Viral News: മേഘങ്ങള്‍ക്കിടയില്‍ നിഗൂഡ ജീവികളോ? സൈബറിടത്ത് ചര്‍ച്ചയായി വിമാനയാത്രികര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍

Mysterious Objects Among the Cloud: മനുഷ്യരെ പോലെയുള്ള ഏതാനും രൂപങ്ങളാണ് മേഘങ്ങള്‍ക്കിടയില്‍ കാണാന്‍ സാധിക്കുന്നത്. ഇതോടെ വീഡിയോ വലിയ രീതിയിലാണ് ജനശ്രദ്ധ നേടിയത്. എന്താണ് ആ രൂപങ്ങള്‍ എന്നാണ് ഭൂരിഭാഗം ആളുകളും ചോദിക്കുന്നത്. ഇതിനോടകം 48 ലക്ഷത്തിലധികം ആളുകളാണ് എക്‌സില്‍ പങ്കുവെച്ച ഈ വീഡിയോ കണ്ടത്.

Viral News: മേഘങ്ങള്‍ക്കിടയില്‍ നിഗൂഡ ജീവികളോ? സൈബറിടത്ത് ചര്‍ച്ചയായി വിമാനയാത്രികര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍

വൈറലായ ദൃശ്യങ്ങള്‍

Published: 

01 Jan 2025 21:22 PM

നമ്മുടെ ഭൂമിയില്‍ നമുക്ക് അറിയാത്ത ഒട്ടനവധി കാര്യങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് കേട്ടിട്ടില്ലേ? നമ്മുടെ നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കാത്ത ഒട്ടനവധി കാര്യങ്ങളാണ് നമുക്ക് ചുറ്റും നടക്കുന്നത്. ഇപ്പോഴിതാ മേഘങ്ങള്‍ക്കിടയില്‍ കണ്ട നിഗൂഢരൂപങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

വിമാനയാത്രയ്ക്കിടെയാണ് ഒരാള്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മിര മൂര്‍ എന്ന അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്. പാരാനോര്‍മല്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത് എന്നതാണ് ശ്രദ്ധേയം.

മനുഷ്യരെ പോലെയുള്ള ഏതാനും രൂപങ്ങളാണ് മേഘങ്ങള്‍ക്കിടയില്‍ കാണാന്‍ സാധിക്കുന്നത്. ഇതോടെ വീഡിയോ വലിയ രീതിയിലാണ് ജനശ്രദ്ധ നേടിയത്. എന്താണ് ആ രൂപങ്ങള്‍ എന്നാണ് ഭൂരിഭാഗം ആളുകളും ചോദിക്കുന്നത്. ഇതിനോടകം 48 ലക്ഷത്തിലധികം ആളുകളാണ് എക്‌സില്‍ പങ്കുവെച്ച ഈ വീഡിയോ കണ്ടത്.

എക്‌സ്‌ പോസ്റ്റ്‌

മേഘങ്ങള്‍ക്ക് മുകളിലായി മനുഷ്യരെ പോലെ തോന്നിക്കുന്ന രൂപങ്ങളെ കാണാന്‍ സാധിക്കും. പലയിടങ്ങളിലായി ഉയര്‍ന്ന് നില്‍ക്കുന്ന രൂപങ്ങളാണിത്. ഇത് എന്താണെന്ന് അറിയാമെങ്കില്‍ കമന്റ് ചെയ്യൂവെന്ന് പറഞ്ഞുകൊണ്ട് വീഡിയോ പങ്കുവെക്കപ്പെട്ടത്. അന്യഗ്രഹജീവികളാണോ ഇതെന്ന ഹാഷ്ടാഗും ഇവര്‍ നല്‍കിയിട്ടുണ്ട്.

