Nobel Prize 2024: ഭൗതികശാസ്ത്ര നോബൽ പ്രഖ്യാപിച്ചു; പുരസ്കാരം ജോൺ ഹോപ്ഫീൽഡിനും ജെഫ്രി ഹിൻ്റണിനും

Nobel Prize 2024 in Physics: കൃത്രിമ ന്യൂറല്‍ നെറ്റ്വര്‍ക്കുകള്‍ ഉപയോഗിച്ച് മെഷീന്‍ ലേണിംഗ് പ്രാപ്തമാക്കുന്ന അടിസ്ഥാന കണ്ടെത്തലുകള്‍ക്കും കണ്ടുപിടുത്തങ്ങള്‍ക്കുമാണ് ഇരുവര്‍ക്കും അംഗീകാരം നല്‍കിയത്.

Nobel Prize 2024: ഭൗതികശാസ്ത്ര നോബൽ പ്രഖ്യാപിച്ചു; പുരസ്കാരം ജോൺ ഹോപ്ഫീൽഡിനും ജെഫ്രി ഹിൻ്റണിനും
Published: 

08 Oct 2024 16:44 PM

സ്‌റ്റോക്ക്‌ഹോം: 2024ലെ ഭൗതികശാസ്ത്ര നൊബേല്‍ പുരസ്കാരം (Nobel Prize 2024) പ്രഖ്യാപിച്ചു. രണ്ട് പേർക്കാണ് ഇത്തവണ പുരസ്കാരം ലഭിച്ചത്. അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ ജോണ്‍ ജെ ഹോപ്പ്ഫീല്‍ഡും കാനഡയിലെ ടൊറന്റോ സര്‍വകലാശാലയിലെ ജെഫ്രി ഇ ഹിന്റണുമാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. കൃത്രിമ ന്യൂറല്‍ നെറ്റ്വര്‍ക്കുകള്‍ ഉപയോഗിച്ച് മെഷീന്‍ ലേണിംഗ് പ്രാപ്തമാക്കുന്ന അടിസ്ഥാന കണ്ടെത്തലുകള്‍ക്കും കണ്ടുപിടുത്തങ്ങള്‍ക്കുമാണ് ഇരുവര്‍ക്കും അംഗീകാരം നല്‍കിയത്.

വിവരങ്ങളിൽ നിന്ന് ചിത്രങ്ങളും മറ്റ് പാറ്റേണുകളും നിർമിക്കുകയും പുനർനിർമിക്കുകയും ചെയ്യുന്നതിന് ജോൺ ഹോപ്പ്‌ഹീൽഡ് ഒരു മെമ്മറി നിർമിച്ചിരുന്നു. ഡാറ്റകളിലെ സവിശേഷതകൾ മനസിലാക്കി ഇമേജുകളിലെ പ്രത്യേക ഘടകങ്ങൾ തിരിച്ചറിയുന്നതിനായി ജെഫ്രി ഹിന്‍ൺ ഒരു പ്രത്യേക രീതിയും കണ്ടുപിടിച്ചിട്ടുണ്ട്. നിർമിത ന്യൂറൽ ശൃംഖലകൾ ഉപയോഗിച്ച് മെഷീൻ ലേണിങ് സാധ്യമാക്കിയ മൗലികമായ കണ്ടെത്തലുകളും മുന്നേറ്റവും സാധ്യമാക്കിയതിനാണ് ഇരുവർക്കും പുരസ്കാരം നൽകുന്നത് എന്നാണ് നൊബേൽ അക്കാദമി വാർത്താക്കുറിപ്പിൽ പറഞ്ഞത്.11 മില്യൺ സ്വീഡിഷ്‌ ക്രോണ(8.3 കോടി രൂപ)യാണ്‌ പുരസ്കാരത്തുക. 14ന്‌ സാമ്പത്തിക ശാസ്ത്ര പുരസ്കാരത്തോടെ ഈ വർഷത്തെ നൊബേൽ പ്രഖ്യാപനം അവസാനിക്കും. പുരസ്കാരം ഏർപ്പെടുത്തിയ ആൽഫ്രെഡ്‌ നൊബേലിന്റെ ചരമവാർഷികമായ ഡിസംബർ പത്തിന്‌ സ്‌റ്റോക്‌ഹോം സിറ്റി ഹാളിലാണ്‌ പുരസ്കാരദാനം.

