5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Onam 2024: അബുദാബിയിൽ വമ്പൻ പൂക്കളം; ഉപയോഗിച്ചത് ഇന്ത്യയിൽ നിന്നെത്തിച്ച 600 കിലോ പൂക്കൾ

Onam 2024 Abu Dhabi Giant Pookkalam : ഓണാഘോഷത്തിൻ്റെ പശ്ചാത്തലത്തിൽ അബുദാബിയിൽ വമ്പൻ പൂക്കളമൊരുക്കി ആരോഗ്യപ്രവർത്തകർ. ബുർജീൽ മെഡിക്കൽ സിറ്റിയിലെ ആരോഗ്യപ്രവർത്തകരാണ് ഇന്ത്യയിൽ നിന്നെത്തിച്ച 600 കിലോ പൂക്കൾ കൊണ്ട് പൂക്കളമൊരുക്കിയത്.

Onam 2024: അബുദാബിയിൽ വമ്പൻ പൂക്കളം; ഉപയോഗിച്ചത് ഇന്ത്യയിൽ നിന്നെത്തിച്ച 600 കിലോ പൂക്കൾ
പൂക്കളം (Image Courtesy – BMC Website/Getty Images)
abdul-basithtv9-com
Abdul Basith | Published: 14 Sep 2024 12:03 PM

ഓണാഘോഷത്തോടനുബന്ധിച്ച് അബുദാബിയിലെ ആരോഗ്യപ്രവർത്തകർ ചേർന്നൊരുക്കിയത് വമ്പൻ പൂക്കളം. ഇന്ത്യയിൽ നിന്നെത്തിച്ച 600 കിലോ പൂക്കൾ കൊണ്ടാണ് അബുദാബി ബുർജീൽ മെഡിക്കൽ സിറ്റിയിലെ ആരോഗ്യപ്രവർത്തകർ പടുകൂറ്റൻ പൂക്കളമൊരുക്കിയത്. ആശുപത്രിയിലെ നൂറോളം ആരോഗ്യപ്രവർത്തകരാണ് പൂക്കളമൊരുക്കാൻ അണിചേർന്നത്.

“ഓണം ഞങ്ങൾക്ക് വെറുമൊരു ആഘോഷമല്ല. ഒരു സമൂഹം എന്ന നിലയിൽ ഞങ്ങളുടെ ഒത്തൊരുമ പ്രതിഫലിക്കുന്ന സമയമാണിത്. ഇത്തവണ പൂക്കളമൊരുക്കാൻ തീരുമാനിച്ചത് ഓണാഘോഷത്തിൻ്റെ ഭാഗമായി മാത്രമല്ല, യുഎഇ നിലകൊള്ളുന്ന മൂല്യങ്ങൾ കൊണ്ടും കൂടിയാണ്. സംസ്കാരത്തിൻ്റെയും പരസ്പര സഹകരണത്തിൻ്റെയും ആഘോഷമാണ് ഓണം.”- ബുർജീൽ ഹോൾഡിംഗ്സ് ചീഫ് എച്ച്ആർ ഡോ. സഞ്ജയ് കുമാർ പറഞ്ഞതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തു.

Also Read : Onam 2024 : ഓണത്തിന് പാലൊഴുക്കാൻ മിൽമ; അയൽ സംസ്ഥാനങ്ങളിൽ നിന്ന് വിപണിയിലെത്തിച്ചത് 1.25 കോടി ലിറ്റർ

ഓണത്തിന് സംസ്ഥാനത്ത് പാലൊഴുക്കാനാണ് മിൽമയുടെ ശ്രമം. അയൽ സംസ്ഥാനങ്ങളിൽ നിന്ന് 1.25 കോടി ലിറ്റർ പാലാണ് മിൽമ വിപണിയിലെത്തിച്ചത്. കഴിഞ്ഞ വർഷം ഉത്രാടം മുതലുള്ള നാല് ദിവസങ്ങളിൽ 1.10 കോടി ലിറ്റർ പാൽ കേരളത്തിൽ വിറ്റുപോയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഈ വർഷം അയൽ സംസ്ഥാനങ്ങളിൽ നിന്ന് പാലെത്തിച്ച് മിൽമ തയ്യാറെടുത്തത്.

തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ഫെഡറേഷൻ വഴിയാണ് മിൽമ പാൽ സംഭരിക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന പാൽ സംസ്ഥാനത്ത് എത്തിക്കും. ഉത്രാടദിവസമായ ശനിയാഴ്ച 25 ലക്ഷം ലിറ്റർ പാൽ വിറ്റഴിക്കപ്പെടുമെന്നാണ് മിൽമ കരുതുന്നത്. ഉത്രാടദിനത്തിൽ തന്നെയാണ് ഏറ്റവുമധികം വില്പന പ്രതീക്ഷിക്കുന്നതും. മൊത്തം ബ്രാൻഡുകൾ കൂടി പരിഗണിക്കുമ്പോൾ ഇന്നത്തെ പാൽ വില്പന 50 ലക്ഷം ലിറ്ററിന് മുകളിലെത്തും. നാഷണൽ ഡെയറി ഡവലപ്മെന്റ്‌ ബോർഡിന്റെ കണക്കുകൾ പ്രകാരം രാജ്യത്തെ പാൽ ഉത്പാദനത്തിൽ കേരളത്തിന്റെ സ്ഥാനം ആദ്യ 15ലാണ്.

