മൈക്രോ ആര്‍എന്‍എ കണ്ടെത്തല്‍; വിക്ടര്‍ അംബ്രോസിനും ഗാരി റുവ്കുനിനും വൈദ്യശാസ്ത്ര നൊബേല്‍ | Victor Ambros and Gary Ruvkun microRNA researchers who win nobel prize 2024 in medicine Malayalam news - Malayalam Tv9

Nobel Prize 2024: മൈക്രോ ആര്‍എന്‍എ കണ്ടെത്തല്‍; വിക്ടര്‍ അംബ്രോസിനും ഗാരി റുവ്കുനിനും വൈദ്യശാസ്ത്ര നൊബേല്‍

Published: 

07 Oct 2024 18:24 PM

Victor Ambros and Gary Ruvkun: ജീവജാലങ്ങളുടെ ശരീരത്തിലെ വിവിധ കോശങ്ങളുടെ പ്രവര്‍ത്തനത്തെ വ്യത്യസ്തമാക്കുന്നത് മൈക്രോ ആര്‍എന്‍എ വഴി കൈമാറുന്ന നിര്‍ദേശങ്ങളാണെന്ന് ഇവരുടെ പഠനത്തില്‍ പറയുന്നു. സ്വീഡനിലെ കരോലിന്‍സ്‌ക ഇന്‍സിസ്റ്റിറ്റിയൂട്ടില്‍ വെച്ചാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

Nobel Prize 2024: മൈക്രോ ആര്‍എന്‍എ കണ്ടെത്തല്‍; വിക്ടര്‍ അംബ്രോസിനും ഗാരി റുവ്കുനിനും വൈദ്യശാസ്ത്ര നൊബേല്‍

ിക്ടര്‍ അംബ്രോസും ഗാരി റുവ്കുനിനും (Image Credits: X)

Follow Us On

2024ലെ വൈദ്യശാസ്ത്ര നൊബേല്‍ (Nobel Prize 2024) സ്വന്തമാക്കി അമേരിക്കന്‍ ശാസ്ത്രജ്ഞരായ വിക്ടര്‍ അംബ്രോസും ഗാരി റുവ്കുനിനും (Victor Ambros and Gary Ruvkun). മൈക്രോ ആര്‍എന്‍എ കണ്ടെത്തലും ജീനുകളുടെ അടിസ്ഥാനപരമായ പ്രവര്‍ത്തനത്തെ ആര്‍എന്‍എ എങ്ങനെ നിയന്ത്രിക്കുന്നുവെന്നുമാണ് ഇരുവരും കണ്ടെത്തിയത്. ജീവജാലങ്ങളുടെ ശരീരത്തിലെ വിവിധ കോശങ്ങളുടെ പ്രവര്‍ത്തനത്തെ വ്യത്യസ്തമാക്കുന്നത് മൈക്രോ ആര്‍എന്‍എ വഴി കൈമാറുന്ന നിര്‍ദേശങ്ങളാണെന്ന് ഇവരുടെ പഠനത്തില്‍ പറയുന്നു. സ്വീഡനിലെ കരോലിന്‍സ്‌ക ഇന്‍സിസ്റ്റിറ്റിയൂട്ടില്‍ വെച്ചാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

Also Read: World Cerebral Palsy Day: സെറിബ്രൽ പാൾസി എങ്ങനെ തിരിച്ചറിയാം? ഇതിൻ്റെ ലക്ഷണങ്ങളും കാരണങ്ങളുമറിയാം

എങ്ങനെയാണ് ജീവജാലങ്ങള്‍ പരിണമിച്ചത്, എങ്ങനെയാണ് ശരീരത്തിലെ അവയവങ്ങള്‍ പ്രവര്‍ത്തിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കാന്‍ മൈക്രോ ആര്‍എന്‍എയുടെ കണ്ടെത്തല്‍ ഗുണം ചെയ്തു. ശരീരത്തിലെ എല്ലാ കോശങ്ങളിലും ഒരേരീതിയിലുള്ള ജനിതകദ്രവ്യമാണ് ഉള്ളത്. എന്നാല്‍ പേശീകോശങ്ങള്‍, സിരാകോശങ്ങള്‍ തുടങ്ങി വ്യത്യസ്തതരം കോശങ്ങള്‍ മനുഷ്യ ശരീരത്തില്‍ രൂപപ്പെടുന്നുണ്ട്. ഇവയുടെ കാരണം നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത് ജീന്‍ ക്രമപ്പെടുത്തല്‍ എന്ന പ്രക്രിയയിലേക്ക് ആയിരിക്കും. ഓരോ തരം കോശങ്ങളിലും ആവശ്യമായ ജീനുകള്‍ മാത്രമേ പ്രവര്‍ത്തിക്കൂവെന്നും കണ്ടെത്തലില്‍ പറയുന്നു.

നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചുകൊണ്ടുള്ള എക്‌സ് പോസ്റ്റ്‌

എങ്ങനെയാണ് കോശങ്ങള്‍ രൂപപ്പെടുന്നുവെന്നാണ് വിക്ടര്‍ അംബ്രോസും ഗാരി റുവ്കുനും തങ്ങളുടെ പഠനത്തിലൂടെ അറിയാന്‍ ശ്രമിക്കുന്നത്. ചെറു ആര്‍എന്‍എ വിഭാഗത്തെ കണ്ടെത്താന്‍ മാത്രമല്ല ജീന്‍ ക്രമപ്പെടുത്തലില്‍ അവയ്ക്കുള്ള പങ്കിനെ കണ്ടെത്താനും അവര്‍ പഠനത്തെ പ്രയോജനപ്പെടുത്തി.

Also Read: Third state of life: ജീവിതത്തിനും മരണത്തിനും അപ്പുറമുള്ള നിഗൂഢമായ ‘മൂന്നാം അവസ്ഥ’… സ്ഥിരീകരണവുമായി ശാസ്ത്രജ്ഞർ

അതേസമയം, 2023ലും ആര്‍എന്‍എയുമായി ബന്ധപ്പെട്ട പഠനത്തിനാണ് വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം നല്‍കിയത്. മെസഞ്ചര്‍ ആര്‍എന്‍എയെ ന്യൂക്ലിയോസൈഡ് പരിഷ്‌കരണത്തിന് വിധേയമാക്കുന്നത് വഴി കോവിഡ് 19നെതിരെ വാക്‌സില്‍ വികസിപ്പിക്കാന്‍ വഴിവെച്ച ഡ്രൂ വീസ്മാന്‍, കാത്തലിന്‍, കാരിക്കോ എന്നിവര്‍ക്കായിരുന്നു കഴിഞ്ഞ വര്‍ഷത്തെ നൊബേല്‍.

Related Stories
Israel Hamas War: ഇസ്രയേൽ – ഹമാസ് സംഘർഷത്തിന് ഒരു വയസ്; ദുരന്തഭൂമിയായ ഗാസയിൽ കൊല്ലപ്പെട്ടത് 42000 പേർ
Bigfoot: ‘ഭയാനകമായ നിമിഷം, നടുക്കം ഇനിയും മാറിയിട്ടില്ല’; ബിഗ്ഫൂട്ടിനെ കണ്ട് ഭയന്നോടി ഹൈക്കര്‍
Jerry Lee: മിയ ഖലീഫ മുതല്‍ വോഡ്ക വരെ; സി വി കണ്ട് ഉദ്യോഗാര്‍ത്ഥിയെ വിളിച്ചത് 29 കമ്പനികള്‍
Donald Trump: ‘ഇറാന്റെ ആണവകേന്ദ്രങ്ങൾ ഇസ്രായേൽ തകർക്കണം’; തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡൊണാൾഡ് ട്രംപ്
Jeddah Tower : ബുർജ് ഖലീഫയ്ക്ക് ഇനി രണ്ടാം സ്ഥാനം; ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ജിദ്ദ ടവറിൻ്റെ നിർമാണം പുനരാരംഭിച്ചു
Magic Mushroom : മാജിക് മഷ്റൂം തലയ്ക്ക് പിടിച്ചു; ജനനേന്ദ്രിയം കോടാലി കൊണ്ട് വെട്ടിയെറിഞ്ഞ് യുവാവ്
നല്ലൊരു ദിവസത്തിന് ഇവ ശീലമാക്കാം
അത്താഴം നേരത്തെ കഴിച്ചോളൂ; ഗുണങ്ങൾ ഒരുപാടുണ്ട്
പപ്പായക്കുരു കളയല്ലേ; കാൻസറിനെ വരെ ചെറുക്കും
പുസ്തകം പൂജയ്ക്ക് വെക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
Exit mobile version