5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

US Deported Indians: ഓരോ ആറ് മണിക്കൂറിലും നാടുകടത്തല്‍; ആശങ്കയിലാഴ്ത്തി അമേരിക്കയില്‍ നിന്നുള്ള കണക്കുകള്‍

In 2024 US Deported Indians in Every Six Hours: 2021ല്‍ ആകെ 59,011 പേരെയായിരുന്നു ആഗോളതലത്തില്‍ യുഎസ് നാടുകടത്തിയിരുന്നത്. ഇതില്‍ 292 പേര്‍ ഇന്ത്യക്കാരായിരുന്നു. എന്നാല്‍ 2024 എത്തിയപ്പോഴേക്ക് 2,71,484 പേരെ യുഎസ് നാടുകടത്തിയപ്പോള്‍ ഇന്ത്യക്കാരുടെ എണ്ണം 1,529 ആയി വര്‍ധിച്ചു.

US Deported Indians: ഓരോ ആറ് മണിക്കൂറിലും നാടുകടത്തല്‍; ആശങ്കയിലാഴ്ത്തി അമേരിക്കയില്‍ നിന്നുള്ള കണക്കുകള്‍
യുഎസില്‍ നിന്നുള്ള ദൃശ്യം Image Credit source: PTI
shiji-mk
SHIJI M K | Published: 27 Dec 2024 15:32 PM

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ നിന്ന് ഓരോ മണിക്കൂറിലും ഓരോ ഇന്ത്യക്കാനെ വെച്ച് നാടുകടത്തിയിരുന്നതായി റിപ്പോര്‍ട്ട്. ഡിസംബര്‍ 19ന് യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2021നും 2024നുമിടയില്‍ നാടുകടത്തിയ ഇന്ത്യക്കാരുടെ എണ്ണം 400 ശതമാനമായി വര്‍ധിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

2021ല്‍ ആകെ 59,011 പേരെയായിരുന്നു ആഗോളതലത്തില്‍ യുഎസ് നാടുകടത്തിയിരുന്നത്. ഇതില്‍ 292 പേര്‍ ഇന്ത്യക്കാരായിരുന്നു. എന്നാല്‍ 2024 എത്തിയപ്പോഴേക്ക് 2,71,484 പേരെ യുഎസ് നാടുകടത്തിയപ്പോള്‍ ഇന്ത്യക്കാരുടെ എണ്ണം 1,529 ആയി വര്‍ധിച്ചു.

ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി കരാറുകള്‍ യുഎസ് കുടിയേറ്റ നിയമത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ എന്നിവയാണ് നാടുകടത്തലിന് കാരണമായി ഇന്ത്യന്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. 2024ല്‍ നാടുകടത്തലില്‍ ഉണ്ടായ വര്‍ധനവ് നിയമവിരുദ്ധമായി തുടരുന്നവരെ ലക്ഷ്യം വെച്ചുള്ളതാകാമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, 2025 ജനുവരിയില്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം അധികാരത്തിലേറാന്‍ പോവുകയാണ്. കുടിയേറ്റ നിയമങ്ങള്‍ കടുപ്പിക്കുമെന്ന് ട്രംപ് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ ബൈഡന്‍ ഭരണകൂടം നടത്തുന്ന നാടുകടത്തല്‍ നടപടികള്‍ ഇന്ത്യക്കാരില്‍ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്.

ട്രംപ് പ്രസിഡന്റായിരുന്ന 2019, 2020 വര്‍ഷങ്ങളില്‍ ആകെ 3,928 ഇന്ത്യക്കാരെയാണ് യുഎസില്‍ നിന്ന് നാടുകടത്തിയിരുന്നത്. അനധികൃതമായി രാജ്യത്ത് തുടര്‍ന്നിരുന്നവരെയാണ് അന്ന് നാടുകടത്തിലിന് വിധേയമാക്കിയിരുന്നത്.

പിന്നീട് 2021ല്‍ ജോ ബൈഡന്‍ അധികാരത്തിലേറിയപ്പോഴും ഇന്ത്യക്കാരെ നാടുകടത്തലിന് വിധേയമാക്കിയിരുന്നു. 2021 മുതല്‍ 2024 വരെയുള്ള കാലയളവില്‍ 3,467 ഇന്ത്യക്കാരെയാണ് അമേരിക്കയില്‍ നിന്നും രാജ്യത്തേക്ക് തിരികെ അയച്ചത്.

Also Read: New Year Celebrations Dubai: കുടുംബങ്ങൾക്കും അവിവാഹിതർക്കും പ്രത്യേക ഇടങ്ങൾ; പുതുവത്സരാഘോഷത്തിന് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി

യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് വ്യക്തമാക്കുന്നത് അനുസരിച്ച് ഏകദേശം 18,000 ത്തോളം ഇന്ത്യക്കാരാണ് നിലവില്‍ യുഎസില്‍ നാടുകടത്തല്‍ ഭീഷണിയില്‍ കഴിയുന്നത്.

കഴിഞ്ഞ നവംബര്‍ മാസത്തില്‍ ഐസിഇ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ അനധികൃതമായി യുഎസിലേക്ക് കുടിയേറിയ 14.4 ലക്ഷം ആളുകള്‍ നാടുകടത്തല്‍ ഭീഷണിയിലാണെന്ന് പറയുന്നത്. ആകെ 14.4 ലക്ഷത്തില്‍ 17,490 ഇന്ത്യക്കാരെയാണ് യുഎസ് നാടുകടത്താന്‍ സാധ്യതയുള്ളത്.

അതേസമയം, കഴിഞ്ഞ ഒക്ടോബര്‍ 22നാണ് യുഎസില്‍ തുടരാന്‍ അര്‍ഹതയില്ലാത്ത ഇന്ത്യന്‍ പൗരന്മാരെ അവസാനമായി നാടുകടത്തിയത്. അനധികൃതമായി താമസിച്ചിരുന്ന ഇന്ത്യന്‍ പൗരന്മാരെ നാടുകടത്തിയതായി യുഎസ് ആഭ്യന്തര സുരക്ഷ വകുപ്പാണ് അറിയിച്ചത്. ഇന്ത്യന്‍ സര്‍ക്കാരുമായി സഹകരിച്ചാണ് നടപടിയെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

യുഎസ് ഇമിഗ്രേഷന്‍ നിയമങ്ങള്‍ കര്‍ശനമായി തുടരുമെന്നും നിയമവിരുദ്ധമായി പ്രവേശിക്കുന്നവര്‍ക്ക് കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടതായി വരുമെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി പറഞ്ഞു.

Latest News