5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

UAE Traffic Law : അലക്ഷ്യമായി റോഡിലൂടെ നടന്നാലും പിഴ; ട്രാഫിക് നിയമം കർക്കശമാക്കി യുഎഇ

UAE Tightens Traffic Law With Higher Fines : യുഎഇയിൽ ട്രാഫിക് നിയമങ്ങൾ കർക്കശമാക്കി അധികൃതർ. പിഴത്തുകയും തടവ് കാലാവധിയും ഉയർത്തിയാണ് നിയമം കർക്കശമാക്കിയത്. 2025ൽ നിയമങ്ങൾ നിലവിൽ വരും.

UAE Traffic Law : അലക്ഷ്യമായി റോഡിലൂടെ നടന്നാലും പിഴ; ട്രാഫിക് നിയമം കർക്കശമാക്കി യുഎഇ
യുഎഇ ട്രാഫിക് (Image Courtesy – Social Media)
abdul-basithtv9-com
Abdul Basith | Published: 25 Oct 2024 19:53 PM

ട്രാഫിക് നിയമം കർക്കശമാക്കി യുഎഇ. വിവിധ കുറ്റകൃത്യങ്ങൾക്കുള്ള പിഴത്തുക ഉയർത്തുന്നതിനൊപ്പം റോഡ് സുരക്ഷ കർശനമാക്കിയുള്ള മറ്റ് നിയമങ്ങളും യുഎഇ സർക്കാർ അവതരിപ്പിച്ചു. വെള്ളിയാഴ്ചയാണ് പുതിയ നിയമങ്ങൾ അവതരിപ്പിച്ചത്. 2025 മാർച്ച് 29 മുതൽ പുതിയ നിയമങ്ങൾ നടപ്പാക്കും. റോഡ് അപകടങ്ങൾ പരമാവധി കുറയ്ക്കുകയാണ് ലക്ഷണമെന്ന് അധികൃതർ അറിയിച്ചു.

തടവും 2,00,000 ദിർഹം വരെയുള്ള പിഴയുമാണ് പുതിയ നിയമപ്രകാരം വിവിധ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള ശിക്ഷ. അലക്ഷ്യമായി റോഡിലൂടെ നടക്കലും ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കലും ഉൾപ്പെടെ വിവിധ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള ശിക്ഷ വർധിപ്പിച്ചിട്ടുണ്ട്. അലക്ഷ്യമായും അനുവദനീയമല്ലാത്ത ഇടങ്ങളിലും റോഡ് മുറിച്ചുകടക്കുന്നവർക്കുള്ള പിഴശിക്ഷ വർധിപ്പിച്ചിട്ടുണ്ട്. നിലവിൽ 400 ദിർഹമാണ് പിഴ ശിക്ഷ. പുതിയ നിയമപ്രകാരം ഇങ്ങനെ അലക്ഷ്യമായി റോഡ് മുറിച്ചുകടക്കുന്നത് വാഹനാപകടത്തിന് കാരണമായാൽ തടവും 5000 മുതൽ 10,000 ദിർഹം വരെ പിഴയുമാണ് ശിക്ഷ. 80 കിലോമീറ്ററോ അതിന് മുകളിലോ സ്പീഡ് ലിമിറ്റുള്ള സ്ഥലങ്ങളിലെ നിയമലംഘനങ്ങൾക്കാണ് പുതിയ നിയമപ്രകാരം ശിക്ഷ ലഭിക്കുക. മൂന്ന് മാസത്തിൽ കുറയാത്ത തടവ് ശിക്ഷയ്ക്കൊപ്പം പിഴയും ഒടുക്കണം.

Also Read : UAE Wheat Production : 19 ശതമാനം പ്രോട്ടീൻ അടങ്ങിയ ഗോതമ്പ് ഉത്പാദിപ്പിക്കാൻ യുഎഇ; ഷാർജയിൽ പ്രത്യേക ലാബ്

മദ്യപിച്ചോ ലഹരി ഉപയോഗിച്ചോ വാഹനമോടിച്ചാൽ 30,000 ദിർഹം വരെയാണ് പിഴ ലഭിക്കുക. ആദ്യത്തെ തവണയാണ് ഈ തെറ്റ് ചെയ്യുന്നതെങ്കിൽ ആറ് മാസത്തിൽ കുറയാത്ത കാലയളവിൽ ലൈസൻസ് സസ്പൻഡ് ചെയ്യും. രണ്ടാമത്തെ തവണ ഒരു വർഷത്തേക്കും മൂന്നാം തവണ ലൈസൻസ് പൂർണമായും സസ്പൻഡ് ചെയ്യും. വാഹനമിടിച്ചിട്ട് നിർത്താതെ പോയാൽ പരമാവധി രണ്ട് വർഷം തടവും 50,000 മുതൽ 1,00,000 ദിർഹം വരെ പിഴയും ലഭിക്കും. വിദേശ രാജ്യങ്ങളിലെ ലൈസൻസ് ഉപയോഗിച്ച് യുഎഇയിൽ വാഹനമോടിച്ചാൽ 2000 മുതൽ 10,000 ദിർഹം വരെ പിഴ ലഭിക്കും. തെറ്റ് ആവർത്തിച്ചാൽ 5000 മുതൽ 50,000 ദിർഹം വരെ പിഴയും ഒരു മാസത്തിൽ കുറയാത്തെ തടവും ലഭിക്കും. അപകടത്തിൽ മരണം സംഭവിച്ചാൽ 50,000 ദിർഹമിൽ കുറയാത്ത പിഴ യാണ് ശിക്ഷ. ഒരു വർഷത്തിൽ കുറയാത്ത തടവ് ശിക്ഷയും കുറ്റക്കാർക്ക് ലഭിക്കും.

Latest News