Chicken-Shaped Hotel: സൂക്ഷിച്ചു നോക്കണ്ട ഉണ്ണീ ഇതു ഞാനല്ല! തലയെടുപ്പോടെ നില്‍ക്കുന്നത് ഒരു കോഴിയല്ല, ഹോട്ടലാണ്
Chicken Shaped Hotel building : പതിനഞ്ച് മുറികളും ആഡംബര സൗകര്യങ്ങളും അടങ്ങിയ ഹോട്ടലാണിത്. വലിയ എയര്‍ കണ്ടീഷന്‍ ചെയ്ത മുറികള്‍, ആധുനികമായ കിടക്കകള്‍, ടിവി തുടങ്ങി എല്ലാവിധ സൗകര്യവും ഈ ഹോട്ടലിൽ ഉണ്ട്.
ആഹാ.. ഉഗ്രൻ ഒരു പൂവൻ കോഴി, പക്ഷേ കൂവില്ല, ചിറകിട്ടടിക്കുകയുമില്ല. കേട്ടിട്ട് ആശ്ചര്യമായോ..ആശ്ചര്യപ്പെടേണ്ട. സംഭവം ഉള്ളതാണ്..പക്ഷേ ഹോട്ടൽ ആണെന്ന് മാത്രം. എവിടെ എന്നല്ലേ, അങ്ങ് ഫിലിപ്പീന്‍സിൽ. വലിയ കോഴിയുടെ രൂപത്തിലുള്ള ഈ ഹോട്ടൽ എന്തായാലും ഗിന്നസ് ലോക റെക്കോഡിൽ ഇടം പിടിച്ചിട്ടുണ്ട്. ഫിലിപ്പീന്‍സിലെ നീഗ്രോസ് ഒക്‌സിഡന്റിലാണ് കോഴിയുടെ രൂപത്തിലുള്ള ഈ ഹോട്ടല്‍ സമുച്ചയമുള്ളത്.
കാമ്പ്യുസ്റ്റോഹാന്‍ ഹൈലാന്‍ഡ് റിസോര്‍ട്ടിന്റെ ഭാഗമാണ് ഈ കോഴി ഹോട്ടല്‍. 4.931 മീറ്റര്‍ ഉയരം, 12.127 മീറ്റര്‍ വീതി, 28.172 മീറ്റര്‍ നീളവുമുണ്ട്. പതിനഞ്ച് മുറികളും ആഡംബര സൗകര്യങ്ങളും അടങ്ങിയ ഹോട്ടലാണിത്. വലിയ എയര്‍ കണ്ടീഷന്‍ ചെയ്ത മുറികള്‍, ആധുനികമായ കിടക്കകള്‍, ടിവി തുടങ്ങി എല്ലാവിധ സൗകര്യവും ഈ ഹോട്ടലിൽ ഉണ്ട്.
2023 ജൂണ്‍ 10 നാണ് ഹോട്ടലിന്റെ നിര്‍മ്മാണം ആരംഭിച്ചത്. 2024 സെപ്തംബര്‍ എട്ടോടെ നിര്‍മ്മാണം പൂര്‍ത്തിയാവുകയും ചെയ്തു. റിക്കാര്‍ഡോ കാനോ വോപ്പോ ടാന്‍ എന്നയോളുടെ മേല്‍നോട്ടത്തിലാണ് സംരംഭം മുന്നോട്ട് പോകുന്നത്. അദ്ദേഹത്തിന്റെ ഭാര്യ വാങ്ങിയ സ്ഥലത്താണ് ഹോട്ടല്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഈ ഭീമാകാരനായ കോഴി ഹോട്ടല്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലും ഇതിനിടയില്‍ ഇടംപിടിച്ചുകഴിഞ്ഞു. കോഴിയുടെ രൂപത്തിലുള്ള ലോകത്തെ ഏറ്റവുംവലിയ കെട്ടിടമെന്ന ഗിന്നസ് റെക്കോഡ് സെപ്റ്റംബറിലാണ് സ്വന്തമാക്കിയത്.
View this post on Instagram
ഇത്തരം ഒരു ഹോട്ടലിനു പിന്നിലെ ആശയത്തെക്കുറിച്ച് ടമയായ റിക്കോര്‍ഡോ കാനോ ഗ്വാപോടാന്‍ പറയുന്നത് ഇങ്ങനെയാണ്. ‘പൊതുജനങ്ങള്‍ക്ക് ഒരു ‘വൗ ഫാക്ടര്‍’ നല്‍കാന്‍ കഴിയുന്ന എന്തെങ്കിലും നിര്‍മ്മിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു’. ഈ ചിക്കന്‍ കെട്ടിടത്തിന് പുറമേ കാമ്പ്യൂസ്റ്റോഹാന്‍ ഹൈലാന്‍ഡ് റിസോര്‍ട്ടില്‍ വലിയ വേവ് പൂള്‍, വലിയ റസ്‌റ്റോറന്റ് , ഒരു കഫേ,മൂന്ന് നീന്തല്‍കുളങ്ങള്‍, ബോണിറ്റ ഹട്ടുകള്‍ എന്നിങ്ങനെ പല സൗകര്യങ്ങളുണ്ട്. അതേസമയം കൊടുങ്കാറ്റ് പോലുള്ള പ്രകൃതിദുരന്ത ഭീഷണികള്‍ നിത്യസംഭവമായ പ്രദേശമായതിനാല്‍ അത് കണക്കിലെടുത്താണ് ‘കോഴി ഹോട്ടല്‍’ രൂപകൽപ്പന ചെയ്തിരിക്കുന്നത്.