5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

UK Woman Fired From Work: ഓഫീസില്‍ സ്‌പോര്‍ട്സ് ഷൂ ധരിച്ചെത്തിയതിന് ജീവനക്കാരിയെ പുറത്താക്കി; 32 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി കമ്പനി

UK Woman Fired For Wearing Sports Shoes: എലിസബത്തിന് സ്ഥാപനത്തിലെ ഡ്രസ് കോഡിനെ പറ്റി അറിയില്ലായിരുന്നു. ഇതിനെ തുടർന്ന് ഇട്ടുവന്നിരുന്ന ഷൂവിന്റെ പേരില്‍ മൂന്നുമാസത്തിനുശേഷം അവരെ ജോലിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

UK Woman Fired From Work: ഓഫീസില്‍ സ്‌പോര്‍ട്സ് ഷൂ ധരിച്ചെത്തിയതിന് ജീവനക്കാരിയെ പുറത്താക്കി; 32 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി കമ്പനി
എലിസബത്ത് ബെനാസി Image Credit source: social media
sarika-kp
Sarika KP | Published: 28 Dec 2024 14:59 PM

ചില സ്ഥാപനങ്ങളിൽ ജീവനക്കാർ ജോലിയിൽ പാലിക്കേണ്ട മര്യാദകളെ പറ്റി പറയുന്നുണ്ട്.
അവർ ധരിക്കേണ്ട ഡ്രസ് കോഡിനെ പറ്റിയും ഇതിൽ പരാമർശിക്കുന്നുണ്ട്. എന്ത് ധരിക്കാം. എന്ത് ധരിച്ചുകൂടാ എന്നതൊക്കെ ഈ നിയമങ്ങളെ മുൻനിർത്തിയാകും. ഇത്തരത്തിലുള്ള നിയമങ്ങള്‍ പാലിച്ചില്ലെങ്കിൽ സ്ഥാപനത്തിന്റെ ഭാ​ഗത്ത് നിന്ന് നടപടി സ്വീകരിക്കാറുണ്ട്. അത്തരത്തിലുള്ള സംഭവത്തിന് 20 വയസ്സുകാരി സമര്‍പ്പിച്ച പരാതിയും കോടതിയുടെ നടപടിയുമാണ് ഇപ്പോൾ
ശ്രദ്ധേയമാവുകയാണ്.

ലണ്ടൻ സ്പോർട്സ് ഷൂ ധരിച്ച് ഓഫീസിലെത്തിയതിന് ജീവനക്കാരിയെ പുറത്താക്കുകയായിരുന്നു.
യു.കെയിലെ റിക്രൂട്ട്‌മെന്റ് ഏജന്‍സിയില്‍ ജോലി ചെയ്യുകയായിരുന്ന എലിസബത്ത് ബെനാസ്സിയെയാണ് ജോലിയിൽ നിന്ന് പുറത്താക്കിയത്. ഇവർ ജോലിക്കെത്തിയിരുന്നത് സ്പോർട്ട്സ് ഷൂ ധരിച്ചായിരുന്നു. എന്നാൽ എലിസബത്തിന് സ്ഥാപനത്തിലെ ഡ്രസ് കോഡിനെ പറ്റി അറിയില്ലായിരുന്നു. ഇതിനെ തുടർന്ന് ഇട്ടുവന്നിരുന്ന ഷൂവിന്റെ പേരില്‍ മൂന്നുമാസത്തിനുശേഷം അവരെ ജോലിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. 2022 ൽ യുകെ സർവീസസിൽ ജോലി ചെയ്യുമ്പോൾ ഇവർക്ക് 18 വയസായിരുന്നു പ്രായം.

Also Read: മത്സരത്തിൽ പങ്കെടുക്കാൻ ജീൻസ് ധരിച്ചെത്തി; ലോക ചെസ് ചാമ്പ്യൻഷിപ്പിൽ നിന്ന് മാഗ്നസ് കാൾസണ് വിലക്ക്

സംഭവുമായി ബന്ധപ്പെട്ട് ജീവനക്കാരി പരാതി നൽകി.കമ്പനിയ്ക്ക് ഒരു കൃത്യമായ ഒരു ഡ്രസ് കോ‍‍ഡ് ഉണ്ടെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും സഹപ്രവർത്തകർ മറ്റ് തരത്തിലുള്ള ഷൂകൾ ധരിച്ചിരുന്നുവെന്നും, ഷൂ കാരണം തന്നെ മാറ്റി നിർത്തിയെന്നും കാട്ടി എലിസബത്ത് സൗത്ത് ലണ്ടനിലെ ക്രോയ്‌ഡോണിലെ എംപ്ലോയ്‌മെൻ്റ് ട്രിബ്യൂണലിലാണ് പരാതി നൽകിയത്. ഇതിന്റെ വിധിയിൽ ഇപ്പോൾ കമ്പനിയിൽ നിന്ന് ഏകദേശം ₹31 ലക്ഷം (29,187 പൌണ്ട്) പിഴ ഈടാക്കിയിരിക്കുകയാണ് ക്രോയിഡോണ്‍ ട്രിബ്യൂണ്‍ കോടതി.

എന്നാൽ സ്ഥാപനത്തിന്റെ ഡ്രസ് കോഡിൽ നിന്ന് വിഭിന്നമായ പാദരക്ഷൾ ധരിച്ചെത്തിയിരുന്ന മറ്റ് ജീവനക്കാരെ കമ്പനി പുറത്താക്കിയില്ലെന്നതാണ് മറ്റൊരു സത്യം. ഇക്കാര്യം അറിയിച്ചുകൊണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥന് യുവതി മെയിൽ അയച്ചിരുന്നു. ‘സ്‌പോര്‍ട്ട്‌സ് ഷൂ ധരിച്ച് ഓഫീസിലെത്തുന്നത് ഞാന്‍ മാത്രമല്ലെന്ന് ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു. എന്നാല്‍ മറ്റാരും ഞാന്‍ നേരിട്ടിട്ടുള്ളതു പോലുള്ള ചോദ്യം ചെയ്യല്‍ നേരിട്ടിട്ടില്ല’. മുതിര്‍ന്ന ഉദ്യോഗസ്ഥന് എലിസബത്തയച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തന്നെ മാനേജര്‍ പലപ്പോഴും കുട്ടിയായാണ് കണ്ടിരുന്നതെന്നും തന്റെ തിരഞ്ഞെടുപ്പുകളെ ചോദ്യം ചെയ്തിരുന്നതായും പരാതിയില്‍ പറയുന്നുണ്ട്. എലിസബത്തിനെ ലക്ഷ്യം വെച്ച് കമ്പനി കുറ്റം കണ്ടെത്തിയിരുന്നതായി കോടതി വിലയിരുത്തിയിട്ടുണ്ട്. അതേ സമയം എലിസബത്ത് ചെറിയ കുട്ടികളെപ്പോലെയാണ് പെരുമാറുന്നതെന്നും, ജോലിക്ക് തക്ക പക്വതയോ പ്രായമോ ഇല്ലെന്നുമാണ് കമ്പനി അറിയിച്ചത്. കമ്പനികളിൽ ജോലി, പെൻഷൻ ഡിപ്പാർട്ട്‌മെൻ്റ് സേവനങ്ങൾ നൽകുന്ന കമ്പനിയാണ് മാക്‌സിമസ് യുകെ സർവീസസ്.

Latest News