Breastmilk Donation: ദാനം ചെയ്തത് 2645 ലിറ്റർ മുലപ്പാൽ, രക്ഷിച്ചത് 3.5 ലക്ഷം കുഞ്ഞുങ്ങളെ; ഗിന്നസ് റെക്കോർഡ് 36 കാരി
Breastmilk Donation Alyse Ogletree: നോർത്ത് ടെക്‌സാസിലെ മദേഴ്‌സ് മിൽക് ബാങ്കിന്റെ കണക്ക് അനുസരിച്ച്, ഒരു ലിറ്റർ മുലപ്പാൽകൊണ്ട് മാസം തികയാത്ത11 കുഞ്ഞുങ്ങളുടെ ജീവൻ നിലനിർത്താൻ കഴിയുമെന്നാണ് പറയുന്നത്. ഇതുപ്രകാരം മൂന്നരലക്ഷത്തിലേറെ കുഞ്ഞുങ്ങൾക്കാണ് അലീസ് മുലയൂട്ടിയിട്ടുണ്ടാവാമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
മുലപ്പാൽ ദാനത്തിൽ സ്വന്തം ഗിന്നസ് റെക്കോർഡ് തിരുത്തിക്കുറിച്ച് യുഎസിലെ ടെക്‌സാസ് സ്വദേശിനി അലീസ് ഒഗിൾട്രീ (Alyse Ogletree). 2,645.58 ലിറ്റർ മുലപ്പാലാണ് ഇവർ ഇതുവരെ ദാനം ചെയ്തിരിക്കുന്നത്. 2014-ലെ 1,569.79 ലിറ്റർ എന്ന സ്വന്തം ഗിന്നസ് റെക്കോർഡ് തന്നെയാണ് 36-കാരിയായ അലീസ് തിരുത്തി കുറിച്ചിരിക്കുന്നത്.
നോർത്ത് ടെക്‌സാസിലെ മദേഴ്‌സ് മിൽക് ബാങ്കിന്റെ കണക്ക് അനുസരിച്ച്, ഒരു ലിറ്റർ മുലപ്പാൽകൊണ്ട് മാസം തികയാത്ത11 കുഞ്ഞുങ്ങളുടെ ജീവൻ നിലനിർത്താൻ കഴിയുമെന്നാണ് പറയുന്നത്. ഇതുപ്രകാരം മൂന്നരലക്ഷത്തിലേറെ കുഞ്ഞുങ്ങൾക്കാണ് അലീസ് മുലയൂട്ടിയിട്ടുണ്ടാവാമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ആളുകളെ സഹായിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നും. എന്നാൽ, പണക്കാരിയല്ലാത്തതിനാൽ അതിന് സാധിച്ചിരുന്നില്ലെന്നും അലീസ് പറയുന്നു. മുലപ്പാൽ ദാനം ചെയ്യുന്നത് മാത്രമാണ് തനിക്ക് സാധിക്കുമായിരുന്നതെന്നും ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിൽ അലീസ് പറഞ്ഞു.
മകൻ കെയ്‌ലിക്ക് ജന്മം നൽകിയതു മുതലാണ് അലീസ് മുലപ്പാൽ ദാനം ചെയ്യാൻ തുടങ്ങിയത്. 2010-ൽ ജനിച്ച മകനിപ്പോൾ 14 വയസായി. സാധാരണയിൽ കൂടുതലായി മുലപ്പാൽ ഉത്പാദിപ്പിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഒരു നഴ്‌സാണ് ദാനം ചെയ്യാൻ അലീസിന് നിർദേശം നൽകിയത്. കെയ്‌ലിക്ക് പിന്നാലെ കെയ്ജ് (12), കോറി (7) എന്നീ ആൺകുട്ടികൾക്കും അലീസ് ജന്മം നൽകി. അപ്പോഴും മുലപ്പാൽ ദാനം ചെയ്യുന്നത് തുടർന്നുകൊണ്ടിരുന്നു. ഇപ്പോൾ അലീസിന് നാലുമക്കളാണുള്ളത്.