Saudi Arabia Illegal Residents : മതിയായ രേഖകളില്ലാതെ രാജ്യത്ത് താമസം; ഒരാഴ്ചയ്ക്കിടെ സൗദിയിൽ അറസ്റ്റിലായത് 20,000ലധികം പ്രവാസികൾ

Saudi Arabia Deports Over 10000 Expats : അനധികൃതമായി രാജ്യത്ത് താമസിച്ചുവന്ന പ്രവാസികൾക്കെതിരെ കർശന നടപടിയുമായി സൗദി അറേബ്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സൗദിയിൽ 20,000ലധികം അനധികൃത പ്രവാസികൾ അറസ്റ്റിലാവുകയും 10,000ലധികം പ്രവാസികളെ നാറ്റുകടത്തുകയും ചെയ്തു.

Saudi Arabia Illegal Residents : മതിയായ രേഖകളില്ലാതെ രാജ്യത്ത് താമസം; ഒരാഴ്ചയ്ക്കിടെ സൗദിയിൽ അറസ്റ്റിലായത് 20,000ലധികം പ്രവാസികൾ

പ്രതീകാത്മക ചിത്രം

Published: 

30 Dec 2024 18:15 PM

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സൗദിയിൽ അറസ്റ്റിലായത് അനധികൃതമായി താമസിച്ചുവന്ന 20,000ലധികം പ്രവാസികൾ. തൊഴിൽ, വീസ, അതിർത്തിസുരക്ഷാ നിയമങ്ങൾ ലംഘിച്ച് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞവരെയാണ് പിടികൂടിയത്. നേരത്തെ പിടിയിലായി നടപടിക്രമങ്ങൾ പൂർത്തിയായ 10,000ലധികം ആളുകളെ ഇക്കാലയളവിൽ നാടുകടത്തുകയും ചെയ്തു.

ഡിസംബർ 19 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ ആകെ 23,194 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ 21,800 പേരുടെ യാത്രാരേഖകൾ ശരിയാക്കി നാട്ടിലേക്കയയ്ക്കാൻ അതത് രാജ്യങ്ങളുടെ എംബസിയിലേക്ക് ശുപാർശ ചെയ്തു. ഇങ്ങനെ ശുപാർശ ചെയ്തവരിൽ 4000 ഓളം പേർ യാത്രാരേഖകൾ പൂർത്തിയാക്കിക്കഴിഞ്ഞു. ഇവരെ ഏറെ വൈകാതെ തിരിച്ചയയ്ക്കും.

അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചവരും അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ചവരും ഉൾപ്പെടെയുള്ളവർ പിടിയിലായി. അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച 1536 പേർ പിടിയിലായി. ഇതിൽ 57 ശതമാനം പേർ ഇത്യോപ്യൻ പൗരന്മാരാണ്. 41 ശതമാനം പേർ യമൻ പൗരന്മാർ. സൗദിയിൽ നിന്ന് അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച് പിടിയിലായത് 57 പേരാണ്. താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടുവന്ന് അവർക്ക് അഭയം നൽകിയ 23 പേരും അറസ്റ്റിലായി. മതിയായ രേഖകളില്ലാതെ രാജ്യത്ത് താമസിച്ചതിൻ്റെ പേരിൽ നിയമനടപടി നേരിട്ട ആകെ പ്രവാസികളുടെ എണ്ണം 31,000ലധികമാണ്. ഇവരിൽ 28,600 പേർ പുരുഷന്മാരും 2,500 പേർ സ്ത്രീകളുമാണ്. അറസ്റ്റിലായവരിൽ 13,083 പേർ താമസനിയമം ലംഘിച്ചവരാണ്. 6210 പേർ അതിർത്തിസുരക്ഷാ നിയമം ലംഘിച്ചു. തൊഴിൽ നിയമ ലംഘകർ 3901 ആളുകളാണ്.

Also Read : Taliban: അഫ്ഗാൻ സ്ത്രീകളുള്ള കെട്ടിടങ്ങളിൽ ജനലുകൾ പാടില്ല; അശ്ലീല പ്രവർത്തനങ്ങൾക്ക് സാധ്യതയെന്ന് താലിബാൻ

സൗദിയിൽ രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നവരെ സഹായിക്കുന്നതും അവർക്ക് അഭയമോ ഗതാഗതമോ ഉൾപ്പെടെ ഏത് തരം സഹായം ചെയ്യുന്നതും ഗുരുതരമായ കുറ്റകൃത്യമാണ്. ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ ശിക്ഷയുമാണ് ലഭിക്കുക. ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നവരുടെ വാഹനങ്ങൾ കണ്ടുകെട്ടും.

