South Korea Plane Crash: സമ്മാനമായി ലഭിച്ചത് ബാങ്കോക്കിലേക്കുള്ള യാത്ര; വിധി കാത്തുവെച്ചത് മരണം

South Korea Plane Crash Updates: ബാങ്കോക്കിലേക്ക് യാത്ര ടിക്കറ്റ് നല്‍കികൊണ്ടുള്ളതായിരുന്നു കമ്പനിയുടെ സമ്മാനം. ഇവരെ കൂടാതെ വേറെയും നിരവധിയാളുകള്‍ അപകടത്തില്‍ മരണപ്പെട്ടിട്ടുണ്ട്. മരിച്ചവരുടെ കൂട്ടത്തില്‍ 43 വയസുള്ള യുവാവും ഭാര്യയും മൂന്നുവയസുകാരനായ മകനും ഉള്‍പ്പെടുന്നുണ്ട്. ഇവര്‍ നടത്തിയ ആദ്യ വിദേശ യാത്രയായിരുന്നു ഇത്.

South Korea Plane Crash: സമ്മാനമായി ലഭിച്ചത് ബാങ്കോക്കിലേക്കുള്ള യാത്ര; വിധി കാത്തുവെച്ചത് മരണം

ദക്ഷിണ കൊറിയ വിമാനാപകടം

Published: 

31 Dec 2024 19:46 PM

സോള്‍: ദക്ഷിണ കൊറിയയില്‍ ലാന്‍ഡിനിങ്ങിനിടെ ഉണ്ടായ മരിച്ചവരുടെ കൂട്ടത്തില്‍ മാധ്യമ പ്രവര്‍ത്തകയും കുടുംബവും. 30 വയസുകാരിയായ ഒരു മാധ്യമ പ്രവര്‍ത്തകയും അവരുടെ ഭര്‍ത്താവുമാണ് വിമാനാപകടത്തില്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നവര്‍. ജോലിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിന് കമ്പനി നല്‍കിയ പ്രതിഫലമായിരുന്നു ഈ യാത്ര. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബാങ്കോക്കിലേക്ക് യാത്ര ടിക്കറ്റ് നല്‍കികൊണ്ടുള്ളതായിരുന്നു കമ്പനിയുടെ സമ്മാനം. ഇവരെ കൂടാതെ വേറെയും നിരവധിയാളുകള്‍ അപകടത്തില്‍ മരണപ്പെട്ടിട്ടുണ്ട്. മരിച്ചവരുടെ കൂട്ടത്തില്‍ 43 വയസുള്ള യുവാവും ഭാര്യയും മൂന്നുവയസുകാരനായ മകനും ഉള്‍പ്പെടുന്നുണ്ട്. ഇവര്‍ നടത്തിയ ആദ്യ വിദേശ യാത്രയായിരുന്നു ഇത്.

യാത്രയുടെ സമയം കുറഞ്ഞെങ്കിലും മകനുമൊത്ത് സമയം ചിലവഴിക്കാന്‍ സാധിച്ചതില്‍ താന്‍ സന്തോഷവാനാണെന്നാണ് ആ പിതാവ് മരണത്തിന് തൊട്ടുമുമ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്.

ദക്ഷിണ കൊറിയയിലെ മുവാന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് ജെജു എയറിന്റെ വിമാനം അപകടത്തില്‍പ്പെട്ടത്. ആറ് ജീവനക്കാര്‍ ഉള്‍പ്പെടെ 181 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 175 പേരാണ് മരണപ്പെട്ടത്. 173 പേര്‍ ദക്ഷിണ കൊറിയക്കാരും രണ്ട് യാത്രക്കാര്‍ തായ്‌ലാന്‍ഡ് പൗരന്മാരുമായിരുന്നു.

അതേസമയം, അപകടത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി അറിയിച്ചിരിക്കുകയാണ് കമ്പനി സിഇഒ കിം ഈ ബേ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. എങ്ങനെയാണ് ദുരന്തം സംഭവിച്ചതെന്ന കാര്യം വ്യക്തമല്ലെന്നും എങ്കിലും അപകടത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞു. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും കിം കൂട്ടിച്ചേര്‍ത്തു.

