Viral News: പ്രതി ഒന്ന് വന്നതേ ഓര്‍മ്മയുള്ളൂ, വസ്ത്രം വിറ്റുപ്പോയത് ഞൊടിയിടയില്‍
Luigi Mangione Worn Sweater Sells Out: സിനിമ താരമോ അല്ലെങ്കില്‍ ക്രിക്കറ്റ് താരങ്ങളോ ധരിക്കുന്ന വസ്ത്രങ്ങളെയും മറ്റും ചുറ്റിപ്പറ്റി ഒരുപാട് റിപ്പോര്‍ട്ടുകള്‍ ദിനംപ്രതി പുറത്തുവരാറുണ്ട്. അവ എവിടെ നിന്ന് വാങ്ങിച്ചു കൂടെ ആരുണ്ടായിരുന്നു തുടങ്ങി പല വിവരങ്ങളും വ്‌ളോഗര്‍മാര്‍ പുറത്തുവിടാറുണ്ട്.
സിനിമാ താരങ്ങളുടെയെല്ലാം വസ്ത്രമോ അവര്‍ ഉപയോഗിച്ച വാച്ചോ അങ്ങനെ തുടങ്ങി പലതും ലേലത്തിന് വെക്കുന്നത് കണ്ടിട്ടില്ലേ? ബ്രാന്‍ഡഡ് സാധനങ്ങള്‍ അല്ലെങ്കില്‍ പോലും നിമിഷ നേരം കൊണ്ടാണ് അവയെല്ലാം വിറ്റുപോകാറുള്ളത്. താരങ്ങള്‍ ഏതെങ്കിലും നല്ലൊരു ഷര്‍ട്ടോ പാന്റോ കൂളിങ് ഗ്ലാസോ ധരിച്ചെത്തിയാല്‍ അതിന്റെ അതിന്റെ വില പരിശോധിക്കുന്നവരാണ് നമ്മള്‍. അതിന് എത്ര രൂപയാണെന്നും ഏത് ബ്രാന്‍ഡാണെന്നും അറിയുന്നതിന് പൊതുവേ എല്ലാവരും വലിയ താത്പര്യം പ്രകടിപ്പിക്കാറുണ്ട്.
സിനിമ താരമോ അല്ലെങ്കില്‍ ക്രിക്കറ്റ് താരങ്ങളോ ധരിക്കുന്ന വസ്ത്രങ്ങളെയും മറ്റും ചുറ്റിപ്പറ്റി ഒരുപാട് റിപ്പോര്‍ട്ടുകള്‍ ദിനംപ്രതി പുറത്തുവരാറുണ്ട്. അവ എവിടെ നിന്ന് വാങ്ങിച്ചു കൂടെ ആരുണ്ടായിരുന്നു തുടങ്ങി പല വിവരങ്ങളും വ്‌ളോഗര്‍മാര്‍ പുറത്തുവിടാറുണ്ട്.
ഈ വസ്ത്രങ്ങളെല്ലാം ധരിച്ചിരിക്കുന്നത് പ്രശസ്തരായ ആളുകളാണ്. എന്നാല്‍ ഒരു കൊലപാതക കേസ് പ്രതിയുടെ വസ്ത്രങ്ങള്‍ ഇതുപോലെ വിറ്റഴിഞ്ഞാല്‍ എങ്ങനെയിരിക്കും. പ്രതി കോടതിയിലേക്ക് എത്തിയതേ ഓര്‍മയുള്ളൂ, അയാള്‍ ധരിച്ച വസ്ത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് വിറ്റഴിഞ്ഞത്.
യുഎസിലാണ് സംഭവം നടക്കുന്നത്. യുണൈറ്റഡ് ഹെല്‍ത്ത്‌കെയര്‍ സിഇഒ ബ്രയാണ്‍ തോംപ്‌സണ്‍ കൊലപാതകക്കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ലുയിഗി മാന്‍ജിയോനിയുടെ വസ്ത്രങ്ങളാണ് ഇത്തരത്തില്‍ വിറ്റഴിഞ്ഞത്. ന്യൂയോര്‍ക്കിലെ ജില്ലാ കോടതിയിലെത്തിച്ചതായിരുന്നു ഇയാളെ. എന്നാല്‍ അയാള്‍ ചെയ്ത കുറ്റകൃത്യത്തേക്കാള്‍ ഉപരി എല്ലാവരും ശ്രദ്ധിച്ചത് വസ്ത്രങ്ങളായിരുന്നു.
ഒന്നും രണ്ടും കേസുകളായിരുന്നില്ല ഇയാള്‍ക്കെതിരെ ഉണ്ടായിരുന്നത്. കൊലപാതകം, തീവ്രവാദം, ആയുധ കുറ്റകൃത്യം ഉള്‍പ്പെടെ പതിനൊന്നോളം കേസുകളുടെ ഹിയറിങ്ങിനായാണ് ലുയിഗി മാന്‍ജിയോനിയെ കോടതിയിലെത്തിച്ചത്. എന്നാല്‍ ലുയിഗി ചെയ്ത കുറ്റകൃത്യങ്ങളെ എല്ലാം നിഷ്പ്രഭമാക്കി കൊണ്ട് ആളുകളുടെ ശ്രദ്ധ പോയത് അയാള്‍ ധരിച്ച സ്വെറ്ററിലേക്കായിരുന്നു.
Also Read: Cow Dung Import: ചാണകത്തിന് ഇത്രയും ഡിമാൻഡോ…; ക്യൂ നിന്ന് ഗൾഫ് രാജ്യങ്ങൾ, കാരണം ഇതാണ്
മെറൂണ്‍ നിറത്തില്‍ വെള്ള കോളറുള്ള സ്വെറ്ററും ഓറഞ്ച് നിറത്തിലുള്ള ഷൂസുമായിരുന്നു ലുയിഗി ധരിച്ചിരുന്നത്. എന്നാല്‍ ഇതുമാത്രമല്ല ആളുകളെ ആകര്‍ഷിച്ചത്. ലുയിഗി ധരിച്ചിരിക്കുന്നത് ആയിരം ഡോളര്‍ വിലയുള്ള മൈസണ്‍ മാര്‍ഗിയേല ബ്രാന്‍ഡ് സ്വെറ്റര്‍ ആണെന്നാണ് ആദ്യം പലരും കരുതിയിരുന്നത്. അതിനാല്‍ തന്നെ ഒരു കുറ്റവാളി ഇത്രയ്ക്ക് സമ്പന്നന്‍ ആകുന്നത് എങ്ങനെയെന്ന ചിന്ത എല്ലാവരിലും ഉദിച്ചു.
എന്നാല്‍ പിന്നീടാണ് സത്യം മനസിലായത്. നോര്‍ഡ്‌സ്‌ട്രോമില്‍ നിന്നുള്ള അലക്കാന്‍ സാധിക്കുന്ന മെറിനോ ക്രൂനെക്ക് സ്വെറ്ററായിരുന്നു ലുയിഗി ധരിച്ചിരുന്നത്. ഇതിന് ഏകദേശം 7,500 രൂപയാണ് വില വരുന്നത്.
എല്ലാവരും വലിയ തോതില്‍ വസ്ത്രം ഏറ്റെടുത്തതോടെ 30 ശതമാനത്തോളം ഇളവ് നല്‍കാന്‍ കമ്പനി തീരുമാനിച്ചു. ഇതോടെ ഏഴ് നിറത്തില്‍ പുറത്തിറങ്ങിയ വസ്ത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് വിറ്റുതീര്‍ന്നത്.