Also Read: Airlines Viral Video : ടേക്ക് ഓഫ് ചെയ്യുന്ന വിമാനത്തിന് തൊട്ടുമുന്നില്‍ മറ്റൊന്ന്, ഒഴിവായത് വന്‍ ദുരന്തം; നെഞ്ചിടിപ്പേറ്റുന്ന ദൃശ്യങ്ങള്‍

നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെയെത്തുന്നത്. വീഡിയോയുടെ ആധികാരികതയില്‍ സംശയം പ്രകടിപ്പിച്ച് കൊണ്ടും ചിലര്‍ രംഗത്തെത്തുന്നുണ്ട്. ഇത് അന്യഗ്രഹജീവികളാണോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. മഞ്ഞിന് മുകളില്‍ ഏതാനും ആളുകള്‍ നില്‍ക്കുന്നത് പോലെയാണ് വീഡിയോ കാണുമ്പോള്‍ തോന്നുന്നതെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.

എക്‌സ്‌ പോസ്റ്റ്‌

ഈ വീഡിയോ വ്യാജമാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. വിമാനം നിശ്ചലമായി നില്‍ക്കുകയാണെന്നും ഈ വീഡിയോ കൃത്രിമമായി നിര്‍മിച്ചതാണെന്നുമാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ പ്രകൃതിയിലെ പ്രതിഭാസമാണിതെന്നാണ് ചിലര്‍ പറയുന്നത്.

എക്‌സ്‌ പോസ്റ്റ്‌

മേഘങ്ങളിലെ പാളികളാണ് വീഡിയോയില്‍ കാണുന്നതെന്നും അതില്‍ നിന്ന് വാതകങ്ങള്‍ ഉയരുന്നതാണ് രൂപങ്ങള്‍ പോലെ തോന്നിക്കുന്നതെന്നുമാണ് ഒരാള്‍ പറഞ്ഞത്. ഇത് തെളിയിക്കുന്ന ഒട്ടനവധി ചിത്രങ്ങള്‍ മറ്റുചിലര്‍ പങ്കുവെച്ചിട്ടുണ്ട്.

Related Stories
Justin Trudeau: ജസ്റ്റിന്‍ ട്രൂഡോ രാജിവെക്കും? പ്രഖ്യാപനം ഇന്നുണ്ടായേക്കാന്‍ സാധ്യത
Covid 19 Pills : ചൈനയില്‍ പൂച്ചകള്‍ക്ക് കൊവിഡ് മരുന്നുകള്‍ നല്‍കി ഉടമകള്‍; കാരണം ഇതാണ്‌
UAE Public Holidays: അല്പം ബുദ്ധിയുപയോഗിച്ചാൽ 13 ദിവസത്തെ അവധി 45 ദിവസമാക്കാം; ഇതാ ആ തന്ത്രം
Indian Schools In Oman: കിൻ്റർ​ഗാർടനിൽ രണ്ടല്ല മൂന്ന് വർഷം!: ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിലെ പുതിയ ദേശീയ വിദ്യാഭ്യാസ നയം ഇങ്ങനെ
US Arm Sale To Israel : ഇസ്രായേലിലേക്ക് 8 ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ അയക്കാന്‍ യുഎസ്; സ്ഥാനമൊഴിയുന്നതിന് മുമ്പ് ബൈഡന്റെ നിര്‍ണായ നീക്കം
Apple Siri Eavesdropping: ഉപഭോക്താവിനെ ഒളിഞ്ഞുകേട്ട സിരി; 814 കോടിയിൽ നിന്ന് നഷ്ടപരിഹാരം എങ്ങനെ, എത്ര ലഭിക്കുമെന്നറിയാം
മാനത്തുണ്ട് വിസ്മയക്കാഴ്ചകള്‍
വിരാട് കോലി ടീമിൽ സ്ഥാനം അർഹിക്കുന്നില്ല: ഇർഫാൻ പഠാൻ
പുതിന ചെടി വളര്‍ത്തുന്നവരാണോ? ദോഷങ്ങളുമുണ്ടേ!
ഡ്രാഗൺ ഫ്രൂട്ട് കഴിക്കൂ; ഗുണങ്ങൾ ഏറെ