UAE Amnesty : പൊതുമാപ്പ് നീട്ടില്ലെന്ന് യുഎഇ; എക്സിറ്റ് പെർമിറ്റ് ലഭിച്ചവർ നാട് വിടണമെന്ന് കർശന നിർദ്ദേശം

UAE Will Not Extend Amnesty : പൊതുമാപ്പ് നീട്ടില്ലെന്ന മുന്നറിയിപ്പുമായി യുഎഇ. എക്സിറ്റ് പെർമിറ്റ് ലഭിച്ചവർ ഒക്ടോബർ 31നകം രാജ്യം വിടണമെന്നും അല്ലാത്തവരെ പിടികൂടി നാട് കടത്തുമെന്നും അധികൃതർ അറിയിച്ചു.

UAE Amnesty : പൊതുമാപ്പ് നീട്ടില്ലെന്ന് യുഎഇ; എക്സിറ്റ് പെർമിറ്റ് ലഭിച്ചവർ നാട് വിടണമെന്ന് കർശന നിർദ്ദേശം

യുഎഇ പൊതുമാപ്പ് (Image Courtesy - Social Media)

Published: 

10 Oct 2024 13:49 PM

പ്രഖ്യാപിച്ച പൊതുമാപ്പ് നീട്ടില്ലെന്ന് യുഎഇ. എക്സിറ്റ് പെർമിറ്റ് ലഭിച്ചവർ ഉടൻ രാജ്യം വിടണമെന്നും അല്ലാത്തവരെ പിടികൂടി നാട് കടത്തുമെന്നും അധികൃതർ അറിയിച്ചു. ഇവർക്ക് യുഎഇയിലേക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു. ഈ മാസം 31 വരെയാണ് യുഎഇയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചത്. നിരവധി ആളുകൾ ഈ സൗകര്യം പ്രയോജനപ്പെടുത്തിയിരുന്നു.

വീസ കാലാവധി കഴിഞ്ഞവർക്ക് നിയമക്കുരുക്കുകളില്ലാതെ വീസ പുതുക്കാനും പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാനുമാണ് യുഎഇ പൊതുമാപ്പ് പ്രഖ്യാപിച്ചത്. കാലാവധി കഴിഞ്ഞവർക്ക് രേഖകൾ ശരിയാക്കി രാജ്യത്ത് തുടരാനും പൊതുമാപ്പിലൂടെ സാധിക്കും. ഇത്തരത്തിൽ എക്സിറ്റ് പെർമിറ്റ് ലഭിച്ചവർ ഒക്ടോബർ 31നകം രാജ്യം വിടണമെന്നാണ് അറിയിപ്പ്. പെർമിറ്റ് ലഭിച്ചവരിൽ ഏഴായിരത്തോളം പേർ ഇനിയും നാട്ടിലേക്ക് മടങ്ങിയിട്ടില്ല. ഈ അവസരത്തിലാണ് അധികൃതരുടെ കർശനനിർദ്ദേശം. നേരത്തെ, പെർമിറ്റ് ലഭിച്ച് 14 ദിവസത്തിനകം നാട്ടിലേക്ക് മടങ്ങണമെന്നായിരുന്നു നിർദ്ദേശം. പിന്നീട് ഇത് ഒക്ടോബർ 31 വരെ സമയം നീട്ടിനൽകുകയായിരുന്നു. എക്സിറ്റ് പെർമിറ്റ് ലഭിച്ചിട്ടും നാട്ടിൽ പോകാത്തവരെ പിടികൂടി നാടുകടത്താനാണ് അധികൃതരുടെ നീക്കം.