Also Read: Plane crash in South Korea : ദക്ഷിണ കൊറിയയിലെ വിമാന ദുരന്തം, മരണസംഖ്യ ഉയരുന്നു

ജെജു എയര്‍ലൈന്‍സും നേരത്തെ ഖേദം പ്രകടിപ്പിച്ചിരുന്നു. സാധ്യമായതെന്തും ചെയ്യുമെന്നാണ് വാര്‍ത്താക്കുറിപ്പിലൂടെ കമ്പനി അറിയിച്ചിരുന്നത്. അപകടത്തിന് പിന്നിലെ കാരണം എന്താണെന്നത് പരിശോധിച്ചുവരികയാണ്. കഴിഞ്ഞ 15 വര്‍ഷങ്ങളായി സര്‍വീസ് നടത്തി വരുന്ന ഈ വിമാനത്തിന് ഇതുവരെ അപകടത്തിന്റെ ചരിത്രമൊന്നും ഉണ്ടായിട്ടില്ലെന്നും കമ്പനിയെ ഉദ്ദരിച്ച് കൊണ്ട് വാര്‍ത്ത ഏജന്‍സിയായ യോന്‍ഹാപ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ജെജു എയറിന്റെ ബോയിംഗ് 737-800 വിമാനമാണ് അപകടത്തില്‍പെട്ടത്. ലാന്‍ഡിംഗ് ഗിയറില്‍ ഉണ്ടായ തകരാര്‍ മൂലമാണ് അപകടം ഉണ്ടായതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാങ്കോക്കില്‍ നിന്ന് മുവാനിലേക്ക് പോവുകയായിരുന്ന വിമാനം. വിമാനം റണ്‍വേയ്ക്ക് സമീപമുള്ള ഒരു മതിലുമായി കൂട്ടിയിടിച്ചതോടെ യാത്രക്കാര്‍ എല്ലാവരും തെറിച്ചുവീണു. ഇടിയുടെ ആഘാതത്തില്‍ വിമാനം ഒന്നാകെ തകര്‍ന്നു. മരണപ്പെട്ടവര്ഡ തിരിച്ചറിയാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു.

Related Stories
Covid 19 Pills : ചൈനയില്‍ പൂച്ചകള്‍ക്ക് കൊവിഡ് മരുന്നുകള്‍ നല്‍കി ഉടമകള്‍; കാരണം ഇതാണ്‌
UAE Public Holidays: അല്പം ബുദ്ധിയുപയോഗിച്ചാൽ 13 ദിവസത്തെ അവധി 45 ദിവസമാക്കാം; ഇതാ ആ തന്ത്രം
Indian Schools In Oman: കിൻ്റർ​ഗാർടനിൽ രണ്ടല്ല മൂന്ന് വർഷം!: ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിലെ പുതിയ ദേശീയ വിദ്യാഭ്യാസ നയം ഇങ്ങനെ
US Arm Sale To Israel : ഇസ്രായേലിലേക്ക് 8 ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ അയക്കാന്‍ യുഎസ്; സ്ഥാനമൊഴിയുന്നതിന് മുമ്പ് ബൈഡന്റെ നിര്‍ണായ നീക്കം
Apple Siri Eavesdropping: ഉപഭോക്താവിനെ ഒളിഞ്ഞുകേട്ട സിരി; 814 കോടിയിൽ നിന്ന് നഷ്ടപരിഹാരം എങ്ങനെ, എത്ര ലഭിക്കുമെന്നറിയാം
Emirates Plane Crash: എമിറേറ്റ്സ് വിമാനാപകടത്തിൻ്റെ വിഡിയോ കൃത്രിമമായി ഉണ്ടാക്കിയത്; സ്ഥിരീകരിച്ച് വിമാനക്കമ്പനി
പുതിന ചെടി വളര്‍ത്തുന്നവരാണോ? ദോഷങ്ങളുമുണ്ടേ!
ഡ്രാഗൺ ഫ്രൂട്ട് കഴിക്കൂ; ഗുണങ്ങൾ ഏറെ
സിഡ്‌നിയിലെ ഹീറോകള്‍
സ്ട്രെസ് കുറയ്ക്കാൻ സൂര്യകാന്തി വിത്ത് കഴിക്കൂ