Viral News: മേഘങ്ങള്‍ക്കിടയില്‍ നിഗൂഡ ജീവികളോ? സൈബറിടത്ത് ചര്‍ച്ചയായി വിമാനയാത്രികര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍
Mysterious Objects Among the Cloud: മനുഷ്യരെ പോലെയുള്ള ഏതാനും രൂപങ്ങളാണ് മേഘങ്ങള്‍ക്കിടയില്‍ കാണാന്‍ സാധിക്കുന്നത്. ഇതോടെ വീഡിയോ വലിയ രീതിയിലാണ് ജനശ്രദ്ധ നേടിയത്. എന്താണ് ആ രൂപങ്ങള്‍ എന്നാണ് ഭൂരിഭാഗം ആളുകളും ചോദിക്കുന്നത്. ഇതിനോടകം 48 ലക്ഷത്തിലധികം ആളുകളാണ് എക്‌സില്‍ പങ്കുവെച്ച ഈ വീഡിയോ കണ്ടത്.
നമ്മുടെ ഭൂമിയില്‍ നമുക്ക് അറിയാത്ത ഒട്ടനവധി കാര്യങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് കേട്ടിട്ടില്ലേ? നമ്മുടെ നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കാത്ത ഒട്ടനവധി കാര്യങ്ങളാണ് നമുക്ക് ചുറ്റും നടക്കുന്നത്. ഇപ്പോഴിതാ മേഘങ്ങള്‍ക്കിടയില്‍ കണ്ട നിഗൂഢരൂപങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
വിമാനയാത്രയ്ക്കിടെയാണ് ഒരാള്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മിര മൂര്‍ എന്ന അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്. പാരാനോര്‍മല്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത് എന്നതാണ് ശ്രദ്ധേയം.
മനുഷ്യരെ പോലെയുള്ള ഏതാനും രൂപങ്ങളാണ് മേഘങ്ങള്‍ക്കിടയില്‍ കാണാന്‍ സാധിക്കുന്നത്. ഇതോടെ വീഡിയോ വലിയ രീതിയിലാണ് ജനശ്രദ്ധ നേടിയത്. എന്താണ് ആ രൂപങ്ങള്‍ എന്നാണ് ഭൂരിഭാഗം ആളുകളും ചോദിക്കുന്നത്. ഇതിനോടകം 48 ലക്ഷത്തിലധികം ആളുകളാണ് എക്‌സില്‍ പങ്കുവെച്ച ഈ വീഡിയോ കണ്ടത്.
എക്‌സ് പോസ്റ്റ്
A passenger on a commercial airline captures what appears to be multiple beings standing on cloud cover, what is going on?#theparanormalchic #alien #airline #paranormal #ufo #fyp pic.twitter.com/CARF6XFGxD
— Myra Moore- The Paranormal Chic (@t_paranorm_chic) December 30, 2024
മേഘങ്ങള്‍ക്ക് മുകളിലായി മനുഷ്യരെ പോലെ തോന്നിക്കുന്ന രൂപങ്ങളെ കാണാന്‍ സാധിക്കും. പലയിടങ്ങളിലായി ഉയര്‍ന്ന് നില്‍ക്കുന്ന രൂപങ്ങളാണിത്. ഇത് എന്താണെന്ന് അറിയാമെങ്കില്‍ കമന്റ് ചെയ്യൂവെന്ന് പറഞ്ഞുകൊണ്ട് വീഡിയോ പങ്കുവെക്കപ്പെട്ടത്. അന്യഗ്രഹജീവികളാണോ ഇതെന്ന ഹാഷ്ടാഗും ഇവര്‍ നല്‍കിയിട്ടുണ്ട്.
നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെയെത്തുന്നത്. വീഡിയോയുടെ ആധികാരികതയില്‍ സംശയം പ്രകടിപ്പിച്ച് കൊണ്ടും ചിലര്‍ രംഗത്തെത്തുന്നുണ്ട്. ഇത് അന്യഗ്രഹജീവികളാണോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. മഞ്ഞിന് മുകളില്‍ ഏതാനും ആളുകള്‍ നില്‍ക്കുന്നത് പോലെയാണ് വീഡിയോ കാണുമ്പോള്‍ തോന്നുന്നതെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.
എക്‌സ് പോസ്റ്റ്
Explain this 👀 pic.twitter.com/G8xo4Fz7YN
— Clown World ™ 🤡 (@ClownWorld_) December 30, 2024
ഈ വീഡിയോ വ്യാജമാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. വിമാനം നിശ്ചലമായി നില്‍ക്കുകയാണെന്നും ഈ വീഡിയോ കൃത്രിമമായി നിര്‍മിച്ചതാണെന്നുമാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ പ്രകൃതിയിലെ പ്രതിഭാസമാണിതെന്നാണ് ചിലര്‍ പറയുന്നത്.
എക്‌സ് പോസ്റ്റ്
It is a fog layer, and you are seeing steam rising from exhaust stacks. pic.twitter.com/KWuWgiMCgS
— Retribution Maximalist (@VDozier3) December 30, 2024
മേഘങ്ങളിലെ പാളികളാണ് വീഡിയോയില്‍ കാണുന്നതെന്നും അതില്‍ നിന്ന് വാതകങ്ങള്‍ ഉയരുന്നതാണ് രൂപങ്ങള്‍ പോലെ തോന്നിക്കുന്നതെന്നുമാണ് ഒരാള്‍ പറഞ്ഞത്. ഇത് തെളിയിക്കുന്ന ഒട്ടനവധി ചിത്രങ്ങള്‍ മറ്റുചിലര്‍ പങ്കുവെച്ചിട്ടുണ്ട്.