5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

UAE Weather : യുഎഇയിൽ തണുപ്പ് വർധിയ്ക്കുന്നു; ശനിയാഴ്ചയിലെ ഏറ്റവും കുറഞ്ഞ താപനില 1.9 ഡിഗ്രി സെൽഷ്യസ്

UAE Weather 1.9 Degrees Celsius Recorded : യുഎഇയിൽ ജനുവരി നാലിന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 1.9 ഡിഗ്രി സെൽഷ്യസ്. ജബൽ ജൈസിൽ ശനിയാഴ്ച പുലർച്ചെ അഞ്ച് മണിയ്ക്കാണ് ഈ താപനില രേഖപ്പെടുത്തിയത്.

UAE Weather : യുഎഇയിൽ തണുപ്പ് വർധിയ്ക്കുന്നു; ശനിയാഴ്ചയിലെ ഏറ്റവും കുറഞ്ഞ താപനില 1.9 ഡിഗ്രി സെൽഷ്യസ്
പ്രതീകാത്മക ചിത്രംImage Credit source: Ashley Cooper/Getty Images
abdul-basith
Abdul Basith | Published: 04 Jan 2025 18:54 PM

യുഎഇയിൽ തണുപ്പ് വർധിയ്ക്കുന്നു. ശനിയാഴ്ച രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 1.9 ഡിഗ്രി സെൽഷ്യസാണ്. റാസ് അൽ ഖൈമയിലെ ജബൽ ജൈസ് മലയിൽ പുലർച്ചെ അഞ്ച് മണിയ്ക്കാണ് ഇത്ര കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച ഇവിടെ 2.22 ഡിഗ്രി സെൽഷ്യസ് താപനിലയും രേഖപ്പെടുത്തിയിരുന്നു.

തണുത്ത കാലാവസ്ഥ കാരണം ജബൽ ജൈസ് മലയിൽ മഞ്ഞുറയുന്നുണ്ട്. യുഎഇയിലെ ഏറ്റവും ഉയർന്ന സ്ഥലമാണ് ജബൽ ജൈസ്. മഞ്ഞുപാളികൾ വെള്ളത്തിലൂടെ ഒഴുകുന്നതും കാണാം. ദേശീയ കാലാവസ്ഥാ കേന്ദ്രത്തിൻ്റെ ഔദ്യോഗിക കണക്കനുസരിച്ച് ജബൽ ജൈസിലെ താപനില 0 ഡിഗ്രി സെൽഷ്യസ് വരെ കുറയാനിടയുണ്ട്. മെർക്കുറി റീഡിങിൽ ഇതാണ് കാണുന്നതെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പുലർച്ചെ ആറ് മണിക്ക് ഉമ്മൽ ക്വയിനിലെ താപനില എട്ട് ഡിഗ്രി സെൽഷ്യസ് ആയി കുറഞ്ഞിരുന്നു. ഫലജ് അൽ മുആലയിലെ താപനില ഏഴ് ഡിഗ്രിയായും കുറഞ്ഞു. എമിറേറ്റ് മീഡിയ ഓഫീസാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.

ഈ മാസം മൂന്നിന് രാജ്യത്തിൻ്റെ വിവിധയിടങ്ങളിൽ മഴ പെയ്തിരുന്നു. അബുദാബി, ദുബായ് എന്നീ സ്ഥലങ്ങളിലടക്കം മഴ പെയ്തു. ജനുവരി നാലിന് മഴ മുന്നറിയിപ്പില്ല.

Also Read : Dubai Single Use Plastic Ban : ദുബായിൽ സിംഗിൾ യൂസ് പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നു; വില വർധിപ്പിക്കാനൊരുങ്ങി റെസ്റ്റോറൻ്റുകൾ

ദുബായിലെ ഉമ്മു സൂഖീം, ജുമൈറ, അൽ സഫ, അൽ ജദഫ് മേഖലകളിലാണ് വെളളിയാഴ്ച രാവിലെ മഴ പെയ്തത്. അതുകൊണ്ട് തന്നെ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി, ഷാർജയിലെ സുഹൈല, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിലും മഴ ലഭിച്ചിരുന്നു. ഇവിടങ്ങളിലൊക്കെ ശരാശരി/ശക്തമായ മഴയാണ് ലഭിച്ചത്. അബുദാബിയിലെ ഘാൻടൗട്ട്, സൈഹ് സുദൈറ, അൽ ഫയ റോഡ്, ദുബായിലെ സൈഹ് അൽ സലാം, അൽ ഐനിലെ അൻ നെയ്ഫ എന്നിവിടങ്ങളിൽ ഈ മാസം രണ്ടിന് രാത്രി 8.50 നും 10.50 നും ഇടയിൽ ഇടിമിന്നൽ റിപ്പോർട്ട് ചെയ്തിരുന്നു. അറേബ്യൻ ഉൾക്കടലിൽ 9 അടി വരെ ഉയരത്തിൽ തിരമാലകൾ ഉയരാൻ സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.വടക്കൻ, കിഴക്ക്, തീരപ്രദേശങ്ങളിൽ മഴയോടൊപ്പം ആകാശം മേഘാവൃതമായിരിക്കും. ചില സ്ഥലങ്ങളിൽ പൊടിക്കാറ്റിനുള്ള സാധ്യതയുണ്ട്. തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയടിച്ചേക്കാം എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഈ മാസം മൂന്നിന് ഏറ്റവും കുറഞ്ഞ താപനില 11 മുതൽ 16 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. ശനിയാഴ്ച വരെ രാജ്യത്ത് മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. താപനില കുറയുന്നതിനൊപ്പം ഉൾപ്രദേശങ്ങളിൽ മഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണം. അറബിക്കടലിൽ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 15 മുതൽ 30 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.