യുഎഇ പൊതുമാപ്പ്
അതേസമയം, യുഎഇ നൽകിവന്നിരുന്ന പൊതുമാപ്പ് ഡിസംബർ 31ന് അവസാനിക്കും. ഒക്ടോബർ 31 വരെ തീരുമാനിച്ചിരുന്ന പൊതുമാപ്പ് നീട്ടി ഡിസംബർ 31 വരെ ആക്കുകയായിരുന്നു. സെപ്തംബർ ഒന്നിനാണ് രാജ്യത്ത് പൊതുമാപ്പ് ആരംഭിച്ചത്.

നിയമം ലംഘിച്ച് യുഎഇയിൽ താമസിക്കുന്ന പ്രവാസികൾക്ക് രേഖകൾ ശരിയാക്കി രാജ്യത്ത് തുടരാനും പിഴ കൂടാതെ സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങാനുമാണ് യുഎഇ പൊതുമാപ്പ് പദ്ധതി ഏർപ്പെടുത്തിയത്. ഇതിനകം ഇന്ത്യക്കാർ ഉൾപ്പെടെ പതിനായിരക്കണക്കിന് ആളുകൾ ഈ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. എക്സിറ്റ് പെർമിറ്റ് ലഭിച്ചവർ 14 ദിവസത്തിനകം നാട്ടിലേക്ക് മടങ്ങണമെന്നായിരുന്നു ആദ്യം നൽകിയ നിർദ്ദേശം. പിന്നീട് ഒക്ടോബർ 31 വരെ സമയം നീട്ടിനൽകി. ഇതിന് ശേഷമാണ് കാലാവധി ഡിസംബർ 31 വരെ നീട്ടിയത്. പൊതുമാപ്പ് പ്രയോജനപ്പെടുത്താതെ അധികൃതർ തിരിച്ചയയ്ക്കുന്നവർക്ക് പിന്നീട് യുഎഇയിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

Related Stories
Apple Siri Eavesdropping: ഉപഭോക്താവിനെ ഒളിഞ്ഞുകേട്ട സിരി; 814 കോടിയിൽ നിന്ന് നഷ്ടപരിഹാരം എങ്ങനെ, എത്ര ലഭിക്കുമെന്നറിയാം
Emirates Plane Crash: എമിറേറ്റ്സ് വിമാനാപകടത്തിൻ്റെ വിഡിയോ കൃത്രിമമായി ഉണ്ടാക്കിയത്; സ്ഥിരീകരിച്ച് വിമാനക്കമ്പനി
UAE Weather : യുഎഇയിൽ തണുപ്പ് വർധിയ്ക്കുന്നു; ശനിയാഴ്ചയിലെ ഏറ്റവും കുറഞ്ഞ താപനില 1.9 ഡിഗ്രി സെൽഷ്യസ്
Domestic Workers Salaries: ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​മ്പ​ളം; പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ടം ആരംഭിച്ചു, നിയമം ആർക്കെല്ലാം ബാധകം
Man Entered Lion Cage: കാമുകിയെ സന്തോഷിപ്പിക്കാനായി കയറിച്ചെന്നത് സിംഹക്കൂട്ടിലേക്ക്; യുവാവിന് ദാരുണാന്ത്യം
Dubai Single Use Plastic Ban : ദുബായിൽ സിംഗിൾ യൂസ് പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നു; വില വർധിപ്പിക്കാനൊരുങ്ങി റെസ്റ്റോറൻ്റുകൾ
പപ്പായ പതിവാക്കൂ; ഗുണങ്ങൾ ഏറെ
യശസ്വി ജയ്സ്വാളിന് ഓസ്ട്രേലിയലിൽ വെടിക്കെട്ട് റെക്കോർഡ്
ഡിവില്ലിയേഴ്‌സിന്റെ ടെസ്റ്റ് ടീമില്‍ ആരൊക്കെ?
ബ്രോക്കോളിയോ കോളിഫ്ലവറോ ഏതാണ് നല്ലത്?