Also Read : Hurricane Milton: അമേരിക്കൻ തീരംതൊട്ട് മിൽട്ടൺ; ഫ്‌ളോറിഡയുടെ പടിഞ്ഞാറൻ തീരത്ത് ആഞ്ഞടിച്ച് ചുഴലിക്കാറ്റ്‌

പൊതുമാപ്പ് ലഭിച്ച് നാട്ടിൽ പോകുന്നവർക്ക് പിന്നീട് യുഎഇയിലേക്ക് തിരികെവരാൻ നിയമതടസങ്ങളുണ്ടാവില്ല. വീണ്ടും വീസയെടുത്ത്, കൃത്യമായ രേഖകളോടെ രാജ്യത്ത് വരാം. വന്ന് ജോലി ചെയ്യുകയോ താമസിക്കുകയോ ഒക്കെയാവാം. അതിനൊന്നും തടസമുണ്ടാവില്ല. അതിന് വേണ്ടിയാണ് യുഎഇ പൊതുമാപ്പ് പ്രഖ്യാപിച്ചത്. എന്നാൽ, പൊതുമാപ്പിൽ എക്സിറ്റ് പെർമിറ്റ് അടിച്ചിട്ടും നാട്ടിൽ പോകാത്തവരുടെ സ്ഥിതിഗതികൾ വളരെ കഷ്ടത്തിലാവുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. നാട്ടിൽ പോകാൻ കൂട്ടാത്തവരെ അധികൃതർ പിടികൂടി നാടുകടത്തും. ഇവർക്ക് പിന്നീട് യുഎഇയിലേക്ക് തിരികെവരാൻ കഴിയില്ല. ഇവർക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. കോടതികളിൽ പോയാലും ഇത്തരക്കാർക്ക് ഇളവ് ലഭിക്കില്ല. പൊതുമാപ്പിൻ്റെ അവസാന ദിവസമായ ഒക്ടോബർ 31ന് ശേഷം രാജ്യത്ത് അനധികൃതമായ താമസിക്കുന്നവരെ കണ്ടെത്താൻ രാജ്യവ്യാപകമായി പരിശോധന നടത്താനാണ് തീരുമാനം. ഇത്തരക്കാരെ പരിശോധിച്ച് കണ്ടെത്തി ഇവരെ പിടികൂടി തിരികെ അതാത് നാടുകളിലേക്കയക്കുമെന്ന് ICP റെസിഡൻസ് വിഭാഗം ഡയറക്ടർ ജനറൽ മേജർ ജനറൽ സുൽത്താൻ യൂസഫ് അൽ നുഐമി വ്യക്തമാക്കി.

 

Related Stories
Rey Mysterio Sr Death : ഡബ്ല്യുഡബ്ല്യു ഇ താരം റെയ് മിസ്റ്റീരിയോയുടെ അമ്മാവൻ; ഇതിഹാസ ഗുസ്തി താരം റെയ് മിസ്റ്റീരിയോ സീനിയർ അന്തരിച്ചു
Dubai Dating Scam : ഡേറ്റിംഗ് ആപ്പിലൂടെ നൈറ്റ് ക്ലബിലേക്ക് വിളിച്ചുവരുത്തി അഞ്ചിരട്ടി ബിൽ തുക; ദുബായിൽ യുവതികൾ ഉൾപ്പെട്ട റാക്കറ്റുകൾ സജീവം
Airlines Passengers Attention: പ്രവാസികളുടെ ശ്രദ്ധയ്ക്ക്…; യാത്ര മുടങ്ങാതിരിക്കാൻ 3 മണിക്കൂർ മുൻപേ വിമാനത്താവളത്തിലെത്തുക
Germany Christmas Market Attack: ജര്‍മനിയില്‍ മാര്‍ക്കറ്റിലേക്ക് കാര്‍ പാഞ്ഞുകയറി; രണ്ട് മരണം നിരവധി പേര്‍ക്ക് പരിക്ക്‌
Aster Guardians Global Nursing Award 2025: ആസ്റ്റര്‍ ഗാര്‍ഡിയന്‍ അവാര്‍ഡ് സ്വന്തമാക്കാന്‍ അപേക്ഷിച്ചോ? സമ്മാനത്തുക കേട്ടാല്‍ ഞെട്ടും
New Year 2025 in UAE: പുതുവത്സരാഘോഷം; യുഎഇയിൽ ഹോട്ടൽ മുറികളുടെ വാടക വർധിച്ചത് 300 ഇരട്ടിയോളം
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ
രാത്രി കട്ടന്‍ ചായ കുടിക്കാറുണ്ടോ? അതത്ര നല്ല ശീലമല്ല