക്കായി അദാനി ഗ്രൂപ്പ് അപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

അതോടൊപ്പം കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് അവതരിപ്പിക്കാനുള്ള നീക്കവുമുണ്ടെന്നാണ് സൂചന. കൂടാതെ ഒഎൻഡിസി വഴി ഓൺലൈൻ ഷോപ്പിങ് സേവനം നൽകാനുള്ള സാധ്യതയും ഗ്രൂപ്പ് ചർച്ച ചെയ്യുന്നതായാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്ന പൊതു ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമാണ് ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ഒഎൻഡിസി).

പദ്ധതി പ്രാവർത്തികമായാൽ, 2022ൽ ആരംഭിച്ച അദാനി വൺ-ലൂടെ സ്വന്തം സേവനങ്ങളും ഉത്പന്നങ്ങളും വാഗ്ദാനം ചെയ്യാൻ ഗ്രൂപ്പിന് കഴിയും. വിമാന ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് തുടങ്ങിയ സേവനങ്ങളും ഇതിലൂടെ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

അദാനി ഗ്രൂപ്പിന്റെ സോളർ വിങ് കേരളത്തിൽ കൂടുതൽ സജീവമാകുന്നതിന്റെ ഭാഗമായി സോളർ പാനലിന്റെ കേരളത്തിലെ പ്രധാന ഡിസ്ട്രിബ്യൂട്ടർരായ അൽമിയ ഗ്രൂപ്പുമായി കമ്പനി കരാറിലേർപ്പെട്ട വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 1000 മെഗാവാട്ട് സൗരോർജ പദ്ധതികളാണ് കേരളത്തിൽ ഇതുവരെ നടപ്പാക്കിയിട്ടുള്ളത്.

അതിൽ പുരപ്പുറ സൗരോർജ പദ്ധതി 225 മെഗാവാട്ട് മാത്രമാണ്. അതിൽ 50 ശതമാനവും അദാനി സോളർ പദ്ധതിയാണ്. ഇതുവരെ നടപ്പാക്കിയ 225 മെഗാവാട്ട് പദ്ധതിക്ക് പുറമെ ഈ വരുന്ന ഒരു വർഷം മാത്രം അദാനി സോളാറിന്റെ കീഴിൽ 200 മെഗാ വാട്ട് പുരപ്പുറ പദ്ധതി നടപ്പാക്കാനാണ് തീരുമാനമെന്ന് നാഷനൽ സെയിൽസ് ഹെഡ് സെസിൽ അഗസ്റ്റിൻ പറഞ്ഞിരുന്നു.

2023ൽ മാത്രം 70 മെഗാവാട്ടിന്റെ സൗരോർജ പാനലുകളാണ് കേരളത്തിൽ സ്ഥാപിക്കാനായത്. പ്രധാനമന്ത്രി സൂര്യ ഖർ പദ്ധതിക്ക് കീഴിൽ കേരള വിപണിയിൽ നിലവിൽ ഉണ്ടായിരുന്നതിന്റെ പതിൻ മടങ്ങ് വേഗതയിൽ സൗരോർജ മേഖലയിൽ പ്രവർത്തിക്കാനും. നിലവിൽ ഏഷ്യൻ വിപണയിൽ അദാനി ഗ്രൂപ്പിന്റെ സോളർ പാനലുകളോട് മത്സരിക്കാൻ തക്ക പാനലുകൾ ലഭ്യമല്ല.

2014ൽ കൊച്ചി ആസ്ഥാനമായ അൽമിയ എൻജിനീയറിങ് അദാനി ഗ്രൂപ്പുമായി ചേർന്ന് കൊണ്ട് തമിഴ്നാട്ടിൽ 45 മെഗാവാട്ടിന്റെ പദ്ധതിക്ക് തുടക്കം കുറിയ്ക്കുകയായിരുന്നു. തുടർന്ന് 2017ൽ അദാനി ഗ്രൂപ്പിന്റെ സൗരോർജ പദ്ധതികളെ കേരള വിപണിയിൽ എത്തിച്ച അൽമിയ ഗ്രൂപ്പ്, സൗരോർജ പദ്ധതികൾ കേരളത്തിൽ ആവിഷ്കരിച്ച് നടപ്പാക്കുന്നതിന് മുൻപന്തിയിൽ ആയിരുന്നു.

 

സ്വന്തം മുഖമാണെങ്കിലും ഉറക്കമുണര്‍ന്നയുടന്‍ കണ്ടാല്‍ ഫലം നെഗറ്റീവ്‌
നെയിൽ പോളിഷ് ചെയ്യാം; അതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
അയ്യോ ജീന്‍സ് കഴുകല്ലേ! കഴുകാതെ തന്നെ ദാ ഇത്രയും നാള്‍ ഉപയോഗിക്കാം
ഓണാശംസ നേര്‍ന്ന് വിജയ്ക്ക് ട്രോൾ മഴ
Exit mobile version