ഇന്നാണ് ഉത്രാടം. ഒന്നാം ഓണമെന്നാണ് പൊതുവേ ഉത്രാട നാളിനെ വിശേഷിപ്പിക്കുന്നത്. മാസം തോറും ഈ നക്ഷത്രങ്ങളൊക്കെ കടന്നു വരുന്നുണ്ടെങ്കിലും ചിങ്ങത്തിലെ ഉത്രാടം മുതൽ ഉത്രട്ടാതി വരെയുള്ള ദിവസങ്ങൾ മലയാളികളെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള ദിവസങ്ങളാണ്. ഒന്നാം ഓണമായ ഉത്രാടത്തെ കുട്ടികളുടെ ഓണം എന്നും പറയാറുണ്ട്. കുട്ടികൾ വീട്ടിൽ ഓണം ആഘോഷിക്കുകയും മുതിർന്നവർ തിരുവോണം ആഘോഷിക്കാനുള്ള അവസാന വട്ട ഒരുക്കങ്ങൾക്കായി പരക്കംപാച്ചിലുമായി നടക്കുകയും ചെയ്യും. ഇതിനെയാണ് ഉത്രാടപ്പാച്ചിൽ എന്ന് വിളിക്കുന്നത്. ഈ വർഷത്തെ ഉത്രാടം സെപ്റ്റംബർ 14 ശനിയാഴ്ച്ചയാണ്.

തിരുവോണം ആഘോഷിക്കാൻ മലയാളികൾ വേണ്ട സാധനങ്ങളെല്ലാം വാങ്ങിക്കൂട്ടുന്ന ദിവസമാണ് ഉത്രാടം. മുൻപ് കുഞ്ഞുങ്ങൾക്കുള്ള തുണി വാങ്ങുന്നതും ഈ ദിവസമായിരുന്നു. മുതിർന്നവർക്ക് അപൂർവ്വമായിട്ടായിരിക്കും വസ്ത്രം വാങ്ങുന്നത്. എന്നാൽ ഇന്നങ്ങനെയല്ല. ചിങ്ങം പിറക്കുമ്പോൾ തന്നെ ഓണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കും.

കേരളത്തിലെ പല അടുക്കളകളും ഉത്രാട രാത്രി മുഴുവൻ ഉപ്പേരിയും അച്ചാറുമടക്കം ഓണസദ്യയ്ക്കുള്ള വിഭവങ്ങൾ തയ്യാറാക്കുന്നതിന്റെ ശബ്ദം നിറഞ്ഞതായിരിക്കും. മുൻപ് എല്ലാ വീടുകളിലും ഉണ്ടായിരുന്നതും ഇന്ന് അപൂർവ്വവുമായ ഒരിനവുമാണ് കളിയടയ്ക്ക എന്നത്. അരിമാവ് കുഴച്ച് ജീരകം അരച്ച് ചേർത്ത് ഉരുട്ടിയെടുത്ത് തിളച്ച എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കുന്ന ഒരിനമാണ് ഇത്.

Also Read : Guruvayoor Temple: ഓണം കളറാക്കി ​ഗുരുവായൂരിലെ കല്ല്യാണമേളം…; ചിങ്ങമാസം ഇതുവരെയുള്ള വരുമാനം ആറ് കോടിയോളം

ഉത്രാട ദിനത്തിൽ ചില പ്രദേശങ്ങളിൽ സന്ധ്യാനേരത്ത് വിളക്കുകൾ കൊളുത്തുന്ന പതിവുണ്ട്. ഏകദേശം നാലടി പൊക്കത്തിൽ വാഴ വെട്ടിയെടുത്ത് കുഴിച്ചിടുകയാണ് പതിവ്. ഓലമടലു കീറി അതിൻ്റെ കട്ടികുറഞ്ഞ ഭാ​ഗം എടുത്ത് ഇപ്പോഴത്തെ മൺചിരാതിന്റെ വലുപ്പമുള്ള ചെറിയ വിളക്ക് വയ്ക്കുന്നതിനു വേണ്ടി വളച്ച് ഈ വാഴപിണ്ടിയിൽ വയ്ക്കും. പണ്ടൊക്കെ മൺചിരാതിന് പകരം മരോട്ടിക്കായ രണ്ടായി പകുത്ത് അതിലെ കുരു കളഞ്ഞ് എണ്ണയൊഴിച്ച് കത്തിക്കും. പ്രജകളെ കാണാൻ മടങ്ങി വരുന്ന മാവേലിയെ കൊളുത്തി വച്ച വിളക്കിന് അകമ്പടിയോടെ സ്വീകരിക്കുന്നു എന്നാണ് ഈ ചടങ്ങ് കൊണ്ട് അർത്ഥമാക്കുന്നത്.’

ഉത്രാട നാളിലാണ് ഏറ്റവും വലിയ പൂക്കളം ഇടേണ്ടത്. ഈ പൂക്കളം തിരുവോണ ദിവസം വരെ കാത്തുസൂക്ഷിക്കണമെന്നാണ് വിശ്വാസം. തിരുവോണ ദിവസം ഈ പൂക്കളത്തിലേക്ക് തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കുകയും ചെയ്യും. ഇത് ചില പ്രദേശങ്ങളിലെ മാത്രം ചിട്ടയാണ്. ഒമ്പത് വരികളുള്ള പൂക്കളത്തിൽ തുളസി, തുമ്പപൂ, ശംഖുപുഷ്പം, ജണ്ടുമല്ലി, മുല്ലപ്പൂ, വാടാമല്ലി, വെള്ള റോസ, പിച്ചകം, കാക്കപ്പൂവ് എന്നിവ ഉൾപ്പെടുത്താവുന്നതാണ്.

 

Latest News