Viral Video : ആകാശത്ത് വട്ടമിട്ട് പറക്കുന്ന വിമാനം, പുറത്തേക്ക് വാരിവിതറി പണം ! ആണ്ടവാ ഇതൊക്കെയാണ് കാഴ്ച
Viral video circulating on social media : സംഭവം എന്തായാലും വിവിധ മാധ്യമങ്ങളില്‍ വാര്‍ത്തയായി. ഇതിനെ വിമര്‍ശിച്ച് നിരവധി പേരാണ് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്. പണം പാഴാക്കിയെന്നാണ് പലരുടെയും വിമര്‍ശനം. വിവാഹത്തിലെ ഇത്തരം ആഡംബരങ്ങള്‍ ഉപകരിക്കില്ലെന്നും പലരും വ്യക്തമാക്കി. ഈ പണം പാവപ്പെട്ടവരെ സഹായിക്കാന്‍ ചെലവഴിക്കണമെന്നായിരുന്നു മറ്റ് ചിലരുടെ അഭിപ്രായം. ഐഎംഎഫ് പാകിസ്ഥാന് നല്‍കുന്ന ധനസഹായം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്
ചിലര്‍ അങ്ങനെയാണ്. കയ്യില്‍ പണമുണ്ടെങ്കില്‍ അതുവച്ച് എന്ത് അഭ്യാസവും കാണിക്കും. ചിലപ്പോള്‍ ഭ്രാന്തമെന്ന് തോന്നിക്കുന്ന ആഘോഷങ്ങളാകാം ഇത്. അതല്ലെങ്കില്‍ അതിശയിപ്പിക്കുന്ന കാഴ്ചകളുമാകാം. ഇത്തരത്തില്‍ ആരെയും ഞെട്ടിക്കുന്ന പല തരത്തിലുള്ള കാഴ്ചകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. വൈറല്‍ ടോപ്പിക്കുകളില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് വിവാഹം. കടലിന് അടിയിലും, പറക്കുന്ന വിമാനത്തിലുമൊക്കെ വിവാഹ ആഘോഷങ്ങള്‍ നടത്തുന്ന കാഴ്ചകള്‍ ഇതിനകം വൈറലായിട്ടുമുണ്ട്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന ഒരു ദൃശ്യവും വിവാഹഘോഷവുമായി ബന്ധപ്പെട്ടതാണെന്ന് കരുതുന്നു.
ദൃശ്യങ്ങളുടെ ആധികാരികത സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും സംഭവം നടന്നത് നമ്മുടെ അയല്‍രാജ്യമായ പാകിസ്ഥാനിലാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മകന്റെ വിവാഹത്തിനായി ഒരു പിതാവ് വിമാനം വാടകയ്ക്ക് എടുത്തതാണ് സംഭവമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ വരനും വധുവിനും യാത്ര ചെയ്യാനല്ല വിമാനം വാടകയ്‌ക്കെടുത്തത്. ആ വിചിത്ര ലക്ഷ്യമാണ് ഈ സംഭവത്തെ വൈറലാക്കുന്നതും.
വധുവിന്റെ വീടിന് മുകളില്‍ പണം വാരി വിതരാനാണ് വിമാനം വാടകയ്‌ക്കെടുത്തതെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഹൈദരാബാദ് (പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഒരു നഗരം) സ്വദേശിയാണ് വിമാനം വാടകയ്‌ക്കെടുത്തതെന്നാണ് മാധ്യമ റിപ്പോര്‍ട്ട്. ഒരു വിമാനം ആകാശത്ത് പറക്കുന്നതും അതില്‍ നിന്ന് പണം വാരിയെറിയുന്നതും വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
”വധുവിൻ്റെ പിതാവിൻ്റെ അപേക്ഷ. മകൻ്റെ വിവാഹത്തിന് വരൻ്റെ അച്ഛൻ ചാർട്ടേഡ് വിമാനം പിടിച്ച് വധുവിൻ്റെ വീട്ടിൽ കോടിക്കണക്കിന് രൂപ വിതറി. ഇനി വരന്‍ ജീവിതകാലം മുഴുവന്‍ പിതാവിന്റെ കടം വീട്ടേണ്ടി വരുമെന്ന് തോന്നുന്നു”-എന്ന അടിക്കുറിപ്പോടെയാണ് ഒരാള്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ :
دلہن کے ابو کی فرماٸش۔۔۔😛
دولہے کے باپ نے بیٹے کی شادی پر کراٸے کا جہاز لےکر دلہن کے گھر کے اوپر سے کروڑوں روپے نچھاور کر دیٸےاب لگتا ہے دُولھا ساری زندگی باپ کا قرضہ ہی اتارتا رہیگا pic.twitter.com/9PqKUNhv6F
— 𝔸𝕞𝕒𝕝𝕢𝕒 (@amalqa_) December 24, 2024
സംഭവം എന്തായാലും വിവിധ മാധ്യമങ്ങളില്‍ വാര്‍ത്തയായി. ഇതിനെ വിമര്‍ശിച്ച് നിരവധി പേരാണ് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്. പണം പാഴാക്കിയെന്നാണ് പലരുടെയും വിമര്‍ശനം. വിവാഹത്തിലെ ഇത്തരം ആഡംബരങ്ങള്‍ ഉപകരിക്കില്ലെന്നും പലരും വ്യക്തമാക്കി. ഈ പണം പാവപ്പെട്ടവരെ സഹായിക്കാന്‍ ചെലവഴിക്കണമെന്നായിരുന്നു മറ്റ് ചിലരുടെ അഭിപ്രായം. ഐഎംഎഫ് പാകിസ്ഥാന് നല്‍കുന്ന ധനസഹായം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്. സമ്പത്ത് എങ്ങനെ ചെലവഴിക്കരുത് എന്നതിൻ്റെ ഒരു ഉദാഹരണമാണിതെന്ന് ഒരാള്‍ കുറിച്ചു. എന്തായാലും വധുവിന്റെ അയല്‍ക്കാര്‍ ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാകാം എന്ന് പറഞ്ഞവരുമുണ്ട്. സംഭവം എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
Read Also : പാക് വ്യോമാക്രമണത്തിന് താലിബാന്റെ തിരിച്ചടി; പാക്കിസ്ഥാനില്‍ ബോംബിട്ട് അഫ്ഗാന്‍ സേന
വിചിത്ര വിവാഹക്കാഴ്ചകള്‍
ഇതാദ്യമായല്ല വിവാഹവുമായി ബന്ധപ്പെട്ടുള്ള വിചിത്ര കാഴ്ചകള്‍ വൈറലാകുന്നത്. അടുത്തിടെ ഇന്ത്യയില്‍ പച്ചക്കറികള്‍ കൊണ്ട് ഒരു വിവാഹ കാര്‍ അലങ്കരിച്ചതിന്റെ ദൃശ്യങ്ങള്‍ വൈറലായി. കാരറ്റ്, വഴുതന, റാഡിഷ് തുടങ്ങിയവ വച്ചായിരുന്നു അലങ്കാരം. കാളവണ്ടിയില്‍ വധൂവരന്മാര്‍ വരുന്ന കാഴ്ചയും ശ്രദ്ധിക്കപ്പെട്ടിരുന്നു. വധുവിനെ ഒരു വലിയ ബലൂണില്‍ പൊതിഞ്ഞ് വിവാഹവേദിയില്‍ എത്തിക്കുന്നതിന്റെ ദൃശ്യങ്ങളും അടുത്തിടെ പ്രചരിച്ചിരുന്നു.