Monkeys Dies by Soil Infection: മൃഗശാലയിൽ പത്ത് ദിവസത്തിൽ ചത്തത് 12 കുരങ്ങന്മാർ; ഭീഷണിയായത് ജീവനക്കാരുടെ ഷൂവിലെ മണ്ണ്

Monkeys Dies by Soil Infection:മൃഗശാലയിൽ മണ്ണിൽ പണിയെടുക്കുന്നവരിലെ ഷൂവിൽ നിന്നുള്ള മണ്ണ് മൃഗങ്ങളുടെ കൂടുകളിലേക്ക് എത്തിയെന്നാണ് സംശയിക്കുന്നത്.

Monkeys Dies by Soil Infection: മൃഗശാലയിൽ പത്ത് ദിവസത്തിൽ ചത്തത് 12 കുരങ്ങന്മാർ; ഭീഷണിയായത് ജീവനക്കാരുടെ ഷൂവിലെ മണ്ണ്

കുരങ്ങന്മാർ (image credits: social media)

Published: 

24 Oct 2024 09:41 AM

ഹോങ്കോങ്ങ്: മൃഗശാലയിൽ പത്ത് ദിവസത്തിനുള്ളിൽ ചത്തത് 12 കുരങ്ങന്മാർ. ഹോങ്കോങ്ങ് മൃഗശാലയിലെ കുരങ്ങന്മാരാണ് ചത്തത്. ബാക്ടീരിയ ബാധയെ തുടർന്നാണ് അപകടം എന്നാണ് വിവരം. ഒക്ടോബർ 13നാണ് രോഗബാധ ശ്രദ്ധയിൽപ്പെട്ടത് തുടർന്ന് ഐസൊലേറ്റ് ചെയ്ത അർബോറിയൽ ആഫ്രിക്കൻ പ്രൈമേറ്റുകളിൽ ഒന്നായ ഡി ബ്രസ്സ കുരങ്ങാണ് അവസാനമായി ചത്തത്. മൃഗശാലയിലെ കൂടുകളിലെ മണ്ണിൽ കാണുന്ന ഇനം ബാക്ടീരിയയുടെ അമിത സാന്നിധ്യമാണ് മരണത്തിനു കാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിട്ടുള്ളത്.

അണുബാധ മൂലം കോശങ്ങൾ തകരാറിലാവുകയും അവയവങ്ങൾ പ്രവർത്തനം നിലച്ചതുമാണ് മരണത്തിന് കാരണമായിട്ടുള്ളത്. മൃഗശാലയിൽ മണ്ണിൽ പണിയെടുക്കുന്നവരിലെ ഷൂവിൽ നിന്നുള്ള മണ്ണ് മൃഗങ്ങളുടെ കൂടുകളിലേക്ക് എത്തിയെന്നാണ് സംശയിക്കുന്നത്. മൃഗങ്ങൾക്കായി ഗുഹകളും മറ്റും കൂടിൽ നിർമ്മിക്കാനുള്ള ജോലികൾ പുരോഗമിക്കുന്നതിനിടയിലാണ് അടുപ്പിച്ച് കുരങ്ങ് ചത്തത്.

സംഭവത്തെ തുടർന്ന് ഇവിടുത്തെ ജീവനക്കാർ ജീവനക്കാരിൽ ചിലർ നിരീക്ഷണത്തിലാണെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ മനുഷ്യൻമാരിലേക്ക് ബാക്ടീരിയ ബാധ പകരാനുള്ള സാധ്യത കുറവാണെന്നാണ് റിപ്പോർട്ട്. ഇതിനു മുൻപും മണ്ണിൽ നിന്നുള്ള അണുബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും മൃഗശാലയിലെ ഇത്തരം സംഭവങ്ങൾ അപൂർവ്വമാണ്. ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന കോട്ടൺ ടോപ്പ് ടാമറിൻ, വെളുത്ത മുഖമുള്ള സാക്കികൾ, സാധാരണ അണ്ണാൻ കുരങ്ങുകൾ, ഡി ബ്രാസ അടക്കമുള്ള കുരങ്ങുകളാണ് ഇവിടെ ചത്തിട്ടുള്ളത്.

Also read-Uber App : മരുഭൂമിയിൽ കുടുങ്ങിയതോടെ ഊബർ ആപ്പിലൂടെ ഒട്ടകത്തെ വിളിച്ച് യുവതി; വിഡിയോ വൈറൽ

മലിനമായ മണ്ണ്, വായു അല്ലെങ്കിൽ വെള്ളം എന്നിവയുമായി സമ്പർക്കം പുലർത്തുന്നതിലൂടെ പകരുന്ന പകർച്ചവ്യാധിയായ മെലിയോയ്‌ഡോസിസ് എന്ന രോഗാവസ്ഥയാണ് കുരങ്ങന്മാർ ചാവാൻ കാരണം. ഹോങ്കോങ്ങിലെ നഗര ഹൃദയത്തിൽ 14 ഏക്കർ സ്ഥലത്താണ് മൃഗശാല സ്ഥിതി ചെയ്യുന്നത്. സംഭവത്തെ തുടർന്ന് വലിയ പ്രതിഷേധമാണ് ന​ഗരത്ത് ഉണ്ടായികൊണ്ടിരിക്കുന്നത്.

Related Stories
Dubai Big Ticket: ഭാഗ്യമുണ്ടോ എന്ന് നോക്കാൻ ടിക്കറ്റ് വാങ്ങി; ബിഗ് ടിക്കറ്റിൽ മലയാളി യുവതി നേടിയത് ഒരു മില്ല്യൺ ദിർഹം
Dubai Drug Supply : മയക്കുമരുന്ന് വിതരണം; ദുബായിൽ യുവതിയ്ക്ക് അഞ്ച് വർഷം തടവ്
Nimisha Priya : നിമിഷപ്രിയയുടെ വധശിക്ഷ; വിഷയത്തിൽ ഇടപെട്ട് സഹായം നൽകാൻ തയ്യാറാണെന്ന് ഇറാൻ
New Orleans : പാഞ്ഞുകയറി ട്രക്ക്, ജീവന്‍ നഷ്ടപ്പെട്ടത് 10 പേര്‍ക്ക്‌, പുതുവര്‍ഷപ്പുലരിയില്‍ യുഎസ് നടുങ്ങി; ന്യൂ ഓര്‍ലിയന്‍സില്‍ സംഭവിച്ചത്‌
Influencer Praises Snake : ‘ഈ ധൈര്യം ചാള്‍സ് ശോഭരാജിലും കാണില്ല’ ! കടിച്ച പാമ്പിനെ നോക്കി പ്രശംസിച്ച് ഇൻഫ്ലുവൻസർ; ഇപ്പോള്‍ ഐസിയുവില്‍
Viral News: മേഘങ്ങള്‍ക്കിടയില്‍ നിഗൂഡ ജീവികളോ? സൈബറിടത്ത് ചര്‍ച്ചയായി വിമാനയാത്രികര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍
കെമിക്കലിനോട് നോ പറയാം; ഷാംപൂ മാറി നിൽക്കും ഈ താളിക്ക് മുമ്പിൽ
മൈഗ്രേനിന്‍റെ പ്രധാന ലക്ഷണങ്ങള്‍
മൂന്ന് വിക്കറ്റ് കൂടി നേടിയാൽ ബുംറയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്
ബറോസിലെ ദുർമന്ത്രവാദിനി ആര്?