US Election Process: കൂടുതൽ വോട്ടു കിട്ടിയാലും ജയിക്കുമെന്ന് ഉറപ്പില്ല; അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇങ്ങനെ
US Presidential Election 2024: യുഎസ് കോൺഗ്രസ് അമേരിക്കൻ പാർലമെൻ്റ് എന്നാണ് അറിയപ്പെടുന്നത്. രാജ്യസഭയും ലോക്സഭയും പോലെ അമേരിക്കൻ പാർലമെന്റിനും രണ്ട് സഭകളുണ്ട്. ജനപ്രതിനിധി സഭ, സെനറ്റ് എന്നാണ് ഇവ അറിയപ്പെടുന്നത്.
ലോകത്തെ തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ സങ്കീർണമായ തെരഞ്ഞെടുപ്പ് രീതിയാണ് അമേരിക്കയിലേത്. നമ്മുടെ രാജ്യത്തെ തെരഞ്ഞെടുപ്പിൽ നിന്നും തികച്ചും വ്യത്യസ്തമാണ് അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. അമേരിക്ക വിവിധ സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണ്. ചരിത്രപരമായി തന്നെ ഓരോ സംസ്ഥാനത്തിനും സവിശേഷമായ അധികാരങ്ങളും പ്രത്യേകതകളുമുണ്ട്. അതുകൊണ്ടാണ് അമേരിക്കൻ തെരഞ്ഞെടുപ്പ് ഇത്ര സങ്കീർണ്ണമാകാനും കാരണം. റിപ്പബ്ലിക്കൻ പാർട്ടിയും ഡെമോക്രാറ്റിക് പാർട്ടി തമ്മിലാണ് അമേരിക്കയിൽ പോരാട്ടം നടക്കുന്നത്.
അമേരിക്ക തെരഞ്ഞെടുപ്പ് ചൂടിലാണെങ്കിലും ജനങ്ങളല്ല പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. നാല് വർഷം കൂടുമ്പോഴാണ് അമേരിക്കയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒരു വർഷത്തോളം നീണ്ട് നിൽക്കുന്ന നടപടിക്രമങ്ങൾക്കൊടുവിൽ പ്രസിഡന്റിനെയും തെരഞ്ഞെടുക്കും. എന്നാൽ നേരിട്ടല്ല പ്രസിഡന്റിനെ ജനങ്ങൾ തെരഞ്ഞെടുക്കുന്നത്. സ്ഥാനാർത്ഥികളോടും പാർട്ടികളോടും ഓരോ സംസ്ഥാനത്തിനുമുള്ള ചായ്വാണ് പൊതുതെരഞ്ഞെടുപ്പിലൂടെ അറിയാൻ സാധിക്കുക.
ഇലക്ടറല്‍ കോളജ് എന്ന രീതിയിലൂടെയാണ് അമേരിക്കൻ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. ഈ രീതിയിലൂടെ അഭിപ്രായം അറിഞ്ഞതിന് ശേഷം കൂടുതൽ പിന്തുണ ലഭിക്കുന്ന പാർട്ടി സംസ്ഥാനത്ത് ഇലക്ടറൽമാരെ നിയമിക്കും. ഈ ഇലക്ടറൽമാരാണ് പ്രസിഡന്റിനെയും വെെസ് പ്രസിഡന്റിനെയും തെരഞ്ഞെടുക്കുന്നത്.
ഇലക്ടറല്‍ കോളജ്
ഓരോ സംസ്ഥാനത്തിനും നിശ്ചയിച്ചിട്ടുള്ള ഇലക്ടറൽമാരിൽ ഭൂരിപക്ഷം പേർ ആരെ പിന്തുണയ്ക്കുന്നുവോ അവരായിരിക്കും അമേരിക്കൻ പ്രസിഡന്റ് ആകുക. അമേരിക്കയുടെ ഭരണഘടനയുണ്ടാക്കിയ സമയത്ത് വലിയ ചർച്ചകൾക്ക് ശേഷമാണ് ഇലക്ടറല്‍ കോളജ് എന്ന ആശയത്തിലേക്ക് എത്തുന്നത്. ജനസംഖ്യകൂടുതലുള്ള സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ വോട്ട് ലഭിക്കുന്ന വ്യക്തി ഭരിക്കുകയും മറ്റ് സംസ്ഥാനങ്ങൾക്ക് രാജ്യത്തിന്റെ പരമാധികാരിയെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയയിൽ റോൾ ഇല്ലാതാകുകയും ചെയ്യുന്നത് ശരിയല്ല എന്ന് ഭരണഘടനാ ശിൽപികൾ വിലയിരുത്തിയത് കൊണ്ടാണ് ഇത്തരമൊരു തെരഞ്ഞെടുപ്പ് രീതിയിലേക്ക് അമേരിക്കയെത്തിയത്. അമേരിക്കൻ ജനാധിപത്യത്തിന്റെ അടിത്തറയായാണ് ഇലക്ടറല്‍ കോളജിനെ കാണുന്നത്.
