ഇറാന്‍ ലക്ഷ്യം വെച്ചത് ആരെ? മിസൈലുകൾ പതിച്ച മൊസാദ് ആസ്ഥാനത്ത് ഗർത്തം | Video of a massive crater near Mossad Head Office after Iran’s big missile attack goes viral Malayalam news - Malayalam Tv9

Iran Attack Israel: ഇറാന്‍ ലക്ഷ്യം വെച്ചത് ആരെ? മിസൈലുകൾ പതിച്ച മൊസാദ് ആസ്ഥാനത്ത് ഗർത്തം

Published: 

02 Oct 2024 13:07 PM

Iran Attack Israel: 50 അടി വീതിയും 30 അടി താഴ്ചയിലുമാണ് ഗർത്തമുണ്ടായത്. മിസൈൽ ആക്രമണത്തിന് പിന്നാലെ അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ നിറഞ്ഞു. സംഭവസമയത്ത് സമീപത്തായി പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾ മണ്ണിൽ മൂടി.

Iran Attack Israel: ഇറാന്‍ ലക്ഷ്യം വെച്ചത് ആരെ? മിസൈലുകൾ പതിച്ച മൊസാദ് ആസ്ഥാനത്ത് ഗർത്തം

മൊസാദ് ആസ്ഥാനത്തിന് സമീപം രൂപപ്പെട്ടു വൻ ഗർത്തം (image credits: screengrab)

Follow Us On

ലോകരാജ്യങ്ങളെ ഞെട്ടിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും വീഡിയോകളുമാണ് ഇസ്രയേൽ ഇറാൻ സംഘർഷ പ്രദേശത്ത് നിന്ന് വരുന്നത്. ഇറാന്റെ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യ യുദ്ധഭീതിയിൽ എന്നാണ് റിപ്പോർട്ട്. ഇപ്പോഴിതാ ഇറാൻ വർഷിച്ച 180-ഓളം ബാലിസ്റ്റിക് മിസൈലുകളിൽ ഒന്ന് ഇസ്രയേലിന്‍റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്‍റെ ടെൽ അവീവിലെ ആസ്ഥാനത്തിന് സമീപം പതിച്ചുവെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ഇതിനു പിന്നാലെ പ്രദേശത്ത് വലിയ തരത്തിലുള്ള ഗർത്തം രൂപപ്പെട്ടതായാണ് വിവരം. ഇതിൻരെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങലിൽ ആകെ പ്രചരിക്കുകയാണ്. മൊസാദ് ആസ്ഥാനത്തിന് സമീപമുള്ള ഒരു ബഹുനില കെട്ടിടത്തിൽ നിന്ന് ചിത്രീകരിച്ച വീഡിയോ ആണ് പുറത്തു വന്നതെന്ന് സിഎൻഎൻ ജിയോ ലൊക്കേറ്റ് ചെയ്തു.

 

ഒരു പരന്ന പ്രദേശത്താണ് 50 അടി വീതിയിൽ ഗർത്തമുണ്ടായത് 30 അടി താഴ്ചയിലും ഗർത്തമുണ്ടായത്. മിസൈൽ ആക്രമണത്തിന് പിന്നാലെ അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ നിറഞ്ഞു. സംഭവസമയത്ത് സമീപത്തായി പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾ മണ്ണിൽ മൂടി. വ്യോമാക്രമണ സൈറണുകൾ മുഴങ്ങിയതോടെ ഒരു കോടിയോളം പേർ ബോംബ് ഷെൽട്ടറുകളിൽ അഭയം തേടി. അത്യാധുനിക പ്രതിരോധ സംവിധാനങ്ങളായ അയൺ ഡോമും ആരോയുമാണ് മിക്ക മിസൈലുകളും തകർത്തതെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു.

Also read-Iron Dome: ഇസ്രയേലിനു കവചമൊരുക്കുന്ന പ്രതിരോധ സംവിധാനം; അയൺ ഡോം എന്താണ്?

ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണത്തിൽ ഹിസ്ബുല്ല തലവൻ ഹസൻ നസ്‌റല്ലയും ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയും കൊല്ലപ്പെട്ടതിന് പ്രതികാരമായാണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. മണിക്കുറുകൾക്കുള്ളിൽ നൂറുകണക്കിന് മിസൈലുകളാണ് ഇസ്രായേല്‍ ലക്ഷ്യമാക്കി ഇറാന്‍ കഴിഞ്ഞ ദിവസം തൊടുത്തുവിട്ടത്. ജോര്‍ദാന്‍ നഗരത്തിന് മുകളിലൂടെയാണ് ഇറാന്‍ മിസൈലുകള്‍ തൊടുത്തുവിട്ടത്. നിരവധി പേര്‍ ഇസ്രായേലില്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകൾ. ഹിസ്ബുല്ലയ്ക്കെതിരെ കരയുദ്ധം ആരംഭിച്ചതായി ഇസ്രയേല്‍ സൈന്യം അറിയിച്ചതിന് പിന്നാലെയാണ്, ബാലിസ്റ്റിക് മിസൈലുകള്‍ ഇറാന്‍ തൊടുത്തുവിട്ടത്.

സംഭവത്തിനു പിന്നാലെ പ്രതികരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഇറാൻ വലിയ തെറ്റ് ചെയ്തുവെന്നും തിരിച്ചടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.സ്വയം പ്രതിരോധിക്കാനുള്ള നിശ്ചയദാർഢ്യവും ശത്രുക്കൾക്കെതിരെ തിരിച്ചടിക്കാനുള്ള ഇസ്രയേലിന്റെ ദൃഢനിശ്ചയവും ഇറാനിലെ ഭരണകൂടത്തിന് മനസിലാകുന്നില്ല. ഈ തെറ്റിന് ഇറാൻ വലിയ വില നൽകേണ്ടി വരും’’– നെതന്യാഹു പറഞ്ഞു. ഇതിന്റെ പ്രത്യാഘാതങ്ങൾ ഉടൻ അനുഭവിക്കുമെന്നും ഇസ്രയേലിന്റെ യുഎൻ പ്രതിനിധി പറഞ്ഞതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

Related Stories
Donald Trump: ‘ഇറാന്റെ ആണവകേന്ദ്രങ്ങൾ ഇസ്രായേൽ തകർക്കണം’; തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡൊണാൾഡ് ട്രംപ്
Jeddah Tower : ബുർജ് ഖലീഫയ്ക്ക് ഇനി രണ്ടാം സ്ഥാനം; ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ജിദ്ദ ടവറിൻ്റെ നിർമാണം പുനരാരംഭിച്ചു
Magic Mushroom : മാജിക് മഷ്റൂം തലയ്ക്ക് പിടിച്ചു; ജനനേന്ദ്രിയം കോടാലി കൊണ്ട് വെട്ടിയെറിഞ്ഞ് യുവാവ്
Ayatollah Ali Khamenei: ‘ഒരേയൊരു ശത്രു, അതിനെ തകര്‍ത്തേ മതിയാകൂ; മിസൈല്‍ ആക്രമണം ഏറ്റവും കുറഞ്ഞ ശിക്ഷ’; മുസ്ലിം രാജ്യങ്ങള്‍ക്ക് സന്ദേശം നല്‍കി ഖാംനഈ
Iran-Israel Conflict: ബന്ധുക്കള്‍ ശത്രുക്കള്‍; ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തിന്റെ കഥ
Hamas-Israel Conflict: ഹമാസ് ഗവണ്‍മെന്റ് തലവനെയും രണ്ട് നേതാക്കളെയും വധിച്ചതായി ഇസ്രായേല്‍
ഒലീവ് ഓയിൽ നിസ്സാരക്കാരനല്ല; അറിയാം ഗുണങ്ങൾ
പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാൻ ഇവ കുടിക്കൂ
സെലിബ്രറ്റികൾ പിന്തുടരുന്ന ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പരീക്ഷിച്ചാലോ?
വെറുതെ കളയാനുള്ളതല്ല പപ്പായക്കുരു
Exit mobile version