5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

UAE Traffic Fines : ട്രാഫിക് പിഴത്തുക 50 ശതമാനം വെട്ടിക്കുറച്ചു; അജ്‌മാനിൽ ഫൈനടയ്ക്കണമെങ്കിൽ ഇപ്പോൾ അടയ്ക്കാം

UAE Traffic Fines Ajman Announces 50 Percent Discount : ട്രാഫിക്ക് പിഴത്തുകയിൽ 50 ശതമാനം ഇളവനുവദിച്ച് യുഎഇയിലെ അജ്മാൻ. അജ്മാൻ പോലീസ് തങ്ങളുടെ എക്സ് ഹാൻഡിലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

UAE Traffic Fines : ട്രാഫിക് പിഴത്തുക 50 ശതമാനം വെട്ടിക്കുറച്ചു; അജ്‌മാനിൽ ഫൈനടയ്ക്കണമെങ്കിൽ ഇപ്പോൾ അടയ്ക്കാം
യുഎഇ ട്രാഫിക് (Image Credits – Photographer, Basak Gurbuz Derman/Getty Images)
abdul-basithtv9-com
Abdul Basith | Published: 01 Nov 2024 18:11 PM

യുഎഇയിലെ അജ്മാനിൽ ട്രാഫിക് പിഴത്തുക വെട്ടിക്കുറച്ചു. നിലവിൽ പിഴയടയ്ക്കേണ്ടവർക്കാണ് ഈ സൗകര്യമുള്ളത്. നവംബർ നാല് മുതൽ ഡിസംബർ 15 വരെ പിഴയടയ്ക്കുന്നവർ ആകെ പിഴത്തുകയുടെ 50 ശതമാനം അടച്ചാൽ മതിയാവും. അജ്മാൻ പോലീസ് തങ്ങളുടെ എക്സ് ഹാൻഡിലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഒക്ടോബർ 31ന് മുൻപ് നടന്ന ട്രാഫിക് നിയമലംഘനങ്ങളുടെ പിഴത്തുകയിലാണ് ഇളവുള്ളത്. ഈ സമയത്ത് നടന്ന എല്ലാ ട്രാഫിക് നിയമലംഘനങ്ങളുടെ പിഴത്തുകയിലും 50 ശതമാനം ഇളവുണ്ടാവും. ട്രാഫിക് പോയിൻ്റുകളിലും ഇതേ ഇളവ് ലഭിക്കും. എന്നാൽ, അഗ്രഗേറ്റഡ് വയലേഷൻസിൽ പെടുന്ന നിയമലംഘനങ്ങൾ ഇതിൻ്റെ പരിധിയിൽ വരില്ല. വാഹനം അലക്ഷ്യമായി ഓടിക്കുക, ട്രക്ക് മറികടക്കൽ നിരോധിച്ചയിടങ്ങളിൽ മറികടക്കുക, 80 കിലോമീറ്റർ പരമാവധി വേഗപരിധിയുള്ള സ്ഥലങ്ങളിൽ ഈ വേഗം മറികടക്കുക, കൃത്യമായ അനുമതിയില്ലാതെ വാഹനത്തിൽ മാറ്റങ്ങൾ വരുത്തുക എന്നിവയാണ് അഗ്രഗേറ്റഡ് വയലേഷൻസ്. ഇവ ഒഴികെ ബാക്കിയെല്ലാ നിയമലംഘനങ്ങൾക്കുള്ള പിഴത്തുകയിലും ഇളവുണ്ടാവും.

Also Read : UAE Traffic Law : അലക്ഷ്യമായി റോഡിലൂടെ നടന്നാലും പിഴ; ട്രാഫിക് നിയമം കർക്കശമാക്കി യുഎഇ

ഇളവ് ഉപയോഗപ്പെടുത്തി, ഇതുവരെ അടയ്ക്കാത്ത പിഴ എത്രയും വേഗം അടച്ചുതീർക്കാൻ അധികൃതർ ആവശ്യപ്പെട്ടു. ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

അജ്മാനിലെ 26 ഇടങ്ങളിൽ ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തുന്നതിനായി ഇലക്ട്രോണിക് ഗേറ്റുകൾ ഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഒക്ടോബർ ഒന്നിന് നിലവിൽ വന്ന സ്മാർട്ട് മോണിട്ടറിങ് സിസ്റ്റത്തിൻ്റെ ഭാഗമായാണ് നടപടി. ഡ്രൈവ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും സീറ്റ് ബെൽറ്റ് ഉപയോഗിക്കാത്തതും അടക്കമുള്ള നിയമലംഘനങ്ങൾ എഐ ക്യാമറകൾ ഉപയോഗിച്ച് കണ്ടെത്താനാണ് പുതിയ സ്മാർട്ട് മോണിറ്ററിങ് സിസ്റ്റം സ്ഥാപിച്ചത്. റോഡപകടങ്ങൾ പരമാവധി കുറച്ച് കാൽനട യാത്രക്കാർക്കും ഡ്രൈവർമാർക്കും സുരക്ഷയൊരുക്കുകയാണ് ഇതിൻ്റെ ലക്ഷ്യം. വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് 400 ദിർഹം വരെ പിഴയും നാല് ബ്ലാക്ക് പോയിൻ്റുകളും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. പിൻ സീറ്റിലിരിക്കുന്നവരടക്കം സീറ്റ് ബെൽറ്റുകൾ ധരിക്കണമെന്നും നിയമമുണ്ട്. ഇത് പാലിക്കാത്ത ഡ്രൈവറിന് 400 ദിർഹം വരെ പിഴയും നാല് ബ്ലാക്ക് പോയിൻ്റുകളും ലഭിക്കും.

കഴിഞ്ഞ ആഴ്ച യുഎഇ ട്രാഫിക് നിയമം കർക്കശമാക്കിയിരുന്നു. വിവിധ കുറ്റകൃത്യങ്ങൾക്കുള്ള പിഴത്തുക ഉയർത്തുന്നതിനൊപ്പം റോഡ് സുരക്ഷ കർശനമാക്കിയുള്ള മറ്റ് നിയമങ്ങളും യുഎഇ സർക്കാർ അവതരിപ്പിച്ചു.2025 മാർച്ച് 29 മുതൽ പുതിയ നിയമങ്ങൾ നടപ്പാക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു.

Latest News