Iran Attack Israel: ഇറാന്‍ ലക്ഷ്യം വെച്ചത് ആരെ? മിസൈലുകൾ പതിച്ച മൊസാദ് ആസ്ഥാനത്ത് ഗർത്തം
Iran Attack Israel: 50 അടി വീതിയും 30 അടി താഴ്ചയിലുമാണ് ഗർത്തമുണ്ടായത്. മിസൈൽ ആക്രമണത്തിന് പിന്നാലെ അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ നിറഞ്ഞു. സംഭവസമയത്ത് സമീപത്തായി പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾ മണ്ണിൽ മൂടി.
ലോകരാജ്യങ്ങളെ ഞെട്ടിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും വീഡിയോകളുമാണ് ഇസ്രയേൽ ഇറാൻ സംഘർഷ പ്രദേശത്ത് നിന്ന് വരുന്നത്. ഇറാന്റെ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യ യുദ്ധഭീതിയിൽ എന്നാണ് റിപ്പോർട്ട്. ഇപ്പോഴിതാ ഇറാൻ വർഷിച്ച 180-ഓളം ബാലിസ്റ്റിക് മിസൈലുകളിൽ ഒന്ന് ഇസ്രയേലിന്‍റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്‍റെ ടെൽ അവീവിലെ ആസ്ഥാനത്തിന് സമീപം പതിച്ചുവെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ഇതിനു പിന്നാലെ പ്രദേശത്ത് വലിയ തരത്തിലുള്ള ഗർത്തം രൂപപ്പെട്ടതായാണ് വിവരം. ഇതിൻരെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങലിൽ ആകെ പ്രചരിക്കുകയാണ്. മൊസാദ് ആസ്ഥാനത്തിന് സമീപമുള്ള ഒരു ബഹുനില കെട്ടിടത്തിൽ നിന്ന് ചിത്രീകരിച്ച വീഡിയോ ആണ് പുറത്തു വന്നതെന്ന് സിഎൻഎൻ ജിയോ ലൊക്കേറ്റ് ചെയ്തു.
Outside Mossad HQ, 1050p local: pic.twitter.com/r0iiN6E9O8
— Nick Schifrin (@nickschifrin) October 1, 2024
ഒരു പരന്ന പ്രദേശത്താണ് 50 അടി വീതിയിൽ ഗർത്തമുണ്ടായത് 30 അടി താഴ്ചയിലും ഗർത്തമുണ്ടായത്. മിസൈൽ ആക്രമണത്തിന് പിന്നാലെ അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ നിറഞ്ഞു. സംഭവസമയത്ത് സമീപത്തായി പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾ മണ്ണിൽ മൂടി. വ്യോമാക്രമണ സൈറണുകൾ മുഴങ്ങിയതോടെ ഒരു കോടിയോളം പേർ ബോംബ് ഷെൽട്ടറുകളിൽ അഭയം തേടി. അത്യാധുനിക പ്രതിരോധ സംവിധാനങ്ങളായ അയൺ ഡോമും ആരോയുമാണ് മിക്ക മിസൈലുകളും തകർത്തതെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു.
Also read-Iron Dome: ഇസ്രയേലിനു കവചമൊരുക്കുന്ന പ്രതിരോധ സംവിധാനം; അയൺ ഡോം എന്താണ്?
ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണത്തിൽ ഹിസ്ബുല്ല തലവൻ ഹസൻ നസ്‌റല്ലയും ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയും കൊല്ലപ്പെട്ടതിന് പ്രതികാരമായാണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. മണിക്കുറുകൾക്കുള്ളിൽ നൂറുകണക്കിന് മിസൈലുകളാണ് ഇസ്രായേല്‍ ലക്ഷ്യമാക്കി ഇറാന്‍ കഴിഞ്ഞ ദിവസം തൊടുത്തുവിട്ടത്. ജോര്‍ദാന്‍ നഗരത്തിന് മുകളിലൂടെയാണ് ഇറാന്‍ മിസൈലുകള്‍ തൊടുത്തുവിട്ടത്. നിരവധി പേര്‍ ഇസ്രായേലില്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകൾ. ഹിസ്ബുല്ലയ്ക്കെതിരെ കരയുദ്ധം ആരംഭിച്ചതായി ഇസ്രയേല്‍ സൈന്യം അറിയിച്ചതിന് പിന്നാലെയാണ്, ബാലിസ്റ്റിക് മിസൈലുകള്‍ ഇറാന്‍ തൊടുത്തുവിട്ടത്.
സംഭവത്തിനു പിന്നാലെ പ്രതികരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഇറാൻ വലിയ തെറ്റ് ചെയ്തുവെന്നും തിരിച്ചടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.സ്വയം പ്രതിരോധിക്കാനുള്ള നിശ്ചയദാർഢ്യവും ശത്രുക്കൾക്കെതിരെ തിരിച്ചടിക്കാനുള്ള ഇസ്രയേലിന്റെ ദൃഢനിശ്ചയവും ഇറാനിലെ ഭരണകൂടത്തിന് മനസിലാകുന്നില്ല. ഈ തെറ്റിന് ഇറാൻ വലിയ വില നൽകേണ്ടി വരും’’– നെതന്യാഹു പറഞ്ഞു. ഇതിന്റെ പ്രത്യാഘാതങ്ങൾ ഉടൻ അനുഭവിക്കുമെന്നും ഇസ്രയേലിന്റെ യുഎൻ പ്രതിനിധി പറഞ്ഞതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.