5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

പൊന്നോണം 2024

Onam

ഓണം

ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും ഒരു മാവേലി നാട്. സമത്വവും സുന്ദരവുമായ ആ ഓർമ പുതുക്കുന്ന മലയാളികളുടെ മഹോത്സവം

Onam

News

Bevco (Photo- Tetra Images/Tetra Images/Getty Images)
'മദ്യപാനം ആരോഗ്യത്തിന് ഹാനികരം'; ഓണക്കാലത്തെ മദ്യവിൽപനയിൽ ഇടിവ്
Milma Imports 1.25 Crore Litres Of Milk
ഓണക്കാലത്ത് കേരളം കുടിച്ചുതീർത്തത് 1.33 കോടി ലിറ്റർ പാൽ
Kerala Lottery Result Karunya Plus
കേരളത്തില്‍ ലോട്ടറി നറുക്കെടുപ്പ് എങ്ങനെ?
Onam 2024 KSRTC Tour Packages
മൂന്നാർ, ഇലവീഴാപൂഞ്ചിറ, രാമക്കൽമേട്; ഓണാവധിയിൽ കെഎസ്ആർടിസിയുടെ
Onam MVD Instructions
ഓണക്കാലം ബ്ലോക്കിലാവല്ലേ...; മാർ​ഗനിർദേശങ്ങളുമായി എംവിഡി
Thiruvonam Day
ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും മറ്റൊരു നല്ലോണം കൂടി
Onam 2024: ‘ഓണം വന്നല്ലോ ഊഞ്ഞാലിട്ടാലോ….’അങ്ങനെ പാട്ടും പാടി തിരുവോണം ഇങ്ങെത്തി
'ഓണം വന്നല്ലോ ഊഞ്ഞാലിട്ടാലോ..'അങ്ങനെ പാട്ടും പാടി തിരുവോണം എത്തി
Onam 2024: ഹൃദയം നിറഞ്ഞും വേണ്ട ഹാപ്പിയും വേണ്ട! പിന്നെ? എല്ലാരും അടിച്ചുകേറിവാ… ദാ നല്ല ഫ്രഷ് ഓണാശംസകൾ
ദാ നല്ല ഫ്രഷ് ഓണാശംസകൾ
Onamsadhya : ഒന്ന് ഒന്നിനോട് ചേർത്ത് കഴിക്കണം: ഓണസദ്യ കഴിക്കേണ്ടത് ഇങ്ങനെ…
ഓണസദ്യ കഴിക്കേണ്ടത് ഇങ്ങനെ...
Balaramapuram Kaithari
ബാലരാമപുരം കൈത്തറിയുടെ ഇരുണ്ട കാലം...
പ്രതീകാത്മക ചിത്രം ( IMAGE- Eric Lafforgue/Art in All of Us/Corbis via Getty Images)
കൊച്ചുവേളിയിൽ നിന്ന് ഓണം സ്പെഷ്യൽ ട്രെയിൻ ഒരുക്കി റെയിൽവേ
Uthradam Day
പൂവേ പൊലി പൂവേ പൊലി...; ഉത്രാടപൂവിളിയിൽ കേരളക്കര

മലയാളികളുടെ ദേശീയോത്സവമാണ് ഓണം. ജാതി-മത ഭേദമന്യേ ലോകത്തുള്ള എല്ലാ മലയാളികളും ഓണം ആഘോഷിക്കും. മഹാബലി തൻ്റെ പ്രജകളെ കാണാന്‍ വര്‍ഷത്തിലൊരിക്കല്‍ എത്തുന്ന ദിവസമാണ് ഓണം. ഓണത്തെ വിളവെടുപ്പ് അല്ലെങ്കില്‍ വ്യാപാരോത്സവവുമായും സങ്കല്‍പ്പിച്ച് പോരുന്നുണ്ട്. ചിങ്ങ മാസത്തിലെ അത്തം നക്ഷത്രം മുതല്‍ തിരുവോണം വരെയുള്ള പത്തുദിവസമാണ് ഓണക്കാലമെങ്കിലും അവിട്ടം മൂന്നാം ഓണവും ചതയം നാലാം ഓണമായും മലയാളി ആഘോഷിക്കുന്നു. അത്തം മുതല്‍ തിരുവോണം മുറ്റത്ത് തീര്‍ക്കുന്ന പൂക്കളവും ഓണത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. ഓണസദ്യയും, ഓണക്കളികളുമെല്ലാം ഓണത്തിന് കൂടുതല്‍ മാറ്റുകൂട്ടും.

ഓണവുമായി ബന്ധപ്പെട്ട് പല ഐതിഹ്യങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രസിദ്ധം മഹാബലിയുടേതാണ്. മഹാബലി എന്നൊരു അസുര ചക്രവര്‍ത്തി നാട് ഭരിച്ചിരുന്നു. മഹാബലിയുടെ അഹങ്കാരം മാറ്റുന്നതിന് വാമനനെന്ന ബ്രാഹ്‌മണ ബാലനായി മഹാവിഷ്ണു അവതരിച്ച്, തപസ് ചെയ്യാന്‍ മൂന്നടി മണ്ണ് മഹാബലിയോട് ചോദിച്ചു. മഹാബലി അത് നല്‍കാമെന്നു സമ്മതിച്ചു. തല്‍ക്ഷണം പ്രപഞ്ചത്തോളം വലിയ ആകാരം കൈക്കൊണ്ടു വാമനന്‍ രണ്ടടി കൊണ്ട് ഭൂമിയും ആകാശവും അളന്ന ശേഷം മൂന്നാമത്തേത് എവിടെയെന്ന ചോദ്യത്തിന് സത്യവാനായ മഹാബലി ചക്രവര്‍ത്തി സ്വന്തം ശിരസ്സു കുനിച്ച് കൊടുത്തു. വാമനന്‍ ആ ശിരസില്‍ ചവിട്ടി മഹാബലിയെ പാതാളത്തിലേക്കയച്ചു. തൻ്റെ പ്രിയ ജനങ്ങളെ ആണ്ടിലൊരിക്കല്‍ വന്ന് കാണാന്‍ മഹാബലിക്ക് വാമനന്‍ നല്‍കി

പൊന്നോണം 2024

  • ചോദ്യം –ഓണം ഈ വർഷം എന്ന് മുതൽ?

    ഉത്തരം – സെപ്റ്റംബർ 14 മുതൽ 18 വരെയാണ് ഈ വർഷം ഓണം ആഘോഷിക്കുക.

  • ചോദ്യം – ഈ വർഷം തിരുവോണം എന്ന്?

    ഉത്തരം – സെപ്റ്റംബർ 15 തീയതിയാണ് ഓണത്തിൻ്റെ പ്രധാന ദിവസമായ തിരുവോണം ആഘോഷിക്കുന്നത്.

  • ചോദ്യം – ഓണത്തിനോട് അനുബന്ധിച്ചുള്ള വള്ളംകളി മത്സരങ്ങൾ എന്ന് മുതൽ?

    ഉത്തരം – ഓഗസ്റ്റ് മാസം ആദ്യം മുതൽ വള്ളംകളികൾ ആരംഭിക്കുന്നതാണ്. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഇത്തവണ നെഹ്റു ട്രോഫി ഉൾപ്പെടെയുള്ള വള്ളംകള്ളി മത്സരങ്ങൾ സംഘടിപ്പിക്കുന്നത് നീട്ടിവെച്ചിരിക്കുകയാണ്.