5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

UAE Amnesty: പ്രവാസികൾക്ക് ആശ്വാസം…; യുഎഇ പൊതുമാപ്പ് രണ്ട് മാസത്തേക്ക് കൂടി നീട്ടി

UAE’s Amnesty 2024: നിയമംലംഘിച്ച് യുഎഇയിൽ താമസിക്കുന്ന പ്രവാസികൾക്ക് പദവി ശരിയാക്കാനും പിഴ കൂടാതെ സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങാനുമാണ് യുഎഇ പൊതുമാപ്പ് പദ്ധതി ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനകം ആയിരക്കണക്കിന് പേർ പുതിയ കമ്പനികളിൽ ജോലി കണ്ടെത്തി താമസ രേഖകൾ നിയമപരമാക്കുകയും പിഴ കൂടാതെ നാട്ടിലേയ്ക്ക് മടങ്ങിയിട്ടുമുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

UAE Amnesty: പ്രവാസികൾക്ക് ആശ്വാസം…; യുഎഇ പൊതുമാപ്പ് രണ്ട് മാസത്തേക്ക് കൂടി നീട്ടി
Represental Image (Credits: Social Media)
neethu-vijayan
Neethu Vijayan | Published: 31 Oct 2024 22:20 PM

അബുദാബി: യുഎഇ പൊതുമാപ്പ് (UAE’s Amnesty 2024) രണ്ട് മാസത്തേക്ക് കൂടി നീട്ടി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബർ ഒന്നിന് ആരംഭിച്ച പൊതുമാപ്പ് പദ്ധതി ഇന്ന് അവസാനിക്കാനിരിക്കെയാണ് രണ്ട് മാസത്തേക്ക് കൂടി നീട്ടിയതായി അറിയിപ്പ് വന്നത്. പുതുക്കിയ സമയപരിധി ഡിസംബർ 31-ന് അവസാനിക്കുന്നതാണ്.

നിയമംലംഘിച്ച് യുഎഇയിൽ താമസിക്കുന്ന പ്രവാസികൾക്ക് പദവി ശരിയാക്കാനും പിഴ കൂടാതെ സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങാനുമാണ് യുഎഇ പൊതുമാപ്പ് പദ്ധതി ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനകം ആയിരക്കണക്കിന് പേർ പുതിയ കമ്പനികളിൽ ജോലി കണ്ടെത്തി താമസ രേഖകൾ നിയമപരമാക്കുകയും പിഴ കൂടാതെ നാട്ടിലേയ്ക്ക് മടങ്ങിയിട്ടുമുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ALSO READ: വീട്ടിലേക്കാവശ്യമായ പഴവും പച്ചക്കറിയും കൃഷി ചെയ്യുകയാണോ?; യുഎഇ സർക്കാർ സഹായിക്കും

യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് പദ്ധതി നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്നവർക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്. യുഎഇയുടെ 53-ാമത് ദേശീയദിനത്തോട് അനുബന്ധിച്ചാണ് പൊതുമാപ്പ് നീട്ടാൻ തീരുമാനിച്ചതെന്ന് അധികൃതർ പറഞ്ഞു.

അനധികൃത താമസക്കാരെ ജോലിക്കെടുക്കുന്ന തൊഴിലുടയ്ക്ക് വെള്ളിയാഴ്ച മുതൽ പത്തുലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്നായിരുന്നു നേരത്തെ പുറത്തിറക്കിയ നിർദ്ദേശത്തിൽ പറഞ്ഞിരുന്നത്. നവംബർ ഒന്നുമുതൽ രാജ്യവ്യാപക പരിശോധന തുടങ്ങുമെന്നും താമസ കുടിയേറ്റകാര്യ വകുപ്പ് അറിയിച്ചിരുന്നു.

Latest News