യുഎസ് ഭരണഘടന പ്രകാരം പ്രസിഡന്റിനെ തെരഞ്ഞേടുക്കേണ്ടത് ഇലക്ടര്‍മാരാണ്. രാജ്യത്തെ 50 സംസ്ഥാനങ്ങള്‍ക്കും തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിലും ജനസംഖ്യക്ക് അനുപാതികമായുള്ള ഇലക്ടര്‍മാരുണ്ടാകും. ഒരു സംസ്ഥാനത്ത് കുറഞ്ഞത് മൂന്ന് ഇലക്ടറൽമാരെങ്കിലും ഉണ്ടാകും. ഈ തെരഞ്ഞെടുപ്പിൽ 538 ഇലക്ടറൽ വോട്ടുകളാണുള്ളത്. 270-ൽ അധികം ഇലക്ടറൽ വോട്ട് നേടുന്ന വ്യക്തിക്ക് അമേരിക്കൻ പ്രസിഡന്റാകാം.
യുഎസ് കോൺഗ്രസ് അമേരിക്കൻ പാർലമെൻ്റ് എന്നാണ് അറിയപ്പെടുന്നത്. രാജ്യസഭയും ലോക്സഭയും പോലെ അമേരിക്കൻ പാർലമെന്റിനും രണ്ട് സഭകളുണ്ട്. ജനപ്രതിനിധി സഭ, സെനറ്റ് എന്നാണ് ഇവ അറിയപ്പെടുന്നത്. 50 സംസ്ഥാനങ്ങളിൽ നിന്നായി 435 അംഗങ്ങൾ ജനപ്രതിനിധിസഭയിലും, സംസ്ഥാനങ്ങളിൽ നിന്നുള്ള 2 സെറ്റർ വീതവും സെനറ്റിലുമുണ്ടാകും. 538 അംഗങ്ങളാണ് ഇരുസഭകളിലുമായി യുഎസ് കോൺഗ്രസിനുള്ളത്.
യുഎസ് ആര് ഭരിക്കും എന്ന് തീരുമാനിക്കുക ഏഴ് സ്വിംഗ് സ്റ്റുകളാണ്. മറ്റ് സംസ്ഥാനങ്ങൾ പാർട്ടികളെ പിന്തുണയ്ക്കുമ്പോൾ ഇവർ തങ്ങൾക്ക് അനുയോജ്യമാണെന്ന് തോന്നുന്നവരെ പിന്തുണയ്ക്കും. രണ്ട് കക്ഷികളുമായും ഇവർ യോജിക്കാത്തതിനാൽ ഇവർ പിന്തുണയ്ക്കുന്നവർക്കാണ് തെരഞ്ഞെടുപ്പിൽ മുൻതൂക്കം. അരിസോണ, ജോർജിയ, മിഷഗൺ, നെവാഡ, നോർത്ത് കരോലിന , പെൻസിൽവാനിയ,വിസ്കോൺസിൻ എന്നീ ഏഴ് സംസ്ഥാനങ്ങളാണ് സ്വിംഗ് സ്റ്റേറ്റുകൾ.
പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് ഡിസംബർ 17-ന് 538 ഇലക്ടറല്‍മാരും വോട്ട് ചെയ്യും. 2025 ജനുവരി ആറിന് വോട്ടെണ്ണൽ. സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടിന്റെ എണ്ണം പരസ്യപ്പെടുത്തുന്നത് സെനറ്റ് അദ്ധ്യക്ഷനായിരിക്കും. 2025 ജനുവരി 20-ന് പുതിയ പ്രസിഡൻ്റ് ചുമതലയേൽക്കും. പ്രസിഡന്റ് സ്ഥാനമേറ്റെടുത്തതിന് പിന്നാലെ ഇലക്ടറൽ കോളേജ് പിരിച്ചുവിടുംയ
റിപ്പബ്ലിക്കൻ പാർട്ടിയുടെ ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥി കമലാ ഹാരിസും തമ്മിലാണ് ഇത്തവണ വാശിയേറിയ മത്സരം നടക്കുന്നത്. ബാലറ്റ് പേപ്പറിൽ ആറ് സ്ഥാനാർത്ഥികൾ ഉണ്ടെങ്കിലും മറ്റുള്ളവർ അത്ര പ്രസക്തരല്ല. പ്രസിഡന്റിനെ കണ്ടെത്താനാണ് വോട്ട് ചെയ്യുന്നത്. ഈ വോട്ട് പോപ്പുലർ വോട്ടെന്നാണ് അറിയപ്പെടുന്നത്. പക്ഷേ ഏറ്റവും കൂടുതൽ പോപ്പുലർ വോട്ട് നേടുന്ന വ്യക്തി വിജയിയാകണമെന്നില്ല. ഇലക്ടറൽ കോളേജാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുക.