US Election 2024: തിരഞ്ഞെടുപ്പിലെ ഉത്കണ്ഠയകറ്റാൻ അമേരിക്കക്കാർ കണ്ടത് പോൺ വീഡിയോ; കണക്കുകൾ ഞെട്ടിക്കുന്നത്

US Was Watching Porn On Election Day: എന്നാൽ ആരാകും വിജയ് എന്നതോർത്ത് തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം കടുത്ത ഉത്കണ്ഠയും ടെൻഷനുമാണ് അമേരിക്കക്കാർ അനുഭവിച്ചത്. ആര് ജയിക്കുമെന്നോർത്തുള്ള ടെൻഷനിൽ നിന്ന് മോചനം നേടാനായി അമേരിക്കക്കാർ തിരഞ്ഞെടുത്ത വഴിയാണ് അൽപ്പം വിചിത്രമായിരിക്കുന്നത്.

US Election 2024: തിരഞ്ഞെടുപ്പിലെ ഉത്കണ്ഠയകറ്റാൻ അമേരിക്കക്കാർ കണ്ടത് പോൺ വീഡിയോ; കണക്കുകൾ ഞെട്ടിക്കുന്നത്

Represental Images (Credits: Freepik)

Published: 

11 Nov 2024 15:15 PM

ആരാകും അമേരിക്കയുടെ അടുത്ത പ്രസിഡന്റ് എന്ന ആകാംക്ഷയിലായിരുന്നു കഴിഞ്ഞ നവംബർ അഞ്ച് വരെ ലോകം. എല്ലാ പ്രവചനങ്ങളും ട്രംപ്-കമല പോരാട്ടത്തിൽ കമലയുടെ പേരുകൾ എടുത്തുപറഞ്ഞെങ്കിലും വിധി മറൊന്നായിരുന്നു. ഇഞ്ചോടിഞ്ച് വിധിയെഴുത്തിൽ അന്തിമഫലം വന്നപ്പോൾ ആധികാരികമായ വിജയം ട്രംപ് നേടി. എന്നാൽ ആരാകും വിജയ് എന്നതോർത്ത് തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം കടുത്ത ഉത്കണ്ഠയും ടെൻഷനുമാണ് അമേരിക്കക്കാർ അനുഭവിച്ചത്. ആര് ജയിക്കുമെന്നോർത്തുള്ള ടെൻഷനിൽ നിന്ന് മോചനം നേടാനായി അമേരിക്കക്കാർ തിരഞ്ഞെടുത്ത വഴിയാണ് അൽപ്പം വിചിത്രമായിരിക്കുന്നത്.

എന്താണ് ആ വഴി എന്നാകും നിങ്ങളിപ്പോൾ ചിന്തിക്കുന്നത്? പോൺ അഥവാ അശ്ലീല വീഡിയോകൾ കൂടുതലായി കണ്ടുകൊണ്ടാണ് യുഎസ് പൗരന്മാർ തങ്ങളുടെ അടുത്ത ഭരണാധികാരി ആരായിരിക്കും എന്നത് സംബന്ധിച്ച ഉത്കണ്ഠ അതിജീവിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്രമുഖ പോൺ വെബ്‌സൈറ്റായ പോൺഹബ്ബ് പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സാധാരണയിൽ നിന്ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസം പോൺ വീഡിയോകൾ കാണുന്നതിൽ ഏഴ് ശതമാനം വർധനവാണ് രേഖപ്പെടുത്തിയതെന്ന് പോൺഹബ്ബിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നു.

രാവിലെ എട്ട് മണിക്കും ഒമ്പത് മണിക്കും ഇടയിലാണ് തങ്ങളുടെ സെർവറിലേക്ക് ട്രാഫിക് ഏറ്റവും കൂടുതലായി ഉണ്ടായതെന്നും പോൺഹബ്ബ് പറയുന്നു. നവംബർ മൂന്ന് മുതൽ ആറ് വരെയുള്ള വിശദവിവരങ്ങൾ ക്രോഡീകരിച്ചുള്ള കണക്കുകളാണ് പോൺഹബ്ബ് പുറത്തുവിട്ടിരിക്കുന്നത്. അതേസമയം ഈ ദിവസങ്ങളിൽ വൈകിട്ട് ആറ് മണി മുതൽ അർധരാത്രി വരെ പോൺഹബ്ബിലേക്കുള്ള ട്രാഫിക്കിൽ 16 ശതമാനം ഇടിവുള്ളതായും കണക്കുകൾ കാണിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാനുള്ള ആകാംക്ഷയാണ് ട്രാഫിക്കിൽ ഇടിവ് വരാനുള്ള കാരണമെന്നും വിലയിരുത്തലുണ്ട്.

എന്നാൽ രാഷ്ട്രീയഭേദമന്യെ എല്ലാ സംസ്ഥാനക്കാരും പോൺ വീഡിയോകൾ കാണാൻ ഈ സൈറ്റിൽ എത്തിപ്പെട്ടിട്ടുണ്ട്. വ്യത്യസ്ത സംസ്ഥാനങ്ങളിൽ വ്യത്യസ്ത തരം പോൺ വീഡിയോകളാണ് കൂടുതലായി തിരയപ്പെട്ടത്. കാലിഫോർണിയക്കാർ ‘തിക്ക് ആൻഡ് കർവി’ എന്നാണ് കൂടുതലായി തിരഞ്ഞതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. കൊളറാഡോക്കാർ പക്ഷേ ‘നോ നട്ട് നവംബർ’ എന്നാണ് കൂടുതലായി തിരഞ്ഞത്.

ഇക്കൂട്ടത്തിൽ ഫ്‌ളോറിഡക്കാരാണ് ഏറ്റവും രസകരമായ സെർച്ച് നടത്തിയിരിക്കുന്നത്. ഡൊണാൾഡ് ട്രംപ് പ്രചാരണത്തിനായി ഉപയോഗിച്ച ‘മാഗ’ (MAGA – Make America Great Again) ആണ് ഫ്‌ളോറിഡക്കാർ കൂടുതലായി തിരഞ്ഞിരിക്കുന്നത്. അതിനാൽ തന്നെ വലതുപക്ഷ വികാരങ്ങളേയും പോൺ വീഡിയോകളേയും തമ്മിൽ ബന്ധിപ്പിക്കുകയാണ് ട്രംപിന് വോട്ട് ചെയ്ത ഫ്‌ളോറിഡ ചെയ്തത് എന്നാണ് ചില നിരീക്ഷകരുടെ അഭിപ്രായം.

അതേസമയം യുഎസ്സിലെ 14 സംസ്ഥാനങ്ങളിൽ പോൺഹബ്ബ് നിലവിൽ നിരോധിച്ചിട്ടുണ്ട്. അലബാമ, ആർക്കൻസാ, ഐഡഹോ, ഇൻഡ്യാന, കൻസാസ്, കെന്റക്കി, മിസ്സിസ്സിപ്പി, മോൻടാന, നെബ്രാസ്‌ക, നോർത്ത് കാരോലിന, ഒഖ്‌ലഹോമ, ടെക്‌സാസ്, യൂടാ, വെർജീനിയ എന്നീ സംസ്ഥാനങ്ങളിലാണ് പോൺ ഹബ്ബിന് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.

2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
പ്രമേഹരോഗികൾ കഴിക്കേണ്ട ഭക്ഷണങ്ങൾ