 

Also read-Nobel Prize 2024: മൈക്രോ ആര്‍എന്‍എ കണ്ടെത്തല്‍; വിക്ടര്‍ അംബ്രോസിനും ഗാരി റുവ്കുനിനും വൈദ്യശാസ്ത്ര നൊബേല്‍

2024ലെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്കാരവും പ്രഖ്യാപിച്ചിരുന്നു. അമേരിക്കന്‍ ശാസ്ത്രജ്ഞരായ വിക്ടര്‍ അംബ്രോസും ഗാരി റുവ്കുനിനും (Victor Ambros and Gary Ruvkun) പുരസ്കാരത്തിനു അർഹരായത്. മൈക്രോ ആര്‍എന്‍എ കണ്ടെത്തലും ജീനുകളുടെ അടിസ്ഥാനപരമായ പ്രവര്‍ത്തനത്തെ ആര്‍എന്‍എ എങ്ങനെ നിയന്ത്രിക്കുന്നുവെന്നുമാണ് ഇരുവരും കണ്ടെത്തിയത്. ജീവജാലങ്ങളുടെ ശരീരത്തിലെ വിവിധ കോശങ്ങളുടെ പ്രവര്‍ത്തനത്തെ വ്യത്യസ്തമാക്കുന്നത് മൈക്രോ ആര്‍എന്‍എ വഴി കൈമാറുന്ന നിര്‍ദേശങ്ങളാണെന്ന് ഇവരുടെ പഠനത്തില്‍ പറയുന്നു. സ്വീഡനിലെ കരോലിന്‍സ്‌ക ഇന്‍സിസ്റ്റിറ്റിയൂട്ടില്‍ വെച്ചാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

അതേസമയം കഴിഞ്ഞ വർഷത്തെ ഭൗതിക ശാസ്‌ത്ര നൊബേൽ പുരസ്‌കാരം ലഭിച്ചത് പിയറി അഗോസ്റ്റിനി, ഫെറൻ ക്രൗസ്, ആൻ എൽ ഹൂലിയർ എന്നീ ശാസ്‌ത്രജ്ഞർക്കായിരുന്നു. ഇലക്രോണുകളെ കുറിച്ചുള്ള പഠനത്തിനാണ് പുരസ്കാരം ലഭിച്ചത്. ആറ്റോസെക്കന്‍ഡ്‌സ് ഫിസിക്‌സ് എന്ന പഠനമേഖലയിലെ നിര്‍ണായക കാല്‍വയ്പാണ് ഇവര്‍ നടത്തിയത്. പ്രകാശത്തിന്റെ സൂക്ഷ്മസ്പന്ദനങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്ന പരീക്ഷണങ്ങളാണ് ഗവേഷകര്‍ നടത്തിയത്. പഠനം ആറ്റങ്ങള്‍ക്കും തന്മാത്രകള്‍ക്കും ഉള്ളിലെ ഇലക്ടോണുകളെ കുറിച്ചുള്ള പരീക്ഷണ സാധ്യതകള്‍

സ്‌ട്രെസ് കുറയ്ക്കണോ? ഇക്കാര്യങ്ങൾ ചെയ്യൂ...
എല്ലുകളുടെ ആരോഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
മുടികൊഴിച്ചിൽ കുറയ്ക്കണോ? കരിഷ്മ തന്നയുടെ ടിപ്സ് പരീക്ഷിച്ചു നോക്കൂ
ഐപിഎൽ ഭാഗ്യം കാത്ത് മലയാളി താരങ്ങൾ